Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തൗബാല്‍

തൗബാല്‍- നെല്‍പാടങ്ങളുടെ നഗരം

13

മണിപ്പൂരിലെ തൗബാല്‍ ജില്ലയുടെ ആസ്ഥാനമായ തൗബാല്‍ താരതമ്യേന വികസിച്ച നഗരമാണ്‌. തൗബാല്‍ നദീ തീരത്താണ്‌ നഗരത്തിലെ പ്രധാന പ്രദേശങ്ങള്‍ എല്ലാം സ്ഥിതി ചെയ്യുന്നത്‌. ഇംഫാല്‍, തൗബാല്‍ എന്നീ രണ്ട്‌ നദികളാണ്‌ ജില്ലയില്‍ കൂടി ഒഴുകുന്നത്‌. തൗബാലിന്റെ കിഴക്ക്‌ വശത്തായി ഉഖ്രല്‍,ചാന്ദല്‍ ജില്ലകളും വടക്കായി സേനാപതി ജില്ലയും, പടിഞ്ഞാറ്‌ വശത്തായി ഇംഫാല്‍ വെസ്റ്റും ഇംഫാല്‍ ഈസ്റ്റും തെക്കായി ചുരാചന്ദപൂര്‍, ബിഷ്‌ണുപൂര്‍ എന്നി ജില്ലകളും സ്ഥിതി ചെയ്യുന്നു.

തൗബാലിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

മലനിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന തൗബാല്‍ നഗരത്തിന്‌ അതിന്റേതായ സൗന്ദര്യമുണ്ട്‌. പാന്തോയിബീ, ചിന്‍ങ ലെയ്‌റന്‍ഭി ക്ഷേത്രങ്ങള്‍, തോംജിങ്‌ ചിങ്‌, മണിപ്പൂര്‍ സാഹിത്യ സമതി തുടങ്ങി നിരവധി സ്ഥലങ്ങള്‍ നഗരത്തില്‍ കാണാനുണ്ട്‌. ഷോപ്പിങിന്‌ പറ്റിയ നിരവധി സ്ഥലങ്ങളും ഇവിടെയുണ്ട്‌. സ്‌മാരകങ്ങള്‍, കരകൗശല വസ്‌തുക്കള്‍, കൈത്തറി തുടങ്ങി നിരവധി ഉത്‌പന്നങ്ങള്‍ ഇവിടെ നിന്നും വാങ്ങാന്‍ കഴിയും.

തൗബാലിന്റെ പ്രാന്ത പ്രദേശങ്ങളില്‍ പിക്‌നിക്കിന്‌ പറ്റിയ നിരവധി തുറസ്സായ സ്ഥലങ്ങളുണ്ട്‌. ട്രക്കിങ്‌, ഹൈക്കിങ്‌ തുടങ്ങിയ വിനോദങ്ങളിലും ഇവിടെ ഏര്‍പ്പെടാം. തൗബാലില്‍ നിരവധി തടാകങ്ങളും പുഴകളുമുണ്ട്‌. തൗബാലിലെത്തുന്ന വിനോദ സഞ്ചാരികളെ എല്ലാം ഒരു പോലെ ആകര്‍ഷിക്കുന്നത്‌ ഇവിടുത്തെ നെല്‍വയലുകളാണ്‌.

നെല്ല്‌, കടുക്‌, എണ്ണക്കുരു, ഉരുളകിഴങ്ങ്‌, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉത്‌പാദിപ്പിക്കുന്ന കാര്‍ഷിക ജില്ലയാണ്‌ തൗബാല്‍. കൃഷിക്ക്‌ പുറമെ മൃഗപരിപാലനം, പട്ടുത്‌പാദനം തുടങ്ങിയ തൊഴിലുകളിലും ഇവിടുത്തെ ജനങ്ങള്‍ ഏര്‍പ്പെടുന്നുണ്ട്‌. വികസിത നഗരമായതോടെ പാരമ്പര്യത്തിന്റെയും ആധുനീകതയുടെയും സംയോജനം ഇവിടെ കാണാന്‍ കഴിയും.

തൗബാല്‍ പ്രശസ്തമാക്കുന്നത്

തൗബാല്‍ കാലാവസ്ഥ

തൗബാല്‍
25oC / 78oF
  • Patchy rain possible
  • Wind: WNW 9 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തൗബാല്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം തൗബാല്‍

  • റോഡ് മാര്‍ഗം
    ദേശീയപാത 102 കടന്നു പോകുന്നത്‌ തൗബാല്‍ വഴിയാണ്‌. മണിപ്പൂരിലെയും ഇന്ത്യയിലെയും പ്രധാന നഗരങ്ങളുമായി തൗബാല്‍ ഇതുവഴി ബന്ധപ്പെട്ടു കിടക്കുന്നു. എന്‍എച്ച്‌ 39, എന്‍എച്ച്‌ 53 എന്നിവ ത തൗബാലിനെ മറ്റ്‌ ഭാഗങ്ങളുമായി ഇംഫാല്‍-മോറെഹ്‌ പാത വഴി ബന്ധിപ്പിക്കുന്നു. ട്രാന്‍സ്‌പോര്‍ട്ട്‌ ബസുകളും, സ്വകാര്യ ബസുകളും ടാക്‌സികളും തൗബാലിലേയ്‌ക്കെത്താന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നാരോഗെയ്‌ജ്‌ റെയില്‍ ലൈന്‍ മാത്രമെ മണിപ്പൂരിലുള്ളു. തൗബാലിന്‌ അടുത്തുള്ള റയില്‍വെ സ്റ്റേഷന്‍ 230 കിലോമീറ്റര്‍ അകലെയുള്ള ദിമാപൂര്‍ ആണ്‌. ദിമാപൂരില്‍ നിന്നും ഗുവാഹത്തിയിലേയ്‌ക്ക്‌ നിരന്തരം ട്രയിനുകള്‍ ഉണ്ട്‌. ദിമാപൂരില്‍ നിന്നും തൗബാലിലേയ്‌ക്ക്‌ ടാക്‌സികളും ബസുകളും ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തൗബാലിന്‌ സമീപത്തുള്ള വിമാനത്താവളം ഇംഫാലിലാണ്‌. ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായി ഗുവാഹത്തി വഴി ഇംഫാല്‍ വിമാനത്താവളം ബന്ധപ്പെട്ടു കിടക്കുന്നു. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഗുവാഹത്തിയിലേയ്‌ക്കും അവിടെ നിന്നും ഇംഫാലിലേയ്‌ക്കും ഫ്‌ളൈറ്റ്‌ ലഭിക്കും. തൗബാലില്‍ നിന്നും 30 കിലോ മീറ്റര്‍ അകലെയാണ്‌ ഇംഫാല്‍ വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
18 Jan,Sat
Return On
19 Jan,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Jan,Sat
Check Out
19 Jan,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Jan,Sat
Return On
19 Jan,Sun
  • Today
    Thoubal
    25 OC
    78 OF
    UV Index: 6
    Patchy rain possible
  • Tomorrow
    Thoubal
    20 OC
    67 OF
    UV Index: 6
    Moderate rain at times
  • Day After
    Thoubal
    20 OC
    69 OF
    UV Index: 6
    Patchy rain possible