യമുനാ ഗംഗോത്രി റൂട്ടില്‍ ഋഷികേശിന് സമീപമുള്ള മനോഹരമായ വ്യൂപോയിന്‍റാണ് നരേന്ദ്രനഗര്‍. സമുദ്രനിരപ്പില്‍ നിന്ന് 1129 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ നിന്നാല്‍ ഡൂണ്‍ താഴ്വരയുടെയും ഗംഗാ നദിയുടെയും ദൂര കാഴ്ച കാണാം. രാജഭരണ കാലത്ത് തെഹ്രി സംസ്ഥാനത്തിന്‍െറ തലസ്ഥാനമായിരുന്നു ഇവിടം. വനമേഖലയോട് ചേര്‍ന്ന് രാജാവിന്‍െറ കൊട്ടാരം ഇപ്പോഴും ഉണ്ട്. സഞ്ചാരികള്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ നിരവധി ഹോട്ടലുകളും ഇവിടെയുണ്ട്.



Click it and Unblock the Notifications