വേനല്‍ക്കാലത്ത് നല്ല ചൂട് അനുഭവപ്പെടുന്നതിനാല്‍ സന്ദര്‍ശനം അത്ര സുഖകരമായിരിക്കണമെന്നില്ല. ശൈത്യകാലത്ത് സന്ദര്‍ശനം സുഖകരമായ അനുഭവമായിരിക്കും.
ഉഷ്ണമേഖലാ കാലാവസ്ഥയാണ് തൃശ്ശൂരില്‍ അനുഭവപ്പെടുന്നത്. വര്‍ഷം മുഴുവന്‍ സമതുലുതമായ ചൂട് ഇവിടെ രേഖപ്പെടുത്തുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ഈ സമയത്തെ താപനില 30-36 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. വര്‍ഷത്തില്‍ ഏറ്റവും ചൂട് രേഖപ്പെടുത്തുന്ന ഈ മാസങ്ങളില്‍ പൊതുവെ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നു.ഇക്കാലത്ത് തൃശ്ശുരിലേക്കുള്ള യാത്ര അത്ര സുഖകരമായിരിക്കില്ല.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. മെയ് അവസാനത്തെ ആഴ്ചകളിലാണ് സാധാരണ ഇവിടെ മഴ ആരംഭിക്കുക.
ഒക്ടോബറില്‍ ആരംഭിക്കുന്ന തണുപ്പ് കാലം ഫെബ്രുവരി അവസാനം വരെ തുടരും. ഈ കാലയളവിലെ ഏറ്റവും ഉയര്‍ന്ന താപനില 30 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.