Search
  • Follow NativePlanet
Share
» »മലപ്പുറത്തെ അഞ്ച് അത്ഭുതങ്ങൾ! മഴക്കാലമായാൽ പിന്നൊന്നും നോക്കാനില്ല

മലപ്പുറത്തെ അഞ്ച് അത്ഭുതങ്ങൾ! മഴക്കാലമായാൽ പിന്നൊന്നും നോക്കാനില്ല

ക്ഷണിക്കാതെ വന്നും മുന്നറിയിപ്പില്ലാതെ പെയ്തും പോകുന്ന മഴയിലെ ആഘോഷങ്ങളിലൊന്ന് വെള്ളച്ചാട്ടങ്ങളാണ്. കാട്ടിലൂടെ ഒഴുകിയെത്തി, സർവ്വശക്തിയും സംഭരിച്ച് പാറക്കെട്ടുകളിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ കണ്ടുനിൽക്കാൻ തന്നെ പ്രത്യേക രസമാണ്. മൺസൂൺ യാത്രകളുടെ ഭാഗമായും അല്ലാതെയും വെള്ളച്ചാട്ടങ്ങളിലേക്ക് ആളുകളെത്തുന്നു.

മിക്കപ്പോഴും ഇടുക്കിയും വയനാടം തൃശൂരും ഒക്കെയാണ് മഴക്കാല വെള്ളച്ചാട്ടങ്ങൾക്ക് പേരുകേട്ടതെങ്കിലും പട്ടികയിൽ മാറ്റിനിർത്താൻ പറ്റാത്ത ഇടമാണ് മലപ്പുറം. അതിമനോഹരമായ ഇഷ്ടംപോലെ വെള്ളച്ചാട്ടങ്ങൾ ഇവിടെയുണ്ട്. കോഴിപ്പാറ മുതൽ അയ്യപ്പനോവ്, പാലൂർകോട്ട വെള്ളച്ചാട്ടം എന്നിങ്ങനെ കേട്ടതും കേൾക്കാത്തതുമായ നിരവധി ഇടങ്ങൾ, ഇതാ മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ അഞ്ച് വെള്ളച്ചാട്ടങ്ങൾ പരിചയപ്പെടാം.

5 Waterfalls In Malappuram To Visit During Monsoon

1. കോഴിപ്പാറ വെള്ളച്ചാട്ടം

പറഞ്ഞുവന്നത് മഴക്കാല വെള്ളച്ചാട്ടങ്ങളെക്കുറിച്ചാണെങ്കിലും കോഴിപ്പാറ വെള്ളച്ചാട്ടം പക്ഷേ വേനലിലും മഴയിലും ഒരുപോലെ പ്രസിദ്ധമായ ഒന്നാണ്. വേനലിലെ കനത്ത ചൂടിൽ കുളിരും മഴയിലെ തണുപ്പിൽ കണ്ണുകൾക്ക് വിരുന്നും പകരുന്ന, ഏതുസമയത്തും ധൈര്യമായി വന്നെത്താൻ കഴിയുന്ന വെള്ളച്ചാട്ടമാണിത്. ഇവിടുത്തെ പന്തീരായിരം വനമേഖലയിലെ വെള്ളരിമലയിൽ നിന്നുത്ഭവിക്കുന്ന കുറുവൻപുഴയാണ് കോഴിപ്പാറ വെള്ളച്ചാട്ടത്തിന് ജീവനും സമൃദ്ധിയും നല്കുന്നത്.

കോഴിക്കോട്-, മലപ്പുറം ജില്ലകളുടെ അതിർത്തി പങ്കിടുന്ന കക്കാടംപൊയിലിന് മൂന്ന് കിലോമീറ്റർ അകലെയാണ് കോഴിപ്പാറ വെള്ളച്ചാട്ടം. കുടുംബസമേതം എത്തുന്നവരാണ് ഇവിടുത്തെ സഞ്ചാരികളിലധികവും. വെള്ളച്ചാട്ടത്തിനു മുൻപിൽ ഇരുവശത്തും നിറയെ പാറക്കൂട്ടങ്ങളുള്ളതിനാൽ തന്നെ വന്നിരുന്ന് സമയം ചെലവഴിക്കുവാനും ആളുകൾക്കിഷ്ടമാണ്. ഇതിനടുത്തായാണ് സൈലന്റ് വാലി ദേശീയോദ്യാനവും സ്ഥിതി ചെയ്യുന്നത്.

2. പാലൂർകോട്ട വെള്ളച്ചാട്ടം

മഴക്കാല യാത്രകൾക്ക് മലപ്പുറം ജില്ലയില്‍ പോകാൻ പറ്റിയ മറ്റൊരു ലക്ഷ്യസ്ഥാനമാണ് പാലൂർകോട്ട വെള്ളച്ചാട്ടം. എപ്പോൾ വേണമെങ്കിലും വന്നുകാണാമെങ്കിലും പക്ഷേ, മുഴുവൻ ജീവനിൽ കാണണമെങ്കിൽ മഴക്കാല്തത് തന്നെ വരണം. മഴയുടെ ശക്തിക്കനുസരിച്ച് പതഞ്ഞും തെളിഞ്ഞുമൊഴുകുന്ന വെള്ളവും ആളുകളെ ആകർഷിക്കുന്നു. ജൂണിൽ ഒഴുക്ക് തുടങ്ങിയാൽ അത് നവംബർ വരെ നീണ്ടുനിൽക്കും. ഈ സമയത്താണ് പാലൂർകോട്ട സന്ദര്‍ശിക്കുന്നതെങ്കിൽ നിരാശപ്പെടേണ്ടി വരില്ല.

