Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ശ്രീ പെരുമ്പത്തൂര്‍

ശ്രീ പെരുമ്പത്തൂര്‍: സ്‌മാരക നഗരി

15

തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ ഒരു വ്യവസായ നഗരമാണ്‌ ശ്രീ പെരുമ്പത്തൂര്‍. വളരെ വേഗത്തില്‍ ഒരു വിനോദ സഞ്ചാര കേന്ദ്രമായി കൂടി ഇവിടം മാറി കൊണ്ടിരിക്കുകയാണ്‌. ശ്രീ പെരുമ്പത്തൂരിന്റെ പഴയ പേര്‌ ബൂധാപുരി എന്നായിരുന്നു. ശ്രീ പെരുമ്പത്തൂരില്‍ വച്ച്‌ മരിക്കുന്നവര്‍ക്ക്‌ സ്വര്‍ഗത്തിന്റെ വാതില്‍ അവര്‍ക്കായി തുറക്കുന്നത്‌ കാണാം എന്നാണ്‌ വിശ്വാസം.

ഇന്ത്യന്‍ വ്യവസായ മേഖലയിലെ ശ്രദ്ധാകേന്ദ്രമായി ശ്രീപെരുമ്പത്തൂര്‍ മാറി കൊണ്ടിരിക്കുകയാണ്‌. നിരവധി അന്താരാഷ്‌ട്ര സ്ഥാപനങ്ങളുടെ ഓഫീസുകള്‍ ശ്രീപെരുമ്പത്തൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്‌. ഹ്യുണ്ടായ്‌ ആണ്‌ ശ്രീ പെരുപ്പമ്പത്തൂരില്‍ ആദ്യം നിക്ഷേപം നടത്തിയ അന്താരാഷ്‌ട്ര കമ്പനി.

ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ആദ്യ നിര്‍മാണ യൂണിറ്റ്‌ 1999 ല്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചു. ഇതെ തുടര്‍ന്ന്‌ സെയ്‌ന്റ്‌ ഗോബിയന്‍, നോക്കിയ, ഫോഡ്‌, ബിഎംഡബ്ലിയു, മിസ്‌തുബിഷി, ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്‌ തുടങ്ങി നിരവധി കമ്പനികള്‍ അവരുടെ ഓഫീസുകള്‍ ശ്രീ പെരുമ്പത്തൂരില്‍ തുടങ്ങി. അടുത്തിടെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ നിസ്സാന്റെ നിര്‍മ്മാണ യൂണിറ്റും ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ബാംഗ്ലൂര്‍ ചെന്നൈ ദേശീയ പാതയ്‌ക്ക്‌ സമീപമാണ്‌ നഗരം സ്ഥിതി ചെയ്യുന്നത്‌. ഇവിടെ നിന്നും 40 കിലോ മീറ്റര്‍ ദൂരം മാത്രമെ ചെന്നൈയ്‌ക്കുള്ളു. അതു കൊണ്ട്‌ തന്നെ വളരെ വേഗത്തിലുള്ള വ്യവസായ വത്‌കരണമാണ്‌ ഇവിടെ നടക്കുന്നത്‌. ഇതിനൊപ്പം അടിസ്ഥാന സൗകര്യം വികസനവും ദ്രുതഗതിയില്‍ ഉണ്ടാകുന്നുണ്ട്‌.

ഇതുവരെ 2 ബില്യണ്‍ ഡോളറിന്‌ മേല്‍ ശ്രീപെരുപ്പത്തൂരില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്‌. 2008 മുതല്‍ ശ്രീ പെരുമ്പത്തൂര്‍ സെസ്‌ (പ്രത്യേക സാമ്പത്തിക മേഖല) ആയി മാറി. രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദ സഞ്ചാരികളെ ഒരു പോലെ ആകര്‍ഷിക്കുന്ന  സ്ഥലമാണ്‌ ഇന്ന്‌ ശ്രീ പെരുമ്പത്തൂര്‍.

ശ്രീ പെരുമ്പത്തൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

1991 മെയ്‌ 21 ന്‌ മുന്‍ പ്രധാന മന്ത്രി രാജീവ്‌ ഗാന്ധി ശ്രീ പെരുമ്പത്തൂരില്‍ വച്ച്‌ കൊല്ലപ്പെട്ടതോടെയാണ്‌ ഈ നഗരം ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്‌. രാജീവ്‌ ഗാന്ധിയുടെ സ്‌മാരകമായി ഈ പ്രദേശത്തെ ഇപ്പോള്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്‌. രാജീവ്‌ ഗാന്ധിയ്‌ക്ക്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാനായി നിരവധി പേര്‍ ഇവിടെ എത്താറുണ്ട്‌. മദ്രാസ്‌ മോട്ടോര്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ആണ്‌ ശ്രീ പെരുമ്പത്തൂരിലെ മറ്റൊരു പ്രധാന ആകര്‍ഷണം. എല്ലാ വര്‍ഷവും ഇരുങ്ങാട്ടു കോട്ടയില്‍ കാറോട്ട മത്സരം ക്ലബ്‌ സംഘടിപ്പിക്കാറുണ്ട്‌. ദക്ഷിണേന്ത്യന്‍ റാലിയും എഐ ഇന്ത്യ മോട്ടോര്‍ റേസ്‌ മീറ്റും മദ്രാസ്‌ മോട്ടോര്‍ സ്‌പോര്‍ട്‌സ്‌ ക്ലബാണ്‌  സംഘടിപ്പിക്കുന്നത്‌.

