തുഗ് ല കാങ് എന്ന് പ്രാദേശിക ഭാഷയില്‍ അറിയപ്പെടുന്ന ഈ ക്ഷേത്രത്തില്‍ വലിയ സമ്മേളന ഹാളും പ്രാര്‍ത്ഥന ഹാളും ഇടനാഴികളുമുണ്ട്. തബൊ മഠ സമുച്ചയത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. ആദിബുദ്ധ അഥവാ പ്രാരംഭ ബുദ്ധയുടെ അഞ്ച് ആത്മീയ സന്തതികളിലൊരാളായ വൈരോകാനയുടെ പ്രതിമ സമ്മേളന ഹാളിന്‍റെ ഒത്തനടുക്ക് സ്ഥാപിച്ചിട്ടുണ്ട്. രണ്ട്മീറ്റര്‍ നീളമുള്ള ഈ പ്രതിമ കയ്യില്‍ ധര്‍മ്മചക്ര(വീല്‍സ് ഓഫ് ലോ)വുമായാണ് കാണപ്പെടുന്നത്. സിമന്‍റില്‍ തീര്‍ത്ത പ്രതിരൂപങ്ങള്‍ ജ്വാലാവൃത്തങ്ങളാല്‍ വലയം ചെയ്ത രീതിയില്‍ ചുമരില്‍ ഘടിപ്പിച്ചിട്ടുണ്ട്. വജ്ര ധാതുമണ്ഡല എന്നാണ് ഇവ അറിയപ്പെടുന്നത്.
അസംബ്ലി ഹാളിന് പുറകിലെ കോവിലില്‍ അഞ്ച് ബോധിസത്വന്മാര്‍ കുടിയിരിപ്പൂണ്ട്. ബുദ്ധന്‍റെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന ഛായാചിത്രങ്ങള്‍ ചുവരിലുണ്ട്. കശ്മീരില്‍ നിന്ന് ചിത്രകാരെ കൊണ്ടുവന്നാണ് അവ ഉല്ലേഖനം ചെയ്തതെന്ന് പറയപ്പെടുന്നു.



Click it and Unblock the Notifications