പണ്ട് ടിപ്പു സുൽത്താൻ ഇവിടെ ഒളിവിൽ കഴിഞ്ഞതായാണ് ചരിത്രം പറയുന്നത്.
മാലാപറമ്പ്‌ പാലച്ചോടിനും കടുങ്ങപുരം പള്ളിക്കുളമ്പിനും ഇടയിലായാണ് ഇവിടമുള്ളത്.
ഇവിടേക്ക് എത്താനായി അങ്ങാടിപ്പുറം- കോട്ടക്കൽ റൂട്ടിൽ കടുങ്ങപുരം സ്‌കൂൾ പടിയിൽ നിന്ന്‌ രണ്ടു കിലോ മീറ്റർ ദൂരം സഞ്ചരിക്കണം. പെരിന്തൽമണ്ണയിൽ നിന്ന് 13 കിലോമീറ്ററും മലപ്പുറത്തു നിന്ന് 17 കിലോമീറ്ററും ദൂരമുണ്ട്.

3. അയ്യപ്പനോവ് വെള്ളച്ചാട്ടം

സമൂഹമാധ്യമങ്ങൾ വഴി വളരെ പെട്ടന്ന് സഞ്ചാരികളുടെ ശ്രദ്ധയാകർഷിച്ച വെള്ളച്ചാട്ടമാണ് അയ്യപ്പനോവ് വെള്ളച്ചാട്ടം. എന്നാൽ ആവശ്യമായ സുരക്ഷയും ക്രമീകരണങ്ങളും ഉറപ്പുവരുത്താത്ത ഇവിടെ സുരക്ഷിത യാത്ര സാധ്യമായേക്കില്ല.പൊതവേ മഴക്കാലത്താണ് അയ്യപ്പനോട് അതിന്റെ ഫോമിലെത്തുന്നത്. പാടത്തു നിന്നും ഒഴുകിവരുന്ന വെള്ളം പാറക്കെട്ടിലൂടെ പതിക്കുന്ന കാഴ്ചയാണുള്ളത്.

Ayyappanov waterfalls

PC:Msp7com

അതു മാത്രമല്ല, താഴേക്ക് പതിക്കുന്നിടത്തെ അരുവിയുടെ കാഴ്ചയും രസകരമാണ്. മഴ കനക്കുന്നതനുസരിച്ച് വെള്ളച്ചാട്ടത്തിന്‍റെ ശക്തിയും ഭംഗിയും കൂടും. തിരൂര്‍ താലൂക്കിൽ ആതവനാട് ഗ്രാമത്തിൽ വെട്ടിച്ചിറ-കാട്ടിലങ്ങാടി റോഡിലാണ് അയ്യപ്പനോട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

4. കേരളാംകുണ്ട് വെള്ളച്ചാട്ടം

മലപ്പുറത്തെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. മഴക്കാലത്തും വേനലിലും എല്ലാം സഞ്ചാരികൾ വരുവാനാഗ്രഹിക്കുന്ന ഇവിടെ മഴയിൽ അല്പം ഭംഗി കൂടും. സമുദ്രനിരപ്പിൽ നിന്ന് 1,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേരളാംകുണ്ട് വെള്ളച്ചാട്ടം തേടി മലപ്പുറത്തിനകത്തും പുറത്തും നിന്നും സഞ്ചാരികളെത്തുന്നു.

പാറക്കെട്ടുകളാൽ ചുറ്റി നില്‌ക്കുന്ന തടാകം പോലുള്ള ഇടത്തേയ്ക്കാണ് ഇവിടെ വെള്ളം പതിക്കുന്നത്. കാടും കാഴ്ചകളും ഒക്കെ ചേരുമ്പോൾ മറ്റൊരിടത്തും കിട്ടാത്ത ഒരു ആംബിയൻസ് ഇവിടെ കിട്ടും. ചെറിയൊരു ഓഫ്റോഡ് യാത്ര, ട്രക്കിങ് എന്നിവ കഴിഞ്ഞുവേണം ഇവിടെ എത്തിപ്പെടാൻ. കുമ്പൻ മലയുടെ അടിവാരത്തിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു.

Keralamkund waterfalls- Malappuram

PC:Dvellakat

5. കരുവാരക്കുണ്ട് വെള്ളച്ചാട്ടം

മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് എത്തിയാൽ ഒരു വെള്ളച്ചാട്ടം മാത്രമല്ല, ഒട്ടേറെ കാഴ്ചകൾ ഇവിടെ കാണാം.. മലപ്പുറം- പാലക്കാട് ജില്ലകളുടെ അതിർത്തിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന കരുവാരക്കുണ്ട് നിലമ്പൂരില്‍ കാളികാവ് ബ്ലോക്കിന്റെ ഭാഗമാണ്.

വട്ടമല വെള്ളച്ചാട്ടം, ബെന്നിക്കുണ്ട്, ബറോഡ വെള്ളച്ചാട്ടം, പാണ്ടന്‍പാറ,അങ്ങിണ്ട മുടി, സ്വപനക്കുണ്ട്, മദാരിക്കുണ്ട് കേരള ബംഗ്ലാവ്, കൂമ്പന്‍ മല എന്നിങ്ങനെ നിരവധി ഇടങ്ങൾ ഇവിടെ കാണണം. റുമ്പ് ഇക്കോ വില്ലേജും, സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് തുടങ്ങിയവ കരുവാരക്കുണ്ടിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാം. കേരളാംകുണ്ടിലേക്ക് കരുവാരക്കുണ്ടിൽ നിന്ന് വെറും ഏഴ് കിലോമീറ്റർ ദൂരമേയുള്ളൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+