Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഫലോഡി

ഫലോഡി -രാജസ്ഥാനിലെ സാള്‍ട്ട് സിറ്റി

15

സഞ്ചാരികളുടെ പറുദീസയാണ് രാജസ്ഥാന്‍, എത്ര കണ്ടാലും മതിവരത്ത കടുംനിറത്തിലുള്ള കാഴ്ചകളാണ് രാജസ്ഥാന്റെ പ്രത്യേകത. മറ്റെവിടെയും കാണാന്‍ കഴിയാത്ത കാഴ്ചകളാണ് രാജസ്ഥാനിലുള്ളത്. ഭൂമിശാസ്ത്രപരവും സാംസ്‌കാരിക പരവുമായുള്ള വ്യത്യസ്തതതന്നെയാണ് രാജസ്ഥാനെ ഇന്ത്യയുടെ ടൂറിസം ഭൂപടത്തില്‍ വേറിട്ടതാക്കിമാറ്റുന്നത്. സാള്‍ട്ട് സിറ്റി എന്ന പേരില്‍ പ്രശസ്തമായ ഫലോഡി രാജസ്ഥാനിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്.

ജോധ്പൂര്‍ ജില്ലയിലാണ് ഫലോഡി സ്ഥിതിചെയ്യുന്നത്. ഗോള്‍ഡന്‍ സിറ്റിയെന്ന് അറിയപ്പെടുന്ന ജെയ്‌സാല്‍മീറിനും സണ്‍ സിറ്റിയെന്നറിയപ്പെടുന്ന ജോധ്പൂരിനുമിടയില്‍ താര്‍ മരുഭൂമിയിലാണ് ഫലോഡിയുടെ കിടപ്പ്. ഇപ്പോഴും ഉപ്പ്, ഒട്ടകം എന്നിവയുടെ വ്യാപാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണിത്. ബിക്കാനീര്‍, നഗൗര്‍, ജെയ്‌സാല്‍മീര്‍, ജോധ്പൂര്‍ എന്നീവയാണ് ഫലോഡിയുടെ അയല്‍പ്രദേശങ്ങള്‍.

വലിപ്പത്തിന്റെ കാര്യത്തില്‍ ജോധ്പൂര്‍ ജില്ലയിലെ രണ്ടാമത്തെ നഗരമാണ് ഫലോഡി. പതിനഞ്ചാം നൂറ്റാണ്ടുമുതല്‍ ഫലോഡിയെന്ന നഗരം നിലവിലുണ്ടായിരുന്നു. ഫല്‍വരിധികയെന്നായിരുന്നുവത്രേ അക്കാലത്ത് ഫലോഡിയുടെ പേര്. 1547ല്‍ റാവു മല്‍ദിയോ റോത്തോഡ് ആയിരുന്നു ഇവിടത്തെ ഭരണാധികാരി. 1578ല്‍ ബിക്കാനീര്‍ രാജാവ് ഫലോഡി പിടിച്ചടക്കി. അതിന്‌ശേഷം 1615ല്‍ റാവൂ സൂര്‍ സിങ്ങിന്റെ കാലത്ത് ഫലോഡി ജോധ്പൂര്‍ ജില്ലയുടെ ഭാഗമാക്കപ്പെടുകയായിരുന്നു.

ഫലോഡിയിലെ പ്രത്യേകതകള്‍

ജൂത്തീസ് എന്ന പേരില്‍ കടകളില്‍ ലഭിയ്ക്കുന്ന ഡിസൈനര്‍ ഷൂസിന്റെ കേന്ദ്രമാണ് ഫലോഡി. ഫാഷന്‍ പ്രേമികള്‍ക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്തവയാണ് തുന്നലും, മുത്തുകളും പതിപ്പിച്ചെത്തുന്ന  ഈ ഡിസൈനര്‍ ചെരുപ്പുകള്‍. ഇതുകൂടാതെ കടുംനിറങ്ങളിലുള്ള തുണിത്തരങ്ങള്‍, വെള്ളിയിലും മുത്തുകളിലും തീര്‍ത്ത ആഭരണങ്ങള്‍ എന്നിവയെല്ലാം ഫലോഡിയില്‍ കിട്ടും. ഇതുകൂടാതെ കോട്ടകള്‍, പണ്ടുകാലം മുതലുള്ള ബസാറുകള്‍. പുരാതന ക്ഷേത്രങ്ങള്‍ തുടങ്ങി കാഴ്ചകള്‍ ഏറെയുണ്ട് ഈ നഗരത്തില്‍. ഹിന്ദിയും രാജസ്ഥാനിയുമാണ് ഇവിടത്തെ പ്രധാന ഭാഷകള്‍.

രജപുത് വാസ്തുവിദ്യാശൈലിയിലുള്ള കെട്ടിടകങ്ങളാണ് ഫലോഡിയിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്. ഫലോഡി കോട്ടയാണ് കണ്ടിരിക്കേണ്ട കെട്ടിടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മുന്നൂറിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഈ കോട്ട. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളില്‍ ഈ കോട്ട കാണാനെത്തുന്നുണ്ട്.

1750ല്‍ പണിത മണല്‍ക്കല്ലിലുള്ള ലാല്‍ നിവാസാണ് മറ്റൊരു കെട്ടിടം. ഇപ്പോള്‍ ഈ കെട്ടിടത്തില്‍ ഒരു ഹെറിറ്റേജ് ഹോട്ടല്‍ പ്രവര്‍ത്തിക്കുകയാണ്. സചിയ മാതാ ക്ഷേത്രം, മഹാവീര ക്ഷേത്രം, രാംദേവ്ര ക്ഷേത്രം, സൂര്യക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍.

