Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തവാങ്‌ » കാലാവസ്ഥ

തവാങ്‌ കാലാവസ്ഥ

വര്‍ഷത്തില്‍ കൂടുതല്‍ സമയത്തും മിതമായ കാലാവസ്ഥയാണ്‌ തവാങിലനുഭവപെടുക. അന്തരീക്ഷം പ്രസന്നമായിരിക്കുന്ന മാര്‍ച്ച്‌ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയാണ്‌ വേനല്‍ക്കാലം. ഇക്കാലയളവില്‍ താപനില പരമാവധി 22 ഡിഗ്രി സെല്‍ഷ്യസ്‌ വരെ എത്താറുണ്ട്‌. ഏറ്റവും ചൂടു കൂടുതലുള്ള മാസം ജൂണ്‍ ആയിരിക്കും.

മഴക്കാലം

ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ വര്‍ഷകാലം. കൂടുതല്‍ സമയവും ഈര്‍പ്പമുള്ള അന്തരീക്ഷമായിരിക്കും.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ തവാങിലെ ശൈത്യകാലം. കുറഞ്ഞ താപനില -13 ഡിഗ്രി സെല്‍ഷ്യസിന്‌ താഴെ വരെ എത്താറുണ്ട്‌. കൂടിയ താപനില ഏകദേശം 10 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരിക്കും. വര്‍ഷത്തിലെ ഏറ്റവും തണുപ്പുള്ള മാസം ജനുവരി ആണ്‌.