തേനിയില്‍ നിന്ന് പത്തൊമ്പത് കിലോമീറ്ററും, പെരിയാകുളത്ത് നിന്ന് രണ്ട് കിലോമീറ്ററും ദൂരെയാണ് തീര്‍ത്ഥ തൊട്ടി. മധുര - കൊച്ചി നാഷണല്‍ ഹൈവേയില്‍ ബോഡിനായ്ക്കനൂര്‍- തേനി പാതയിലാണ് ഇത്. ആയിരത്തോളം വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിത്. ഇവിടുത്തെ സുബ്രഹ്മണ്യര് ക്ഷേത്രം ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്. തീര്‍ത്ഥ തൊട്ടി എന്ന വാക്കിനര്‍ത്ഥം വിശുദ്ധ ജലമുള്ള തളിക എന്നാണ്. വേപ്പ് മരങ്ങളാല്‍ ചുറ്റപ്പെട്ട ഒരിടമാണിത്. ഇതിനിടയാലാണ് തീര്‍ത്ഥ തൊട്ടിയെന്ന ജല ശേഖരം. ഒരിക്കലും വറ്റാത്ത ഈ ജലം വിശുദ്ധമാണ് എന്നാണ് കരുതപ്പെടുന്നത്. ഈ കുളത്തിനുള്ളില്‍ താഴേക്കിറങ്ങാന്‍ പടികളും, ഒരു മണ്ഡപവുമുണ്ട്. തീര്‍ത്ഥ തൊട്ടിയുടെ ചുവരുകളില്‍ മുരുകനേയും, വിനായകനെയും ആരാധിക്കുന്ന ഏഴ് കന്യകമാരുടെ രൂപം കൊത്തിയിരിക്കുന്നു.