Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിങ്കളൂര്‍ » കാലാവസ്ഥ

തിങ്കളൂര്‍ കാലാവസ്ഥ

തിങ്കളൂര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ്. ഇക്കാലത്തെ സൂര്യന്‍റെ ചൂടും, രാത്രികളിലെ തണുപ്പും സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.

വേനല്‍ക്കാലം

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ തിങ്കളൂരില്‍ ഏപ്രില്‍, മെയ്,ഝൂണ്‍ മാസങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നു. ഇക്കാലത്ത് കടുത്ത ചൂടായതിനാല്‍ യാത്രകള്‍ പ്രയാസമാകും. മെയ്, ജൂണ്‍ മാസങ്ങളിലാണ് ഇവിടെ ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. ഇക്കാലത്ത് 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടുന്നു.

മഴക്കാലം

ജൂണ്‍ അവസാനത്തോടെ ആരംഭിക്കുന്ന മഴക്കാലം സെപ്തംബര്‍ വരെ തുടരും. മിതമായതും ശക്തമായതുമായ മഴ ഇക്കാലത്ത് പെയ്യുന്നു. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ മഴയോടൊപ്പം കൊടുങ്കാറ്റും അനുഭവപ്പെടുന്നു. ഒക്ടോബറിലും , നവംബറിലും ചെറുതായി മഴ ലഭിക്കാറുണ്ട്.

ശീതകാലം

തിങ്കളൂരിലെ ശൈത്യകാലം ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്. ഇവിടുത്തെ ശൈത്യകാലം വടക്കേ ഇന്ത്യയിലെ ശൈത്യകാലത്തോട് താരതമ്യപ്പെടുത്താനാവില്ല. എന്നിരുന്നാലും തെളിഞ്ഞ് പ്രസന്നമായ ഇക്കാലമാണ് സന്ദര്‍ശനത്തിന് അനുയോജ്യം. വൈകുന്നേരങ്ങളിലും,രാത്രിയും ഈ കാലത്ത് തണുപ്പ് അനുഭവപ്പെടും. എന്നാല്‍ ഈ തണുപ്പ് ചെറുക്കാന്‍ കട്ടികുറഞ്ഞ ഒരു കമ്പിളി കുപ്പായം മതിയാകും.