Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീ പെരുമ്പത്തൂര്‍ » കാലാവസ്ഥ

ശ്രീ പെരുമ്പത്തൂര്‍ കാലാവസ്ഥ

ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ്‌ ശ്രീ പെരുമ്പത്തൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം,താപനില വളരെ താഴ്‌ന്നും അന്തരീഷം തെളിഞ്ഞതുമായിരിക്കും . ഇടയ്ക്ക് പെയ്യുന്ന മഴ താപനില ഉയരാതിരിക്കാന്‍ കാരണമാകും.

വേനല്‍ക്കാലം

ചെന്നൈയിലേതിന്‌ സമാനമായ കാലാവസ്ഥയാണ്‌ ശ്രീ പെരുമ്പത്തൂരിലേതും. മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്നതാണ്‌ ഇവിടുത്തെ വേനല്‍ക്കാലം. വളരെ ചൂട്‌ കൂടിയ കാലാവസ്ഥയായിരിക്കും ഈ മാസങ്ങളില്‍. 32 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താപനില വ്യത്യാസപ്പെടാം. വേനല്‍ക്കാലം സന്ദര്‍ശനത്തിന്‌ ഒട്ടും അനുകൂലമായിരിക്കില്ല.

മഴക്കാലം

ഒക്‌ടോബര്‍ മുതല്‍ നവംബര്‍ വരെയാണ്‌ ശ്രീപെരുമ്പത്തൂരിലെ വര്‍ഷകാലം. ഈ മാസങ്ങളില്‍ താപനില വളരെ താഴ്‌നിനരിക്കും. ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള കാലയളവിലും ചിലപ്പോഴൊക്കെ മഴ ഉണ്ടാകാറുണ്ട്‌.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ശ്രീപെരുമ്പത്തൂരിലെ ശൈത്യകാലം. ഇക്കാലയളവാണ്‌ ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ചിലപ്പോള്‍ ശൈത്യകാലത്തും ഇവിടെ മഴ ലഭിക്കാറുണ്ട്‌. 25 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ്‌ വരെയായിരിക്കും ഇക്കാലയാളവിലെ താപനില വ്യത്യാസപ്പെട്ടിരിക്കുക. ശൈത്യകാലത്ത്‌ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. .