Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുത്താണി » കാലാവസ്ഥ

തിരുത്താണി കാലാവസ്ഥ

ശൈത്യകാലമാണ് തിരുത്താണി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുകൂലം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലത്ത് അന്തരീക്ഷം തെളിഞ്ഞതും, സുഖകരമായ കാലാവസ്ഥ ഉള്ളതുമാണ്. ഈ സമയത്ത് യാത്രകള്‍ നല്ലൊരനുഭവമാകും. ജൂണ്‍ മുതല്‍ നവംബര്‍ വരെ മഴയുള്ള കാലമാണെങ്കിലും സന്ദര്‍ശനയോഗ്യമാണ്. കയ്യിലൊരു കുട കൂടിയെടുക്കാന്‍ മറക്കരുതെന്ന് മാത്രം. 

വേനല്‍ക്കാലം

നല്ല ചൂടുള്ള വേനല്‍ക്കാലമാണ് തിരുത്താണിയിലേത്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലത്ത് കടുത്ത ചൂട് അനുഭവപ്പെടും. ഈ സമയത്ത് അന്തരീക്ഷ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെയാകും. ഈ കാലങ്ങളില്‍ വൈകുന്നേരങ്ങളിലേ സന്ദര്‍ശനം സുഖകരമായി നടത്താനാവൂ.

മഴക്കാലം

ജൂണ്‍‌ മുതല്‍ സെപ്തംബര്‍ വരെ കനത്ത മഴ തിരുത്താണിയില്‍ ലഭിക്കുന്നു. ഇക്കാലത്ത് താപനില സുഖകരമാണ്. മഴക്കാലത്ത് റോഡുകള്‍ ചെളിനിറഞ്ഞതായിരിക്കും. മഴക്കാലത്ത്  ക്ഷേത്രത്തിലേക്ക് പടികള്‍ കയറുന്നവര്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം. ഇക്കാലത്ത് അന്തരീക്ഷം വളരെ പ്രസന്നമാണ്. ശൈത്യകാലത്തെ താപനില സാധാരണയായി 23 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഈ സമയമാണ് തിരുത്താണി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.