തേനിയില്‍ നിന്ന് 27 കിലോമീറ്റര്‍ മാറി ദേവദാനപ്പട്ടി എന്ന ചെറു ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് ഇത്. മഞ്ജാള്‍ നദിക്കരികിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്‍റെ ഒരു പ്രത്യേകത എന്നത് അതിന്‍റെ പ്രധാന ശ്രീകോവിലിലേക്കുള്ള വാതില്‍ എപ്പോഴും അടഞ്ഞ് കിടക്കും എന്നതാണ്. പൂജകള്‍ നടക്കുന്നത് വാതില്‍്ക്കലാണ്. ഇവിടുത്തെ പ്രധാന ആഘോഷം മഹാശിവരാത്രിയാണ്. സമീപവാസികളായ ഭക്തര്‍ അനുഗ്രഹം തേടി ഇവിടെ എത്തുന്നു.



Click it and Unblock the Notifications