Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ചിറ്റോര്‍ഗഡ്

രജപുത് സ്മരണകളുമായി ചിറ്റോര്‍ഗഡ്

31

രാജഭരണകാലത്തിന്റെ സ്മരണകളുമായി നില്‍ക്കുന്ന കൊട്ടാരങ്ങളും, കോട്ടകളും ഗോപുരങ്ങളുമാണ് രാജസ്ഥാനിലെവിടെയും. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തുപോയാലും രജപുത് രാജാക്കന്മാരുടെയും മുഗള്‍ രാജാക്കന്മാരുടെയും കാലത്ത് നിര്‍മ്മിക്കപ്പെട്ട മനോഹരമായ കെട്ടിടങ്ങളും രാജമന്ദിരങ്ങളും കാണാം. എല്ലായിടത്തും ഇതൊക്കെത്തന്നെയാണെങ്കില്‍ പിന്നെയെന്ത് വൈവിധ്യമെന്ന് ആലോചനയുണ്ടായേയ്ക്കാം. പക്ഷേ ഇതുപൊതുവായ ഒരു കാര്യം മാത്രമാണ്.

സംസ്ഥാനത്തിന്റെ ഒരറ്റത്തുനിന്നും മറ്റേയറ്റത്ത് എത്തുമ്പോള്‍ മാത്രമായിരിയ്ക്കും എന്തെന്ത് വൈവിധ്യങ്ങളാണ് ഇവിടെയുള്ളതെന്ന് സഞ്ചാരികള്‍ മനസ്സിലാക്കുക. ഓരോ സ്ഥലത്തെയും കെട്ടിടങ്ങള്‍ക്കും കോട്ടകള്‍ക്കും വ്യത്യസ്തരായ ഭരണാധികാരികളുടെ ഭരണനേട്ടങ്ങളുടെയോ നഷ്ടങ്ങളുടേയോ കഥകള്‍ പറയാനുണ്ടാകും. ചിലത് മുഗള്‍ രാജാക്കന്മാരുടെ മിടുക്ക് പ്രകടമാക്കുന്നവയാണെങ്കില്‍ മറ്റുചിലത് രജപുത് രാജാക്കന്മാരുടെ പാരമ്പര്യത്തിന്റെ മഹിമ വിളിച്ചോതുന്നവയായിരിക്കും.

രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് ജില്ലയും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. കഥകള്‍ പറയുന്ന കോട്ടകളും, കൊട്ടാരങ്ങളും, ക്ഷേത്രങ്ങളുമാണ് ചിറ്റോര്‍ഗഡിലുമുള്ളത്. 700 എക്കറോളം വിസ്തൃതിയുള്ള ചിറ്റോര്‍ഗഡ് നഗരമാണ് ചിറ്റോര്‍ഗഡ് ജില്ലയുടെ ആസ്ഥാനം. പാണ്ഡുപുത്രന്മാരില്‍ രണ്ടാമനായ ഭീമസേനന്‍ ഒരിക്കല്‍ ചിരഞ്ജീവിയാകാനുള്ള വരംനേടാനായി ഒരു സന്യാസിയെക്കാണാന്‍ ചിറ്റോര്‍ഗഡിലെത്തിയതായി മഹാഭാരതത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇവിടെയെത്തിയ ഭീമന് തന്റെ ആഗ്രഹം നിറവേറ്റാനായില്ല. ഇതില്‍ കുപിതനായ ഭീമന്‍ തന്റെ ദേഷ്യം തീര്‍ത്തത് ഭൂമിയിലാണ്. ഭീമന്റെ പ്രഹരത്താല്‍ ഇവിടെ ഒരു വലിയ തടാകം രൂപം കൊണ്ടെന്നാണ് വിശ്വാസം. ഭീം ലാത് എന്ന പേരിലാണ് ഈ തടാകം അറിയപ്പെടുന്നത്.

