താലോ പാലി എന്നുകൂടി അറിയപ്പെടുന്ന ഈ തടാകമാണ് താനെയിലെ തടാകങ്ങളില്‍ ഏറ്റവും മനോഹരംവും ഏറ്റവും വലിപ്പമേറിയതുമാണ് ഈ തടാകം. താനെ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ തടാകത്തിനടുത്തെത്താം. മഹാരാഷ്ട്രയിലെ തന്നെ മനോഹരമായ തടാകങ്ങളില്‍ ഒന്നായിട്ടാണ് മസുന്ദ താലോയെ പരിഗണിയ്ക്കുന്നത്. സഞ്ചാരികള്‍ക്കായി ബോട്ടിങ്, വാട്ടര്‍ സ്‌കൂട്ടര്‍ റൈഡിങ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. ഇതിനടുത്ത് താനെയിലെ തനത് വിഭവങ്ങളെല്ലാം രുചിക്കാനുള്ള സൗകര്യമുണ്ട്. പലരും നഗരത്തിലെ തിരക്കില്‍ നിന്നും വിട്ട് ആഴ്ചയിലെ അവധിദിനങ്ങളില്‍ എത്തിച്ചേരാറുള്ള സ്ഥലമാണിത്. ഈ തടാകത്തിന്റെ കരയിലാണ് കോപിനേശ്വര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. താനെയിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രമാണിത്. എഡി 1750ല്‍ ചിമ്മാജി അപ്പയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്, പിന്നീട് പലപ്പോഴായി ഇതിന് നവീകരണപ്രവൃത്തികള്‍ നടത്തി.



Click it and Unblock the Notifications