Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേസ്പൂര്‍ » കാലാവസ്ഥ

തേസ്പൂര്‍ കാലാവസ്ഥ

എല്ലാക്കാലത്തും സന്ദര്‍ശനയോഗ്യമായ സ്ഥലമാണ് തേസ്പൂര്‍. എന്നിരുന്നാലും തേസ്പൂര്‍ സന്ദര്‍ശനത്തിന് യോജിച്ച സമയം ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയാണ്. ഇക്കാലത്ത് മഴയും, മൂടല്‍ മഞ്ഞും കുറവായിരിക്കും. അതിനാല്‍ യാത്രകള്‍ ഏറെ സൗകര്യപ്രദമായിരിക്കും.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് തേസ്പൂരിലെ വേനല്‍ക്കാലം. ഇക്കാലത്തെ ശരാശരി അന്തരീക്ഷ താപനില 36 ഡിഗ്രി സെല്‍ഷ്യസാണ്. വേനല്‍ക്കാലത്ത് മൂടല്‍ നിറഞ്ഞ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. മെയ് മാസമാണ് ഏറ്റവും ചൂട് അനുഭവപ്പെടുന്നത്.  ഈ കാലത്ത് സന്ദര്‍ശനം നടത്തുന്നവര്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം.

മഴക്കാലം

ജൂണില്‍ ആരംഭിച്ച് സെപ്തംബര്‍ വരെ നീളുന്നതാണ് തേസ്പൂരിലെ മഴക്കാലം. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്‍റെ ഭാഗമായ കനത്ത മഴ ഇക്കാലത്ത് ലഭിക്കുന്നു. ഇടവിട്ടാണ് മഴ പെയ്യാറെങ്കിലും കനത്ത മഴയാണ് ലഭിക്കുന്നത്. പത്തുമിനുട്ടോളം മാത്രം നീണ്ടുനില്ക്കുന്ന കനത്ത മഴ സന്ദര്‍ശകര്‍ക്ക് കൗതുകമായേക്കാം.

ശീതകാലം

ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് തേസ്പൂരില്‍ ശൈത്യകാലം അനുഭവപ്പെടുന്നത്. ഹിമാലയത്തിന്‍റെ താഴ്വാരങ്ങളോട് അടുത്ത് കിടക്കുന്നതിനാല്‍ ശൈത്യകാലത്ത് നല്ല തണുപ്പ് അനുഭവപ്പെടുന്നു. ഇക്കാലത്തെ കൂടിയ താപനില 22 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 7 ഡിഗ്രി സെല്‍ഷ്യസുമാണ്.