Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവാരൂര്‍ » കാലാവസ്ഥ

തിരുവാരൂര്‍ കാലാവസ്ഥ

മണ്‍സൂണ്‍, വിന്റര്‍ സീസണുകളിലാണ് തിരുവാരൂര്‍ സഞ്ചരിക്കാന്‍ ഏറ്റവും മികച്ച സമയം. വേനലില്‍ ചൂട് കൂടുതലാണെങ്കിലും ഇക്കാലത്തും ഇവിടെ തീര്‍ത്ഥാടകര്‍ എത്താറുണ്ട്. 

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. കനത്ത ചൂട് അനുഭവപ്പെടുന്നു. താപനില 42 ഡിഗ്രിവരെ ഉയരാറുണ്ട്. ഇക്കാലത്തെ കുറഞ്ഞ താപനില 32 ഡിഗ്രി സെല്‍ഷ്യസായിരിക്കും. വേനല്‍ക്കാലത്ത് തിരുവാരൂര്‍ യാത്ര അഭികാമ്യമല്ല.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവും തണുപ്പും കൂടുതലായിരിക്കും. ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശീതകാലത്താണ് ഇവിടെ നല്ല സുഖമുള്ള കാലാവസ്ഥ. 23 മുതല്‍ 30 ഡിഗ്രി വരെയാകും ഈ സമയം താപനില. ശീതകാലമാണ് തിരുവാരൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലം.