Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തപോള » കാലാവസ്ഥ

തപോള കാലാവസ്ഥ

വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് തപോളയില്‍. എന്നാലും ശീതകാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. മഴ മാറിയ ഉടനെയുള്ള കാലത്തും പ്രകൃതി ഭംഗി ആസ്വദിക്കാനായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറില്ല. 28 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കൂടിയ ചൂട്.  കുറഞ്ഞതാവട്ടെ 18 ഡിഗ്രി സെല്‍ഷ്യസ് മാത്രവും.

മഴക്കാലം

ജൂണ്‍ പകുതി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴയ്ക്ക് ശേഷമുള്ള കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. മനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കുവാന്‍ പറ്റിയ സമയമാണിത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് തപോള സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. 24 ഡിഗ്രി സെല്‍ഷ്യസാണ് ഇക്കാലത്തെ കൂടിയ താപനില. കുറഞ്ഞ താപനിലയാകട്ടെ കേവലം അഞ്ച് ഡിഗ്രിയും.