Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേക്കടി » ആകര്‍ഷണങ്ങള് » ട്രെക്കിംങ്

ട്രെക്കിംങ്, തേക്കടി

24

തേക്കടിയിലെ കുന്നിന്‍ചെരിവുകളിലും വനാന്തരങ്ങളിലും നടത്തിവരുന്ന രസകരമായ വിനോദമാണ് ട്രെക്കിംങ്. ദുര്‍ഘടമായ പാതകളും സാഹസികയാത്രകളും ഇഷ്ടപ്പെടുന്നവര്‍ക്ക് ആനന്ദദായകമാണ് തേക്കടി.പരിയാര്‍ വന്യജീവി സങ്കേതത്തില്‍ ട്രെക്കിംങിന് ഒരുപാട് സാദ്ധ്യതകളും സൌകര്യങ്ങളുമുണ്ട്. ഇവിടത്തെ പ്രസിദ്ധമായ ട്രെക്കിംങ് മെഖലകള്‍ പുല്ലുമേട്, കുമിളി, കുരിശുമല, ഒറ്റക്കാതല മേട്, ഗ്രാമ്പി എന്നിവയാണ്.

ട്രെക്കിംങിന് പോകാനുദ്ദേശിക്കുന്നവര്‍ അധികൃതരില്‍ നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങിയിരിക്കണം. കേരള വനം വകുപ്പ് ദിവസവും ട്രെക്ക് ടൂര്‍ നടത്തിവരുന്നു. തേക്കടിയിലെ മറ്റൊരു സവിശേഷത പ്ലാന്റേഷന്‍ ടൂര്‍ ആണ്. ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ കീഴിലാണ് ഇത് നടത്തിവരുന്നത്. ഈ മലമേടയിലെ കാപ്പി, തേയിലത്തോട്ടങ്ങളും ഏലയ്ക്കാ തോട്ടങ്ങളും തേയില ഫാക്ടറികളും കുരുമുളക് തോപ്പുകളും സുഗന്ധവ്യഞ്ജന തോട്ടങ്ങളും ഗിരിവര്‍ഗ്ഗ മേഖലയും ഈ ടൂറിന്റെ ഭാഗമായി സന്ദര്‍ശിക്കപ്പെടുന്നു.

വനം വകുപ്പിന്റെ കീഴിലെ ആനസവാരി സന്ദര്‍ശകര്‍ക്ക് വളരെ നല്ല വിനോദവേള ആയിരിക്കും. കടുവാ സംരക്ഷണ മേഖലയിലേക്ക് രാത്രിട്രെക്കിംങും തരപ്പെടുത്തിയിട്ടുണ്ട്. ടൂറിസം വകുപ്പും സ്വകാര്യ ഏജന്‍സികളുമാണ് രാത്രിട്രെക്കിംങ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. മൂന്ന് മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ലളിതമായ ട്രെക്കിംങിന് 500 ഇന്ത്യന്‍ രൂപയാണ് ഈടാക്കുന്നത്. പക്ഷെ അതിലുമെത്രയോ അധികമാണ് അതിലൂടെ ലഭിക്കുന്ന ആസ്വാദനം. പല വകുപ്പുകളിലും പെട്ട അധികൃതര്‍ സംഘടിപ്പിക്കുന്ന ഗ്രീന്‍ വാക്, നേച്ചര്‍ വാക്, ബോര്‍ഡര്‍ ട്രെക്കിംങ്, ഗൈഡഡ് ഹാര്‍ഡ് ട്രെക്ക്‌സ് എന്നീ വിനോദയാത്രകള്‍ക്കും ഇവിടെ സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun

Near by City