Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേക്കടി » ആകര്‍ഷണങ്ങള് » പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രം

പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രം, തേക്കടി

24

തേക്കടിയിലെ വന്യജീവി പരിപാലന കേന്ദ്രവും നാഷണല്‍ പാര്‍ക്കും ടൂറിസ്റ്റുകളുടെ സായൂജ്യഭൂമിയാണ്. വന്യജീവി ടൂറിസത്തില്‍ പുതിയ പ്രവണതകള്‍ മറ്റെങ്ങുമില്ലാത്ത വിധം ഇവിടെ കാണാം. കൃത്രിമമായ് രൂപപ്പെടുത്തിയ പെരിയാര്‍ തടാകത്തിന്റെ കരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇടതൂര്‍ന്ന വനങ്ങളും മൂടല്‍ മഞ്ഞില്‍ മുങ്ങിയ പര്‍വ്വത നിരകളുടെ അപൂര്‍വ്വ ചാരുതയും സമൃദ്ധമായ പച്ചപുല്‍തകിടികളും ഇതിന് അതിരിടുന്നു.

കായല്‍ത്തീരങ്ങളില്‍ അലഞ്ഞുനടക്കുന്ന ആനക്കൂട്ടങ്ങളുടെ  കാഴ്ച ഒരു സന്ദര്‍ശകനും നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കില്ല. 777 ചതുരശ്ര കിലോമീറ്ററിലായി പരന്ന് കിടക്കുന്ന ഈ സംരക്ഷിത മേഖല 1982 ല്‍ ദേശീയ പാര്‍ക്കെന്ന പദവിയില്‍ അവരോധിതമായി. പിന്നീട് കടുവ സംരക്ഷണ മേഖല എന്ന പദവിയും സിദ്ധിച്ചു. വളരെ വിപുലമായ മൃഗവൈവിദ്ധ്യമുള്ളതിനാല്‍ പെരിയാര്‍ വന്യജീവി സംരക്ഷണ മേഖല ലോകത്തിന്റെ നാനാ കോണുകളില്‍ നിന്നും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

ഏറ്റവും പുതിയ കണക്കനുസരിച്ച് 53 കടുവകള്‍ ഈ സംരക്ഷണ മേഖലയില്‍ സുരക്ഷിതരാണ്. വിവിധ ജാതികളില്‍ പെട്ട 62 ഇനം സസ്തനികള്‍ ഇവിടെയുണ്ട്. അപൂര്‍വ്വ ഇനങ്ങളായ കാട്ടുപോത്തുകള്‍, കലമാനുകള്‍, കീരികള്‍, കുറുനരികള്‍, മൌസ് ഡീറുകള്‍, ഇന്ത്യന്‍ കാട്ടുനായ്ക്കള്‍ എന്നറിയപ്പെടുന്ന ദോലുകള്‍, പുള്ളിപ്പുലികള്‍ എന്നിവയെയും ഇവിടെ കാണാം. 320 ഓളം ഇനം പക്ഷികളും 45 വ്യത്യസ്തമായ ഉരഗങ്ങളും ഇവിടെയുണ്ട്. അത്യപൂര്‍വ്വമായ സസ്യ വൃക്ഷ വൈവിദ്ധ്യങ്ങളും ചേര്‍ന്ന് പെരിയാര്‍ സാങ്ച്വറിയെ പ്രകൃതി സ്‌നേഹികളുടെയും വന്യജീവി പ്രേമികളുടെയും ഇഷ്ടസങ്കേതമാക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed

Near by City