Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ശ്രാവഷ്ടി

ശ്രാവഷ്ടി - ബുദ്ധന്‍റെ കാലത്തെ നഗരം

19

ഗൗതമബുദ്ധന്റെ കാലത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട ആറ് നഗരങ്ങളില്‍ ഒന്നായിരുന്നു ശ്രാവഷ്ടി. മഹാഭാരതത്തില്‍ ശ്രാവഷ്ടരാജാവിന്റെ ദേശമായി ഈ സ്ഥലത്തെ പരമാര്‍ശിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. ഇവിടെ ജീവിച്ചിരുന്ന സാവത്ത എന്നൊരാളുടെ പേരില്‍ നിന്നാണ് സ്ഥലനാമം ഉണ്ടായതെന്നാണ് ബുദ്ധമത വിശ്വാസികള്‍ കരുതുന്നത്.

ശ്രാവഷ്ടിയിലെ കാഴ്ചകള്‍

ബുദ്ധമതവിശ്വാസികളുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ് ശ്രാവഷ്ടി. ഇന്ത്യയില്‍നിന്നു മാത്രമല്ല, ശ്രീലങ്ക, ജപ്പാന്‍, ചൈന, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. ശ്രീബുദ്ധന്‍ ഇവിടെയായിരുന്നപ്പോള്‍ കൂടുതല്‍ കാലം തങ്ങിയ ജേതാവന മൊണാസ്ട്രിയാണ് ഇവിടത്തെ കാഴ്ചകളില്‍ ഒന്ന്.

നിരവധി പര്യവേഷണങ്ങളും പഠനങ്ങളും ശ്രാവഷ്ടിയില്‍ നടന്നിട്ടുണ്ട്. പുരാവസ്തുവകുപ്പിന്റെ ഈ പഠനങ്ങള്‍ തെളിയിക്കുന്നത് ഇവിടെ പണ്ടുകാലത്ത് നിരവധി സ്തൂപങ്ങളും മൊണാസ്ട്രികളും ക്ഷേത്രങ്ങളും മറ്റും ഉണ്ടായിരുന്നു എന്നാണ്. സാഹിത്യാഭിരുചിയുള്ള ആളുകളുടെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഒന്നാണ് ബല്‍റാം പൂര്‍. പ്രഗ്യാപൂര്‍, ഖര്‍ഗുപൂര്‍ എന്നീ ഗ്രാമങ്ങളും ഇവിടെ കാണേണ്ടത് തന്നെയാണ്.

ചരിത്രം

റാപ്തി നദിയുടെ കരയിലാണ് ശ്രാവസ്തി. കോസല രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു പണ്ട് ശ്രാവഷ്ടി. ബുദ്ധശിഷ്യനായ പസേനാദിയായിരുന്നു ഇവിടത്തെ രാജാവ്. ജേതവാന, പബ്ബരാമ, രാജകരമ തുടങ്ങിയ മൊണാസ്ട്രികള്‍ സ്ഥാപിച്ചത് ഈ രാജാവാണ് എന്ന് കരുതുന്നു.

അനന്തപിണ്ഡക സ്തൂപം, അംഗുലിമാല സ്തൂപം, ജെയിന്‍ തീര്‍ത്ഥങ്കരന്മാര്‍ക്കായി സമര്‍പ്പിച്ച ക്ഷേത്രം എന്നിവ സാവട്ടി എന്ന പേരിനെ ഓര്‍മിപ്പിച്ചുകൊണ്ട് ഇന്നും ഈ നഗരത്തിലുണ്ട്. നഗരകവാടത്തിന് പുറത്തായി ട്വിന്‍മിരാക്കിള്‍ എന്ന പേരില്‍ മറ്റൊരു സ്തൂപവും കാണാം.

25 മഴക്കാല സീസണുകള്‍ ശ്രീബുദ്ധന്‍ ശ്രാവഷ്ടിയില്‍ ചെലവഴിച്ചു എന്നാണ് വിശ്വസിക്കുന്നത്. ജൈനമതക്കാരുടെയും പ്രധാനപ്പെട്ട കേന്ദ്രമാണിത്. മൂന്നാമത്തെ ജൈന തീര്‍ത്ഥങ്കരനായ സംഭവനാഥന്‍ ജനിച്ചത് ഇവിടെയാണ് എന്നും വിസ്വസിക്കപ്പെടുന്നു.

കാലാവസ്ഥ

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് ശ്രാവഷ്ടി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ബുദ്ധ - ജൈനമത വിശ്വാസികള്‍ വര്‍ഷം മുഴുവനും സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടന കേന്ദ്രമാണിത്.

ശ്രാവഷ്ടി പ്രശസ്തമാക്കുന്നത്

ശ്രാവഷ്ടി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ശ്രാവഷ്ടി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ശ്രാവഷ്ടി

  • റോഡ് മാര്‍ഗം
    ശ്രാവഷ്ടിവരെ നിരവധി ബസ് സര്‍വ്വീസുകള്‍ ഉണ്ട്. ഓട്ടോറിക്ഷയിലോ ടാക്‌സിയിലോ ശ്രാവഷ്ടിയിലെ കാഴ്ചകള്‍ കാണാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ബല്‍റാംപൂര്‍, ഗോണ്ട എന്നീ സ്‌റ്റേഷനുകള്‍ വഴി ഇവിടെയെത്താം.ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും ട്രെയിന്‍ സര്‍വ്വീസ് ഉണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ലക്നൗവാണ് സമീപത്തുള്ള വിമാനത്താവളം. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും വിമാന സര്‍വ്വീസുണ്ട്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയില്‍ ശ്രാവഷ്ടിയിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri

Near by City