പതിനൊന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ക്ഷേത്രമാണിത്. താനെയില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയുള്ള അംബര്‍നാഥിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അംബര്‍നാഥ് എന്ന വാക്കിനര്‍ത്ഥം ആകാശത്തിന്റെ ദേവന്‍ എന്നാണ്. എഡി 1060ല്‍ ശിലഹര്‍ സാമ്രാജ്യത്തിലെ രാജാവായിരുന്ന രാജ മഹാമണ്ഡലേശ്വറാണത്രേ ഈ ക്ഷേത്രം പണികഴിപ്പിച്ചത്. വധുനി നദിയുടെ തീരത്ത് ഒരുന്ന കുന്നിന്റെ ചെരിഞ്ഞ ഭാഗത്തായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹേമന്ദ്പതി ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കറുത്തശിലകളാണ് ക്ഷേത്രനിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. വടക്കും, തെക്കും, പടിഞ്ഞാറും ഭാഗത്തായി സ്ഥിതിചെയ്യുന്ന നടകളിലൂടെയാണ് ക്ഷേത്രത്തിലേയ്ക്കുള്ള പ്രവേശനം. പടിഞ്ഞാറേ നടയാണ് പ്രധാന കവാടം. ഈ നടയില്‍ക്കൂടി പ്രവേശിയ്ക്കുമ്പോള്‍ നന്ദിയെയാണ് ആദ്യം ദര്‍ശിയ്ക്കാന്‍ കഴിയുക. ശിവന്‍, പുത്രനായ ഗണപതി, നന്ദി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകള്‍. ശിവരാത്രി സമയത്ത് ഇവിടെ വന്‍ആഘോഷം നടക്കാറുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് ക്ഷേത്രം നോക്കി നടത്തുന്നത്.



Click it and Unblock the Notifications