Search
 • Follow NativePlanet
Share

തപോള എന്ന മിനി കാശ്മീര്‍

12

മഹാരാഷ്ട്രയിലെ മിനി കാശ്്മീര്‍ എന്ന് വിളിക്കപ്പെടുന്ന തപോളയിലേക്ക് മഹാബലേശ്വറില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരമേയുള്ളൂ. അവധിക്കാലം ചെലവഴിക്കാനെത്തുന്ന പ്രകൃതിസ്‌നേഹികളുടെ തിരക്കാണ് തപോളയുടെ പ്രത്യേകത. ഇരവശങ്ങളിലേക്കും മനോഹരമായ കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ടാണ് തപോളയിലേക്കുള്ള പാതകള്‍. സാഹസികരായ സഞ്ചാരികളെയും ട്രക്കിംഗ് പ്രിയരെയുമാണ് തപോള ഏറെ സന്തോഷിപ്പിക്കുക.

തപോള - അഗ്രോ ടൂറിസത്തിന് പറ്റിയ നാട്

ഉല്ലാസകരമായ പ്രകൃതിയും മലിനീകരണമേതുമില്ലാത്ത അന്തരീക്ഷവുമാണ് തപോളയിലെ പ്രധാന ആകര്‍ഷണങ്ങള്‍. കൂടുതല്‍ സമയം ഇവിടെ ചെലവഴിക്കാനാഗ്രഹിക്കുന്ന സഞ്ചാരികള്‍ക്കായി നിരവധി ക്യാംപ് സൈറ്റുകളും ഇവിടെയുണ്ട്. വാട്ടര്‍ സ്‌പോര്‍ട്‌സ് ഇഷ്ടപ്പെടുന്ന ആളുകളുടെയും പ്രിയപ്പെട്ട കേന്ദ്രമാണിവിടം. ശിവസാഗര്‍ ലേക്കിലൂടെ 90 കിലോമീറ്ററോളം നീണ്ട വാട്ടര്‍ബോഡിയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. കയാക്കിംഗ്, വാട്ടര്‍ സ്‌കൂട്ടര്‍, മോട്ടോര്‍ ബോട്ട്‌സ് എന്നിങ്ങനെ പോകുന്നു ഇവിടത്തെ വെള്ളത്തിലെ കളികള്‍.

വസോട്ട കോട്ടയിലേക്കുള്ള സാഹസികമായ ട്രക്കിംഗാണ് ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണീയത എന്ന് പറയേണ്ടിവരും. ട്രക്കിംഗ് പ്രിയര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ട്രക്കിംഗ് അവസരമാണ് സാഹസികവും ദുര്‍ഘടവുമായ വസോട്ട കോട്ട നല്‍കുന്നത്. സാധാരണ ഗതിയില്‍ ബോട്ടിലാണ് സഞ്ചാരികള്‍ കോട്ടയുടെ പരിസരത്തെത്തുന്നത്.

ഫോറസ്റ്റ് അധികൃതരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങി മാത്രമേ ഇവിടെ ട്രക്കിംഗ് സാധ്യമാകൂ. സാഹസികത വേണ്ട ഇനി വെറുതെ നടന്നാല്‍ മതി എന്നാണെങ്കില്‍ സ്‌ട്രോബറിത്തോട്ടങ്ങളുടെയും നഴ്‌സറിയുടെയും പ്രകൃതിയെ തൊട്ടുകൊണ്ട് ഇടയിലൂടെ ഒരു നടത്തയും സാധ്യമാണ്. ഏതാണ്ട് 150 ഓളം വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട പൂക്കള്‍ നിറഞ്ഞ കാസ് പ്ലേറ്റോയാണ് ഇവിടെ കണ്ടിരിക്കേണ്ട മറ്റൊരു കാഴ്ച.  

തപോള പ്രശസ്തമാക്കുന്നത്

തപോള കാലാവസ്ഥ

തപോള
27oC / 80oF
 • Thundery outbreaks possible
 • Wind: SW 7 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തപോള

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം തപോള

 • റോഡ് മാര്‍ഗം
  മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിരവധി വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. പൂനെ, മുംബൈ, നാസിക്, പാഞ്ചഗണി, സതാര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് നിരവധി വാഹനങ്ങള്‍ ലഭിക്കും. ആളൊന്നിന് 75 രൂപ മുതല്‍ 250 രൂപ വരെ റേഞ്ചില്‍ ബസ്സില്‍ തപോളയിലെത്തിച്ചേരാം.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  പൂനെ, വാതാര്‍ എന്നിവയാണ് അടുത്തുള്ള പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകള്‍. മഹാരാഷ്ട്രയിലെ മറ്റ് സ്റ്റേഷനുകളില്‍നിന്നും നിരവധി ലോക്കല്‍, ഔട്ട് സ്റ്റേഷന്‍ ട്രെയിനുകളുണ്ട് ഇവിടേക്ക്. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി തപോളയിലെത്താം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  പുനെയിലെ ലെഹേഗോണാണ് അടുത്തുള്ള വിമാനത്താവളം. 156 കിലോമീറ്റര്‍ ദൂരത്താണിത്. മുംബൈ ഛത്രപതി ശിവജി വിമാനത്താവളമാണ് ഹരിഹരേശ്വറിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 220 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും റോഡ് മാര്‍ഗം വളരെ സൗകര്യപൂര്‍വ്വം തപോളയിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Aug,Sun
Return On
26 Aug,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
25 Aug,Sun
Check Out
26 Aug,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
25 Aug,Sun
Return On
26 Aug,Mon
 • Today
  Tapola
  27 OC
  80 OF
  UV Index: 6
  Thundery outbreaks possible
 • Tomorrow
  Tapola
  26 OC
  78 OF
  UV Index: 6
  Thundery outbreaks possible
 • Day After
  Tapola
  25 OC
  78 OF
  UV Index: 7
  Heavy rain at times