ജവഹറിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. ആദിവാസി രാജാവായിരുന്ന മുങ്കെയുടെ കുടുംബവസതിയായിരുന്നുവേ്രത ഇത്. ജവഹര്‍ പാലസ് എന്നും ഇതിനെ പറയാറുണ്ട്. രാജ് ബാരിയെന്ന് പറയുന്ന യശ്വന്‍ റാവു മുങ്കെയെന്ന ആദിവാസി രാജാവാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്.പ്രത്യേകതരത്തിലുള്ള നിര്‍മ്മാണരീതിയിലാണ് ഈ കൊട്ടാരത്തെ വ്യത്യസ്തമാക്കുന്നത്. വനത്തിനുള്ളിലാണ് കൊട്ടാരം സ്ഥിതിചെയ്യുന്നത്. ഉയര്‍ന്നുനില്‍ക്കുന്ന ഒരു തട്ടിലായിട്ടാണ് കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്, ഇവിടെനിന്നുനോക്കിയാലുള്ള ചക്രവാളക്കാഴ്ച മനോഹരമാണ്. കൊട്ടാരത്തിന് 80 മുറികളുണ്ട്. വേട്ടയാടിയ കടുവകളുടെയും മറ്റും തൊലികള്‍ സ്റ്റഫ് ചെയ്ത് വച്ചിരിക്കുന്നത് ഇവിടെ കാണാന്‍ കഴിയും, പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന ഫര്‍ണിച്ചറുകളും ഇവിടെയുണ്ട്. ഇപ്പോള്‍ കൊട്ടാരത്തിന്റെ പരിസരത്ത് കശുമാവിന്‍ തോട്ടമാണ്. താനെ നഗരത്തില്‍ നിന്നും ഇവിടേയ്ക്ക് 80 കിലോമീറ്റര്‍ ദൂരമുണ്ട്.



Click it and Unblock the Notifications