മണ്മറഞ്ഞ യുഗത്തിലെ മഹോന്നതമായ മുഗള്‍ വാസ്തുകലാ ശൈലി വിസ്മയകരമായി ചിത്രീകരിക്കുന്ന ടോന്‍കിലെ ജമാമസ്ജിദ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പള്ളികളിലൊന്നാണ്. ടോങ്ങിലെ ആദ്യ നവാബായിരുന്ന നവാബ് ആമിര്‍ഖാന്‍ 1246 എ.ഡി യില്‍ തുടങ്ങിവെച്ച പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയായത് നവാബ് വസീറുദ്ദൌളയുടെ ഭരണകാലമായ എ.ഡി 1298 ലാണ്. ദൂരെ നിന്നേ കാണാവുന്ന വലിയ നാലു മിനാരങ്ങളുണ്ടിതിന്. സ്വര്‍ണ വര്‍ണത്തിലുള്ള ഛായവും മീനാകാരിയും ആലേഖം ചെയ്ത ചുവരുകള്‍ പള്ളിയുടെ ചാരുതയ്ക്ക് മോടി കൂട്ടുന്നു.



Click it and Unblock the Notifications