Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശൃംഗേരി » കാലാവസ്ഥ

ശൃംഗേരി കാലാവസ്ഥ

ഒക്‌ടോബര്‍ മുതല്‍ ഏപ്രില്‍ വരെയും ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുമുള്ള മാസങ്ങളാണ് ശൃംഗേരി കാണാന്‍ ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പകല്‍സമയത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നു. 36 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും ഈ സമയത്തെ ചൂട്. എങ്കിലും നിരവധി യാത്രികര്‍ വേനല്‍ക്കാലത്തും ശൃംഗേരിയിലെത്താറുണ്ട്.  

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. താരതമ്യേന നല്ലരീതിയില്‍ മഴ ലഭിക്കുന്ന പ്രദേശമാണിത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശൈത്യകാലത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇവിടെയത്തുക. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. 16 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയത് 20 ഡിഗ്രിയും. ഇക്കാലത്ത് എപ്പോള്‍ വേണമെങ്കിലും ശൃംഗേരിയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യാം.