തിരുത്താണി: പുണ്യഗ്രാമം

മരുകനെ ആരാധിക്കുന്നവരുടെ തീര്‍ത്ഥാടന കേന്ദ്രമാണ് തിരുത്താണി. മുരുകന്റെ ആറ് ക്ഷേത്രങ്ങളിലൊന്ന് ഇവിടെയാണ്. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലാണ് തിരുത്താണി സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഏറ്റവും പ്രധാന ആകര്‍ഷണം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണ്. വര്‍ഷം തോറും ഏറെ ഭക്തര്‍ ഇവിടം സന്ദര്‍ശിക്കുന്നു. പ്രകൃതിഭംഗി ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ താല്പര്യം ജനിപ്പിക്കുന്ന മനോഹരമായ നന്ദി എന്ന ചെറിയ പുഴയും ഇവിടെയുണ്ട്. കുമാര തീര്‍ത്ഥം അഥവാ ശരവണ പൊയ്കൈ എന്ന വിശുദ്ധ തടാകവും ഇവിടെയുണ്ട്. ഇതിലെ ജലം രോഗങ്ങള്‍ മാറ്റാന്‍ ശക്തിയുള്ളതാണെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്.

തിരുത്താണിയിലെ കാഴ്ചകള്‍

മുരുകന്‍ പൈശാചിക ശക്തികളെ പരാജയപ്പെടുത്തിയ ആറ് സ്ഥലങ്ങളിലൊന്നായാണ് തിരുത്താണി പരിഗണിക്കപ്പെടുന്നത്. മറ്റ് അഞ്ച് വിശുദ്ധ സ്ഥലങ്ങള്‍ പളനി ദണ്ഡായുധപാണിസ്വാമി ക്ഷേത്രം, തിരുച്ചെണ്ടൂര്‍ സെന്തില്‍ ആണ്ടവര്‍ ക്ഷേത്രം, തിരുപരമകുണ്ട്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, സ്വാമി മലൈ സ്വാമിനാഥസ്വാമി ക്ഷേത്രം, പാലമുടിച്ചിറൈ ചൊലൈ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവയാണ്. ഈ ക്ഷേത്രങ്ങളിലെല്ലാം പ്രാര്‍ത്ഥിച്ചാലേ സുബ്രഹ്മണ്യന്റെ അനുഗ്രഹം ലഭിക്കൂ എന്നാണ് വിശ്വാസം.സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മാത്രമല്ല തിരുത്താണിയിലുള്ളത്. സന്താന വേണുഗോപാലപുരം ക്ഷേത്രം ഇവിടുത്തെ മറ്റൊരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ്. ആയിരക്കണക്കിന് ഭക്തര്‍ വര്‍ഷം തോറും ഇവിടം സന്ദര്‍ശിക്കുന്നു.

കാലാവസ്ഥ

ചൂടും ഈര്‍പ്പവും നിറഞ്ഞ കാലാവസ്ഥയാണ് വര്‍ഷം മുഴുവനും തിരുത്താണിയിലേത്.സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശൈത്യകാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

എങ്ങനെ എത്തിച്ചേരാം?

റെയില്‍മാര്‍ഗ്ഗത്തിലും, റോഡ് വഴിയും തിരുത്താണിയിലെത്താം. ചെന്നൈയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. തമിഴ്നാട്ടിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് തിരുത്താണിയിലേക്ക് ടാക്സിയും, ബസും ലഭിക്കും.

Please Wait while comments are loading...