ശൃംഗേരി - ആദിശങ്കരന്റെയുംഅദ്വൈതത്തിന്റെയും  നാട്

ഹോം » സ്ഥലങ്ങൾ » ശൃംഗേരി » ഓവര്‍വ്യൂ

അദൈ്വത സിദ്ധാന്തകനായ ആദിഗുരു ശങ്കരാചാര്യര്‍ സ്ഥാപിച്ച മഠങ്ങളില്‍ ആദ്യത്തേതാണ് ശൃംഗേരിയിലേത്. പ്രശാന്തമായൊഴുകുന്ന തുംഗനദിയുടെ കരയിലാണ് ഹൈന്ദവസംസ്‌കാരത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ആദിശങ്കരനിന്റെ ശൃംഗേരി ആശ്രമം. വര്‍ഷം തോറും എണ്ണമറ്റ സഞ്ചാരികളാണ് ഈ അദൈ്വതത്തിന്റെ പൊരുള്‍ തേടി ഈ പാഠശാലയിലെത്തുന്നത്. കര്‍ണാടകയിലെ ചിക്കമഗളൂര്‍ ജില്ലയിലാണ് ശൃംഗേരി മഠം സ്ഥിതി ചെയ്യുന്നത്. സന്യാസജീവിതത്തില്‍ നടത്തിയ പല യാത്രകള്‍ക്കിടയിലൊന്നില്‍ ശൃംഗേരിയിലെത്തിയ ശങ്കരാചാര്യര്‍ ഇവിടെ തന്റെ മഠം പണിയുന്നതിന് ഉചിതമെന്ന് നിശ്ചയിക്കുകയായിരുന്നു എന്നാണ് വിശ്വാസം.

ശൃംഗേരി ഐതിഹ്യങ്ങളില്‍

കത്തിജ്വലിച്ച് നില്‍ക്കുന്ന സൂര്യന്റെ കഠിനതാപത്തില്‍ നിന്നും ഗര്‍ഭിണിയായ ഒരു തവളയെ തന്റെ പത്തിവിടര്‍ത്തി സംരക്ഷിച്ച് നിര്‍ത്തി തണല്‍ നല്‍കുന്ന മൂര്‍ഖന്‍ പാമ്പിനെ ശങ്കരാചാര്യര്‍ ഇവിടെ കണ്ടു എന്ന് കരുതപ്പെടുന്നു. തന്റെ ഇരയായ തവളയെ ചൂടില്‍ നിന്നും സംരക്ഷിച്ചുനിര്‍ത്തിയ പാമ്പിനെ കണ്ട ആചാര്യര്‍ ഇവിടമാണ് തന്റെ ആശ്രമം നിര്‍മിക്കാനുള്ള ശരിയായ ഇടമെന്ന് നിശ്ചയിക്കുകയായിരിന്നു. അമൂല്യമായ നിത്യസ്‌നേഹത്തിന്റെ ഉറവിടമായി ശങ്കരാചാര്യര്‍ അനുഭവിച്ചറിഞ്ഞ ശൃംഗേരിയിലെ ശാരദാമഠം കാണാനായി വര്‍ഷം തോറും നിരവധി സന്ദര്‍ശകര്‍ എത്തിച്ചേരുന്നു.

വിദ്യാശങ്കരക്ഷേത്രവും ശാരദാംബ ക്ഷേത്രവുമാണ് ശൃംഗേരിയിലെ മറ്റ് പ്രധാനപ്പെട്ട കാഴ്ചകളില്‍ ചിലത്. പന്ത്രണ്ട് രാശികളെ സൂചിപ്പിക്കുന്ന പന്ത്രണ്ട് തൂണുകളാണ് വിദ്യാശങ്കരക്ഷേത്രത്തിലെ പ്രത്യേകത. ജ്യോതിശാസ്ത്ര കല്‍പനയനുസരിച്ചാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. വര്‍ഷം മുഴുവനും മനോഹരമായ കാലാവസ്ഥയാണ് ശൃംഗേരിയിലെ മറ്റൊരു പ്രത്യേകത. മംഗലാപുരമാണ് അടുത്തുള്ള വിമാനത്താവളം ബാംഗ്ലൂരില്‍നിന്നും ഇവിടേക്ക് 330 കിലോമീറ്റര്‍ ദൂരമുണ്ട്. ഷിമോഗയും കാഡൂരുമാണ് അടുത്ത റെയില്‍വേസ്റ്റേഷനുകള്‍. റോഡ് മാര്‍ഗവും ശൃംഗേരിയിലേക്ക് എത്തിച്ചേരാന്‍ പ്രയാസമില്ല.

Please Wait while comments are loading...