ചിറ്റോര്‍ഗഡിനെക്കുറിച്ച് ചിലത്

ചിറ്റോര്‍ഗഡ് നഗരത്തിലെ ഏറ്റവും പ്രധാനകാഴ്ച ചിറ്റോര്‍ഗഡ് കോട്ടയാണ്. 180 മീറ്റര്‍ ഉയരമുള്ളൊരു കുന്നിന്‍മുകളിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടയ്ക്കകത്ത് മറ്റുപലകെട്ടിടങ്ങളുമുണ്ട്. ഇതിന്റെ നിര്‍മ്മാണത്തെക്കുറിച്ച് ഒരു കഥതന്നെയുണ്ട്. മഹാറാണ ഫത്തേ സിങ് പണികഴിപ്പിച്ച ഫത്തേ പ്രകാശ് പാലസ് ചരിത്രപ്രാധാന്യമുള്ളതാണ്. കൊട്ടാരത്തിനുള്ളില്‍ മനോഹരമായ ഒരു ഗണേശപ്രതിമയുണ്ട്. കൂടാതെ വലിയ ജലധാരയും  ചിത്രപ്പണികളാല്‍ അലങ്കരിച്ച ചുവരുകളുമുണ്ട്. ഇവ കൂടാതെ സന്‍വാരിയാജി ക്ഷേത്രം, തുല്‍ജ ഭവാനി ക്ഷേത്രം, ജോഗ്നിയ മാതാജി ക്ഷേത്രം, മത്രി കുണ്ഡിയ ക്ഷേത്രം തുടങ്ങിയവയുമുണ്ട്.

പ്രകൃതിഭംഗിയാസ്വദിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പോകാനായി ബാസ്സി വന്യജീവി സങ്കേതം, സീതാമാതാ സാങ്ച്വറി, ഭെയിന്‍ശ്രോര്‍ഗഡ് വന്യജീവി സങ്കേതം എന്നിവയുമുണ്ട്. ചിറ്റോര്‍ഗഡിന്റെ ഭൂതകാലത്തെക്കുറിച്ച് അറിയേണ്ടവര്‍ക്കായി ആര്‍ക്കിയോളജിക്കല്‍ മ്യൂസിയമുണ്ട്. ഇവിടെ പഴയകാലത്ത് ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, പാത്രങ്ങള്‍, പഴയ ചിത്രങ്ങള്‍, ശില്‍പങ്ങള്‍ എന്നിവയെല്ലാം സൂക്ഷിച്ചിട്ടുണ്ട്. ഗുപ്ത, മൗര്യ സാമ്രാജ്യകാലത്തു ഉപയോഗിച്ചിരുന്ന വസ്തുക്കള്‍വരെയുണ്ട് ഇക്കൂട്ടത്തില്‍.

ഇതെല്ലാം കണ്ടുകഴിഞ്ഞ് സമയം ബാക്കിയാണെങ്കില്‍ പോകാവുന്നൊരു സ്ഥലമാണ് ചിറ്റോര്‍ഗഡ് നഗരത്തില്‍ നിന്നും അല്‍പം മാറി ബിജെയ്പൂരില്‍ സ്ഥിതിചെയ്യുന്ന പഴയ കോട്ട. ഇപ്പോള്‍ ഇതൊരു ഹോട്ടലാണ്. ദിയോഗഡിലുള്ള പതിനാറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച കോട്ട, തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന പ്രതാപ്ഗഡ് എന്നിവയും സന്ദര്‍ശനയോഗ്യമായ സ്ഥലങ്ങളാണ്. പ്രതാപ്ഗഡില്‍ ഒട്ടേറെ ക്ഷേത്രങ്ങളും ചില കൊട്ടാരങ്ങളുമുണ്ട്.

ചിറ്റോര്‍ഗഡില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മിണാല്‍ എന്ന സ്ഥലം അറിയപ്പെടുന്നത് മിനി ഖജുരാഹോ എന്നാണ്. ഇവിടുത്തെ ക്ഷേത്രങ്ങളും പ്രകൃതി സൗന്ദര്യവും കാണേണ്ടതുതന്നെയാണ്. ബുദ്ധക്ഷേത്രങ്ങളാണ് ഇവിടെ കൂടുതലും. പലതും ചരിത്രകാരന്മാര്‍ ഉല്‍ഖനത്തിനിടെ കണ്ടെടുത്തവയാണ്. ഇക്കൂട്ടത്തില്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത ഒരു ക്ഷേത്രമാണ് പ്രധാനപ്പെട്ടത്. സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടൊരു പിക്‌നിക് കേന്ദ്രമാണ് ഈ ക്ഷേത്രപരിസരം.

