മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണിത്. സമുദ്രനിരപ്പില്‍ നിന്നും 10 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. നഗരഹൃദയത്തില്‍ നിന്നും 79 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. മുംബൈയില്‍ നിന്നും ഇങ്ങോട്ട് 180 കിലോമീറ്ററാണ് ദൂരം. ഒരുകാലത്ത് രാജകീയപദവിയുള്ള സ്ഥലമായിരുന്നു ഇത്. നല്ലപച്ചപ്പുള്ള ചുറ്റുപാടും വെള്ളച്ചാട്ടങ്ങളുമാണ് ഈ ഭാഗത്തെ മനോഹരമാക്കുന്നത്. പ്രമുഖ മറാത്ത ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജി മഹാരാജ് സൂറത്തിലേയ്ക്കുള്ള തന്റെ യാത്രയില്‍ ഇവിടെ തങ്ങിയിട്ടുണ്ട്. താനെയിലെ മഹാബലേശ്വര്‍ എന്നാണ് ജവഹറിനെ വിശേഷിപ്പിക്കാറുള്ളത്. മഹാരാഷ്ട്രയിലെ വര്‍ളി എന്ന ആദിവാസി വിഭാഗത്തിന്റെ തനത് ചിത്രകലാരീതിയായ വര്‍ളി പെയിന്റിങ്ങുകള്‍ക്ക് പ്രശസ്തമാണ് ജവഹര്‍. ദാദറ കോപ്ര വെള്ളച്ചാട്ടം, പലുസ വെള്ളച്ചാട്ടം, ഭൂപത്ഗഡ് കോട്ട, ജെയ് വിലാസ് പാലസ്, ഹനുമാന്‍ പോയിന്റ്, സണ്‍സെറ്റ് പോയിന്റ് എന്നിവയെല്ലാമാണ് ജവഹറിലെ പ്രധാന ആകര്‍ഷണങ്ങള്‍.



Click it and Unblock the Notifications