Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവല്ല » കാലാവസ്ഥ

തിരുവല്ല കാലാവസ്ഥ

വേനല്‍ക്കാലം

മെയ് മുതല്‍ ജൂണ്‍ വരെയാണ് തിരുവല്ലയില്‍ പൊതുവേ വേനല്‍ അനുഭവപ്പെടുന്നത്. വേനലില്‍ അന്തരീക്ഷതാപം 34 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. മിനിമം താപനില 26 ഡിഗ്രി സെല്‍ഷ്യസാണ് പൊതുവേ അനുഭവപ്പെടാറുള്ളത്. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായതിനാല്‍ത്തന്നെ വേനലില്‍ നല്ല ചൂട് അനുഭവപ്പെടാറുണ്ട്.

മഴക്കാലം

നല്ല മഴ ലഭിയ്ക്കുന്ന പ്രദേശമാണ് ഇവിടം. ജൂണ്‍, ജുലൈ മാസങ്ങളിലാണ് കനത്ത മഴപെയ്യാറുള്ളത്. പക്ഷേ മഴക്കാലത്ത് ഇവിടം ആകെ പച്ചപ്പണിഞ്ഞ് മനോഹരമാകാറുണ്ട്. മഴ അനുഭവിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇക്കാലത്ത് തിരുവല്ലയിലെത്താം. ആറുകളെല്ലാം നിറഞ്ഞൊഴുകുന്ന കാഴ്ച കാണേണ്ടതുതന്നെയാണ്.

ശീതകാലം

നവംബര്‍ മുതല്‍ ജനുവരിവരെയുള്ള സമയത്താണ് ശീതകാലം അനുഭവപ്പെടുന്നത്. ഇക്കാലത്ത് ഇവിടുത്തെ അന്തരീക്ഷം വളരെ പ്രസന്നമായിരിക്കും. ഈ സമയത്ത് 24 ഡിഗ്രി സെല്‍ഷ്യസിനപ്പുറം താപനില ഉയരാറില്ല. രാത്രികാലങ്ങളില്‍ അല്‍പം തണുപ്പ് അനുഭവപ്പെടുമെങ്കിലും ഇത് അത്ര ബുദ്ധിമുട്ടുണ്ടാക്കില്ല, ആവശ്യമെന്ന് തോന്നുകയാണെങ്കില്‍ ചൂട് തരുന്നവസ്ത്രങ്ങള്‍ കരുതാം.