ഫോര്‍മുല 3 റേസിങ്‌ നടത്തുന്നതിനുള്ള അനുമതി ക്ലബിന്‌ ലഭിച്ചിട്ടുണ്ട്‌. ലോകോത്തര നിലവാരത്തിലാണ്‌ ഇത്‌ നടത്തപ്പെടുന്നത്‌. അതു കൊണ്ട്‌ നിരവധി സന്ദര്‍ശകരെ ഈ കാലയളവില്‍ ആകര്‍ഷിക്കാന്‍ കഴിയും.

വല്ലകോട്ടെ മുരുക ക്ഷേത്രം, താബ്രം തീം പാര്‍ക്ക്‌ മദ്രാസ്‌ അറ്റോമിക്‌ പവര്‍ സ്റ്റേഷന്‍, ബ്രഹ്മകുമാരീസ്‌ മ്യൂസിയം എന്നിവയാണ്‌ ഇവിടുത്തെ മറ്റ്‌ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ .ശ്രീ പെരുമ്പത്തൂര്‍ സന്ദര്‍ശിക്കുമ്പോള്‍ ചെങ്കല്‍പട്ടിലേയ്‌ക്കുള്ള യാത്ര ഒഴിവാക്കരുത്‌. സാക്ഷരതയില്‍ വളരെ മുമ്പിലാണ്‌ നഗരം. തമിഴാണ്‌ ശ്രീപെരുമ്പത്തൂരിലെ ഔദ്യോഗിക ഭാഷ.

ബാംഗ്ലൂരില്‍ നിന്നും ചെന്നൈയില്‍ നിന്നും വളരെ എളുപ്പത്തില്‍ ശ്രീപെരുമ്പത്തൂരില്‍ എത്തിച്ചേരാം. ചൂടുള്ള കാലവസ്ഥയാണ്‌ പൊതുവെ ശ്രീ പെരുമ്പത്തൂരിലേത്‌. ശൈത്യകാലമായ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവാണ്‌ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം. ഇക്കാലയളവില്‍ ചൂട്‌ വളരെ കുറവായിരിക്കും. അതുപോലെ യാത്ര സുഖകരവുമായിരിക്കും.

ശ്രീ പെരുമ്പത്തൂര്‍ പ്രശസ്തമാക്കുന്നത്

ശ്രീ പെരുമ്പത്തൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ശ്രീ പെരുമ്പത്തൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ശ്രീ പെരുമ്പത്തൂര്‍

  • റോഡ് മാര്‍ഗം
    ചെന്നൈ- ബാംഗ്ലൂര്‍ ദേശീയ പാതയിലാണ്‌ ശ്രീപെരുമ്പത്തൂര്‍ സ്ഥിതി ചെയ്യുന്നത്‌. അതുകൊണ്ടു തന്നെ റോഡ്‌ മാര്‍ഗ്ഗം വളരെ എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം. ചെന്നൈയില്‍ നിന്നും ശ്രീപെരുമ്പത്തൂരിലേയ്‌ക്ക്‌ എപ്പോഴും ബസ്‌ ഉണ്ട്‌. സര്‍ക്കാര്‍ ബസിന്‌ ടിക്ക്‌റ്റ്‌ ചാര്‍ജ്ജ്‌ 20 രൂപയില്‍ താഴെയെ വരു. ചെന്നൈയില്‍ നിന്നും ബാംഗ്ലൂര്‍ക്ക്‌ പോകുന്ന ബസുകള്‍ ശ്രീപെരുമ്പത്തൂര്‍ വഴിയാണ്‌ പോകുന്നത്‌. യാത്രയ്‌ക്കായി ബൈക്കും തിരഞ്ഞെടുക്കാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ശ്രീപെരുപ്പത്തൂരിലേയ്‌ക്ക്‌ ട്രയിന്‍ സൗകര്യം ഇല്ല. 17 കിലോമീറ്റര്‍ അകലെയായുള്ള തിരുവള്ളൂര്‍ ആണ്‌ ഏറ്റവും അടുത്ത റെയില്‍വെസ്റ്റേഷന്‍ . അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍ ചെന്നൈയാണ്‌. ഇവിടെ നിന്നും ടാക്‌സിയും ബസും ലഭിക്കും. ചെന്നൈയില്‍ നിന്നും ശ്രീപെരുപ്പത്തൂരിലേയ്‌ക്കുള്ള യാത്ര ചെറുതും ചെലവു കുറഞ്ഞതുമാണ്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ശ്രീ പെരുമ്പത്തൂരിന്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളമാണ്‌. 30 കിലോമീറ്റര്‍ ദൂരമാണ്‌ വിമാനത്താവളത്തിലേയ്‌ക്കുള്ളത്‌. വിമാനത്താവളത്തില്‍ നിന്നും ടാക്‌സി സൗകര്യം ലഭ്യമാണ്‌. ഏകദേശം 500 രൂപയ്‌ക്കടുത്തായിരിക്കും ടാക്‌സി ചാര്‍ജ്ജ്‌. അരമണിക്കൂറിനടുത്ത്‌ യാത്ര വേണ്ടി വരും. ശ്രീ പെരുമ്പത്തൂരില്‍ 4റണ്‍വെ എയര്‍പോര്‍ട്ട്‌ തുടങ്ങാന്‍ പദ്ധതി ഉണ്ട്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat