വര്‍ഷകാലത്തിന് ശേഷമുള്ള കാലയളവാണ് തൗബാല്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. മഴക്കാലത്തിന് ശേഷം തൗബാലിലെ റോഡുകള്‍ യാത്രയ്‌ക്ക് അനുയോജ്യമാകും. ഇക്കാലയളവില്‍ പ്രകൃതിയും കാണാന്‍ മനോഹരമായിരിക്കും.
മാര്‍ച്ച് മുതല്‍ മെയ് വരെയാണ് തൗബാലിലെ വേനല്‍ക്കാലം. 35 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലയളവിലെ താപനില. വേനല്‍ക്കാലത്ത് ചൂട് അത്ര കഠിനമല്ലാത്തതിനാല്‍ യാത്രയ്‌ക്ക് അനുയോജ്യമാണ്.
സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലെ പോലെ തൗബാലിലെ പ്രധാന സീസണ്‍ വര്‍ഷകാലമാണ്. ജൂണില്‍ തുടങ്ങി സെപ്‌റ്റംബര്‍ വരെയാണ് തൗബാലിലെ വര്‍ഷകാലം. വര്‍ഷകാലത്ത് തൗബാല്‍ സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലത്. വര്‍ഷകാലത്തിന് ശേഷം ഇവിടെ സന്ദര്‍ശനം നടത്താന്‍ അനുയോജ്യമാണ്.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് തൗബാലിലെ ശൈത്യകാലം. ഇക്കാലയളവില്‍ താപനില 0 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെ വ്യത്യാസപ്പെടും. കൂടുതല്‍ സമയവും 6 ഡ്രിഗ്രി സെല്‍ഷ്യസിനടുത്തായിരിക്കും താപനില. ശൈത്യകാലത്ത് തൗബാല്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്‌ത്രങ്ങള്‍ കരുതണം.