തിരുനെല്ലാറിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് ശ്രീ ദര്‍ഭാളരണ്യേശ്വര്‍ ക്ഷേത്രം. ദേവദര്‍ശനത്തിനായി ആയിരക്കണക്കിന് ഭക്തര്‍ ഇവിടെ നിത്യവും എത്തുന്നു. ശനിഗ്രഹത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രം നവഗ്രഹക്ഷേത്രങ്ങളിലൊന്നാണ്. അഭയ വരദ ഹസ്തം സ്ഥിതി ചെയ്യുന്ന കിഴക്കോട്ടാണ് അമ്പലം തിരിഞ്ഞിരിക്കുന്നത്.
കൌവറി പുഴയുടെ തെക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഇന്ത്യയില്‍ തന്നെ പ്രധാനപ്പെട്ട ഒരു ശനിദേവക്ഷേത്രമാണ്. ചോളരാജാക്കന്മാരാണ് ക്ഷേത്രം നിര്‍മിച്ചത്. ത്യാഗരാജന്റെ ഏഴ് സപ്തവതിക സ്ഥലങ്ങളില്‍പ്പെട്ട ഒന്നാണ് ഇത്. ശനിദശമൂലം നിര്‍ഭാഗ്യവും ദാരിദ്യവും മറ്റു പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം. ശനിദശ മൂലമുണ്ടാകുന്ന എല്ലാ ദോശവും ഇവിടെ വന്ന് ശിവനെ പ്രാര്‍ഥിച്ചാല്‍ സുഖപ്പെടുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications