Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തെസു » കാലാവസ്ഥ

തെസു കാലാവസ്ഥ

ഡിസംബറില്‍ ആരംഭിച്ച് ഫെബ്രുവരിയില്‍ അവസാനിക്കുന്ന ശൈത്യകാലമാണ് തെസു സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

സാമാന്യം കടുത്ത ചൂടാണ് വേനല്‍ക്കാലത്ത് തെസുവില്‍ അനുഭവപ്പെടുന്നത്. വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കാറുണ്ട്. ഇക്കാലത്ത് മൂടല്‍മഞ്ഞും അനുഭവപ്പെടുന്നു. ഇക്കാലത്തെ കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസാണ്. വേനല്‍ക്കാലത്ത് രാത്രിയില്‍ സാമാന്യം തണുപ്പ് അനുഭവപ്പെടുന്നു.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നീളുന്ന മഴക്കാലത്ത് ശക്തമായ മഴ തെസുവില്‍ ലഭിക്കുന്നു. നിരന്തരമായി മഴപെയ്യുന്നതിനാല്‍ ഇക്കാലത്തെ സന്ദര്‍ശനം അത്ര സുഖകരമായിരിക്കില്ല. മഴക്കാലത്തിന് ശേഷം ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിന്‍റെ സമയം തീവ്രത കുറഞ്ഞതാണ്.

ശീതകാലം

ഡിസംബറില്‍ ആരംഭിച്ച് ഫെബ്രുവരി വരെ നീളുന്നതാണ് ശൈത്യകാലം. ഇക്കാലത്ത് അന്തരീക്ഷതാപനില 6 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ താഴുന്നു. ശൈത്യകാലത്തെ പരമാവധി താപനില 20 ഡിഗ്രി സെല്‍ഷ്യസാണ്.