ഏകദേശം 50 വര്‍ഷം മുമ്പ് വരെ ഇടതൂര്‍ന്ന വനമായിരുന്നു തെന്‍സാവലില്‍. ഇവിടെ പിന്നീട് കുടിയേറ്റം നടക്കുകയും ഒരു ജനവാസ കേന്ദ്രമായി മാറുകയും ചെയ്തു. കാടിന്‍റെ സാമീപ്യത്താല്‍ ധാരാളം മാനുകളെ ഇവിടെ കാണാം. മാനുകളെ സംരക്ഷിക്കാനായി രൂപം നല്കിയതാണ് ഡീര്‍ പാര്‍ക്ക്.
ഇപ്പോള്‍ ഇവിടെ 11 പെണ്‍മാനുകളും 6 ആണ്‍ മാനുകളുമുണ്ട്. സ്വഭാവിക പരിസ്ഥിതിയില്‍ ഇവ ഇവിടെ സംരക്ഷിക്കപ്പെടുന്നു. സന്ദര്‍ശകര്‍ക്ക് ഇവയെ അടുത്ത് കാണാനുള്ള സൗകര്യമുണ്ട്.
തെന്‍സാവല്‍ ഗ്രാമത്തോട് ചേര്‍ന്നുള്ള പാര്‍ക്കിലേക്ക് ഇവിടെ തങ്ങുന്ന സന്ദര്‍ശകര്‍ക്ക് നടന്ന് ചെല്ലാനുള്ള ദൂരമേ ഉള്ളൂ. ഐസ്‍വാളില്‍ താമസിക്കുന്നവര്‍ക്ക് ടാക്സിയിലോ, ബസിലോ ഇവിടേക്കെത്താം.



Click it and Unblock the Notifications