ചെന്നൈ- ബാംഗ്ലൂര്‍ ദേശീയ പാതയിലാണ് ശ്രീപെരുമ്പത്തൂര്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ റോഡ് മാര്‍ഗ്ഗം വളരെ എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം. ചെന്നൈയില്‍ നിന്നും ശ്രീപെരുമ്പത്തൂരിലേയ്ക്ക് എപ്പോഴും ബസ് ഉണ്ട്. സര്‍ക്കാര്‍ ബസിന് ടിക്ക്റ്റ് ചാര്‍ജ്ജ് 20 രൂപയില്‍ താഴെയെ വരു. ചെന്നൈയില്‍ നിന്നും ബാംഗ്ലൂര്‍ക്ക് പോകുന്ന ബസുകള്‍ ശ്രീപെരുമ്പത്തൂര്‍ വഴിയാണ് പോകുന്നത്. യാത്രയ്ക്കായി ബൈക്കും തിരഞ്ഞെടുക്കാം.