ഗോമുഖത്തിന്റെ ആകൃതിയിലുള്ള ജലസംഭരണിയായ ഗോമുഖ് കുണ്ഡ്, ഇതിനടുത്തുള്ള റാണി ബിന്ദാര്‍ ടണല്‍ എന്നിവയും കാണാന്‍ പറ്റിയകാര്യങ്ങളാണ്.

ചിറ്റോര്‍ഗഡിലേയ്ക്ക് യാത്രചെയ്യുമ്പോള്‍

ഉദയ്പൂരിലെ മങാറാണ പ്രതാപ് വിമാനത്താവളമാണ് ചിറ്റോര്‍ഗഡിന് ഏറ്റവും അടുത്തുള്ളത്. ഇവിടേയ്ക്ക് 90 കിലോമീറ്ററാണ് ദൂരം. ചിറ്റോര്‍ഗഡ് റെയില്‍വേസ്‌റ്റേഷനിലൂടെ പ്രമുഖ വടക്കന്‍ നഗരങ്ങളില്‍ നിന്നെല്ലാമുള്ള തീവണ്ടികള്‍ കടന്നുപോകുന്നുണ്ട്. റോഡുമാര്‍ഗ്ഗമാണെങ്കില്‍ രാജസ്ഥാനിലെ വിവിധ നഗരങ്ങളില്‍ നി്‌നനും ഇവിടേയ്ക്ക് സ്വകാര്യ, സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

ഇനി കാലാവസ്ഥയെക്കുറിച്ചാണെങ്കില്‍ രാജസ്ഥാനിന്റെ പൊതുവായ പ്രത്യേകതയായ ചൂടേറിയ വേനല്‍ക്കാലം ചിറ്റോര്‍ഗഡിലുമുണ്ട്. വേനലില്‍ താപനില 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. മഴക്കാലത്ത് ഇടവിട്ടാണ് മഴപെയ്യുന്നത്. കോരിച്ചൊരിയുന്ന മഴ പൊതുവേ ഉണ്ടാകാറില്ല. ചിറ്റോര്‍ഗഡ് സന്ദര്‍ശിയ്ക്കാന്‍ ഏറ്റവും നല്ല സമയം ശൈത്യകാലമാണ്. വ്യക്തമായിപ്പറഞ്ഞാല്‍ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

ചിറ്റോര്‍ഗഡ് പ്രശസ്തമാക്കുന്നത്

ചിറ്റോര്‍ഗഡ് കാലാവസ്ഥ

ചിറ്റോര്‍ഗഡ്
35oC / 96oF
 • Sunny
 • Wind: W 21 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ചിറ്റോര്‍ഗഡ്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ചിറ്റോര്‍ഗഡ്

 • റോഡ് മാര്‍ഗം
  രാജസ്ഥാനിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ചിറ്റോര്‍ഗഡിലേയ്ക്ക് സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളുമുണ്ട്. ടൂറിസ്റ്റ് ബസുകളും ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  രാജസ്ഥാനിലെ നഗരങ്ങളില്‍ നിന്നും ദില്ലി, ആഗ്ര പോലുള്ള വടക്കേഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുമെല്ലാമുള്ള തീവണ്ടികള്‍ ചിറ്റോര്‍ഗഡ് സ്‌റ്റേഷനിലൂടെ കടന്നുപോകുന്നുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഉദയ്പൂരിലെ മഹാറാണ പ്രതാപ് എയര്‍പോര്‍ട്ടാണ് ചിറ്റോര്‍ഗഡിന് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. ഇവിടേയ്ക്ക് 90 കിലോമീറ്റര്‍ ദൂരമുണ്ട്. ദില്ലി, ജെയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഇങ്ങോട്ട് വിമാനങ്ങളുണ്ട്. വിദേശത്തുനിന്നും വരുന്നവര്‍ ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തിലേയ്ക്കാണ് എത്തേണ്ടത്. അവിടെനിന്നും മഹാറാണ പ്രതാപ് എയര്‍പോര്‍ട്ടിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Feb,Tue
Return On
26 Feb,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
25 Feb,Tue
Check Out
26 Feb,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
25 Feb,Tue
Return On
26 Feb,Wed
 • Today
  Chittorgarh
  35 OC
  96 OF
  UV Index: 9
  Sunny
 • Tomorrow
  Chittorgarh
  33 OC
  91 OF
  UV Index: 9
  Sunny
 • Day After
  Chittorgarh
  33 OC
  92 OF
  UV Index: 9
  Sunny