തന്‍സ വന്യജീവിസങ്കേതത്തിനടുത്തായി സ്ഥിതിചെയ്യുന്ന മനോഹരമായ തടാകമാണ് തന്‍സ തടാകം. മുംബൈ നഗരത്തിനാവശ്യമുള്ള ജലവിതരണത്തിനായി ഈ തടാകത്തെയാണ് ആശ്രയിച്ചുവരുന്നത്. 3 മില്യണ്‍ ഗാലന് വെള്ളം ഉല്ക്കൊള്ളാനുംമാത്രം വിസ്തൃതിയുള്ള തടാകമാണിത്. പ്രത്യേക പൈപ്പ് ലൈനുകളിലൂടെ ദിനംപ്രതി ആയിരക്കണക്കിന് ഗ്യാലന് വെള്ളമാണ് മുംബൈ നഗരത്തിലെത്തുന്നത്. ഈ തടാകതീരവും പിക്നികിന് പറ്റിയൊരു കേന്ദ്രമാണ്. സമീപത്തെ സുന്ദരമായ പ്രകൃതി തന്നെയാണ് ഇവിടേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന്.