ദേശാടനപ്പക്ഷികളുടെ പറുദീസ

പക്ഷിനീരീക്ഷകരെ സംബന്ധിച്ച് ഫലോഡി ഒരു സ്വര്‍ഗ്ഗമാണ്. ഇവിടുത്തെ ഖിചാന്‍ ഗ്രാമത്തിലെ പക്ഷിസങ്കേതം കാണേണ്ടതുതന്നെയാണ്. നഗരത്തില്‍ നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. പലതരത്തിലുള്ള ദേശാടനക്കിളികളുടെ താല്‍ക്കാലിക വാസസ്ഥലമാണ് ഡിമോയ്‌സെല്ലി ക്രേന്‍. പ്രാദേശീയര്‍ ഈ സ്ഥലത്തെ കുര്‍ജയെന്നാണ് പറയുന്നത്.

ഓഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ പക്ഷികളെത്തുന്നത്. അപൂര്‍വ്വയിനത്തില്‍പ്പെട്ട പക്ഷികളെവരെ ഇവിടെ കാണാന്‍ കഴിയും. തെക്കുപടിഞ്ഞാറന്‍ യൂറോപ്പ്, ഉക്രെയിന്‍, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള പക്ഷികള്‍ ഇവിടെയെത്താറുണ്ട്. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നസ്ഥലമാണിത്.

ഫലോഡിയിലേയ്ക്ക് യാത്രചെയ്യുമ്പോള്‍

റെയില്‍, റോഡ് മാര്‍ഗ്ഗവും വിമാനമാര്‍ഗ്ഗവും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് ഫലോഡി. 135 കിലോമീറ്റര്‍ അകലെയുള്ള ജോധ്പൂര്‍ വിമാനത്താവളമാണ് അടുത്തുള്ളത്. വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം ഫലോഡിയിലേയ്ക്ക് യാത്രചെയ്യാം.  മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഗുവാഹത്തി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ദില്ലിയിലേയ്ക്ക് വിമാനസര്‍വ്വീസുണ്ട്.

തീവണ്ടിമാര്‍ഗ്ഗം യാത്രചെയ്യുകയാണെങ്കില്‍ ബിക്കാനീര്‍,  ജെയ്‌സാല്‍മിര്‍, ലാല്‍ഗഡ്, ഓള്‍ഡ് ദില്ലി, ജോധ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം തീവണ്ടികള്‍ ലഭ്യമാണ്. രാജസ്ഥാന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുമുണ്ട്. ജോധ്പൂര്‍, അജ്മീര്‍, ജെയ്പൂര്‍, ആഗ്ര, അലഹബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഒട്ടേറെ ടൂറിസ്റ്റ് ബസുകള്‍ ഫലോഡിയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.

ഉഷ്ണമേഖലാ പ്രദേശമാണ് ഫലോഡി. അതിനാല്‍ത്തന്നെ വേനല്‍ക്കാലം ഇവിടെ അസഹനീയമായ ചൂടാണ് അനുഭവപ്പെടുക. വേനലില്‍ അന്തരീക്ഷ താപം 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. സന്ദര്‍ശനത്തിന് ഏറ്റവും പറ്റിയ സമയം തണുപ്പുകാലമാണ്. ഇക്കാലത്ത് ഇവിടെ മനോഹരമായ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്.

ഫലോഡി പ്രശസ്തമാക്കുന്നത്

ഫലോഡി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഫലോഡി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഫലോഡി

 • റോഡ് മാര്‍ഗം
  രാജസ്ഥാനിലെ മറ്റിടങ്ങളില്‍ നിന്നെല്ലാം ഫലോഡിയിലേയ്ക്ക് സ്വകാര്യ, സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ആഗ്ര, അലഹബാദ്, കാണ്‍പൂര്‍, ജെയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് ബസുകളോടുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ബിക്കാനീര്‍, ജെയ്‌സാല്‍മീര്‍, ലാല്‍ഗഡ്, ഓള്‍ഡ് ഡല്‍ഗി, ജോധ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഫലോഡി റെയില്‍വേ സ്‌റ്റേഷനിലൂടെ കടന്നുപോകുന്ന തീവണ്ടികള്‍ ലഭിയ്ക്കും. ഇക്കൂട്ടത്തില്‍ ആഢംബരത്തീവണ്ടികളുമുണ്ട്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ടാക്‌സികൡലാ ബസിലോ നഗരത്തിലേയ്‌ക്കെത്താം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ജോധ്പൂര്‍ വിമാനത്താവളമാണ് ഫലോഡിയ്ക്ക് ഏറ്റവും അടുത്തുള്ളത്. വിമാനത്താവളത്തില്‍ നിന്നും 135 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഫലോഡി നഗരത്തിലെത്താം. വിമാനത്താവളത്തില്‍ നിന്നും ഫലോഡിയിലേയ്ക്ക് കാബുകള്‍ ലഭ്യമാണ്. വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത്. അവിടെനിന്നും വിമാനമാര്‍ഗ്ഗമോ, റെയില്‍ റോഡ് മാര്‍ഗ്ഗമോ ഫലോഡിയിലേയ്ക്ക് പോകാം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
05 Dec,Mon
Return On
06 Dec,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
05 Dec,Mon
Check Out
06 Dec,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
05 Dec,Mon
Return On
06 Dec,Tue