ബിലംഗാനദ നദിയുടെ ഉദ്ഭവ കേന്ദ്രമായ ഈ ഗ്ളേസിയര്‍ സാഹസിക പ്രേമികളുടെ ഇഷ്ട സങ്കേതമാണ്. മഞ്ഞണിഞ്ഞ കൊടുമുടികളാല്‍ വലയം ചെയ്തിരിക്കുന്ന ഈ ഗ്ളേസിയറിന്റെ ഇരുവശത്തും ഗ്ളേസിയറില്‍ നിന്ന് പുറംതള്ളിയ പാറകളും മണ്ണും അടിഞ്ഞ് ചെറിയൊരു ഭിത്തി തന്നെ രൂപപ്പെട്ടിട്ടുണ്ട്.
ഡെറാഡൂണില്‍ നിന്നും തെഹ്രിയില്‍ നിന്നും മുസൂറിയില്‍ നിന്നും വഹാനത്തില്‍ എത്താവുന്ന ഗുട്ടുവില്‍ നിന്നാണ് ഖാട്ട്ലിംഗിലേക്കുള്ള ട്രക്കിംഗ് പാത തുടങ്ങുന്നത്. ഗ്രാമങ്ങളും ഇടതൂര്‍ത്തന വനങ്ങളും പുല്‍മേടുകളും താഴ്വരകളുമൊക്കെ കടന്ന് 45 കിലോമീറ്റര്‍ പിന്നിട്ടാലാണ് ഈ ഗ്ളേസിയറില്‍ എത്താനാവുക. താല്‍പ്പര്യമുള്ളവര്‍ക്ക് ബിലംഗാന നദിയുടെ കരകളില്‍ ക്യാമ്പ് ചെയ്യുകയുമാകാം. ക്യാമ്പ് ചെയ്യുന്നതിനുള്ള സാധന സാമഗ്രികള്‍ ഋഷികേശില്‍ നിന്നും തെഹ്രിയില്‍ നിന്നും ഡെറാഡൂണില്‍ നിന്നും ലഭിക്കും.



Click it and Unblock the Notifications