വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗമുള്ള ശിവക്ഷേത്രമാണ് ബുദ്ധ കേദാറിലേത്. ബാല്‍ഗംഗ, ധരം ഗംഗ നദികളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് മഹാഭാരത കാലത്തോളം പഴക്കമുണ്ടെന്നാണ് വിശ്വാസം. തെഹ്രിയുമായി 59 കിലോമീറ്റര്‍ നീളമുള്ള റോഡ് ഉപയോഗിച്ചാണ് ക്ഷേത്രത്തെ ബന്ധിപ്പിച്ചിരിക്കുന്നത്.
ഐതിഹ്യമനുസരിച്ച് കുരുക്ഷേത്ര യുദ്ധത്തിന് ശേഷം പാണ്ഡവന്‍മാരും പോരാളികളും ശിവനെ അന്വേഷിച്ച് യാത്രക്കിറങ്ങി. ഭ്രിഗു പര്‍വതത്തില്‍ വെച്ച് കണ്ടുമുട്ടിയ സന്യാസിയായ ബാല്‍ക്കിലി പാണ്ഡവന്‍മാരെ നദികളുടെ സംഗമ സ്ഥാനത്ത് തപസ് ചെയ്തിരുന്ന ഒരു വൃദ്ധനെ കാണിച്ചുകൊടുത്തു. പാണ്ഡവന്‍മാര്‍ ഇവിടെ എത്തിയതോടെ വൃദ്ധന്‍ അപ്രത്യക്ഷമായെന്നും അതേ സ്ഥലത്ത് ശിവലിംഗം പ്രത്യക്ഷമായെന്നുമാണ് വിശ്വാസം. ആത്മീയത കൊതിക്കുന്നവര്‍ക്ക് പുറമെ പ്രകൃതിസ്നേഹികളുടെയും കേന്ദ്രമാണ് ഇവിടം. പ്രകൃതി ഭംഗി തുളുമ്പുന്ന ഇവിടം പര്‍വതങ്ങളില്‍ കാണപ്പെടുന്ന ധാരാളം പക്ഷികളെ കാണാം.



Click it and Unblock the Notifications