Search
  • Follow NativePlanet
Share
» »ആലപ്പുഴ ഹൗസ് ബോട്ട് യാത്രക്ക് വെറും 1900 രൂപ,കായൽ രൂചിയിൽ ഉച്ചയൂണും! കെഎസ്ആർടിസിയുടെ മേയ് പാക്കേജ്

ആലപ്പുഴ ഹൗസ് ബോട്ട് യാത്രക്ക് വെറും 1900 രൂപ,കായൽ രൂചിയിൽ ഉച്ചയൂണും! കെഎസ്ആർടിസിയുടെ മേയ് പാക്കേജ്

നമുക്കെല്ലാവർക്കും കാണും പണം തികയുമോ എന്ന ഭയത്താൽ മാറ്റിവെച്ചിരിക്കുന്ന ചില യാത്രകൾ. ചിലർ ഒരു ധൈര്യത്തില്‍ മുന്നും പിന്നും നോക്കാതെ പോകുമെങ്കിലും സാധാരണക്കാരെ സംബന്ധിച്ച് പലപ്പോഴും അത് സാധ്യാകാറില്ല. അങ്ങനെ ബക്കറ്റ് ലിസ്റ്റിലെ യാത്രകളെടുത്തു നോക്കിയാൽ അതിലൊന്ന് മിക്കവാറും ആലപ്പുഴയിലെ ഹൗസ് ബോട്ട് യാത്രയാവും.

കേരളത്തെക്കുറിച്ചും കേരളാ ടൂറിസത്തെക്കുറിച്ചും പറയുമ്പോഴൊക്കെയും കാണുന്ന ചിത്രം ആലപ്പുഴയുടേതാണ്. ഗ്രാമീണ ഭംഗിയും കായലും കെട്ടുവള്ളങ്ങളും തെങ്ങിന്‍ തോപ്പുകളും നാടൻ ഭക്ഷണവും ഒക്കെയായി നമ്മുടെ നാടിനെ ഏറ്റവും മനോഹരമായി കാണുവാൻ സാധിക്കുന്ന ഇടം. നിങ്ങൾക്കും കാണും ഒരിക്കലെങ്കിലും ആലപ്പുഴയിൽ പോകണമെന്നും ഹൗസ് ബോട്ടിലൂടെ കായലിൽ കറങ്ങണമെന്നും. എന്നാല്‌ ബജറ്റ് പേടിച്ച് നിങ്ങൾ ഈ യാത്ര മാറ്റിവെച്ചിരിക്കുകയാണോ?

Alappuzha House Boat Cruise At Just 1900 Rupees With KSRTC

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം ഒരുക്കുന്ന ആലപ്പുഴ ഏകദിന യാത്ര നിങ്ങളുടെ ആലപ്പുഴ ഹൗസ് ബോട്ട് യാത്രയെന്ന് സ്വപ്നം പൂർത്തിയാക്കുവാനുള്ള ഏറ്റവും മികച്ച അവസരമാണ്. കായൽ യാത്രയും കെട്ടുവള്ളത്തിൽ മണിക്കൂറുകളും കിടിലൻ ഉച്ചഭക്ഷണവും അതിനൊപ്പം കരിമീൻ വറുത്തതും കൂടിയാകുമ്പോൾ ആഹാ ഗംഭീരം അല്ലേ!

നിലമ്പൂർ കെഎസ്ആര്‍ടിസി ഒരുക്കുന്ന ഏകദിന ആലപ്പുഴ ഹൗസ് ബോട്ട് ടൂര്‍ പാക്കേജ് ഏറ്റവും കുറഞ്ഞ ചെലവിൽ ആലപ്പുഴ പോകാൻ സാധിക്കുന്ന യാത്രയാണ്. മേയ് 10 ശനിയാഴ്ച പുലർച്ചെ 4.00 മണിക്ക് നിലമ്പൂരിൽ നിന്ന് യാത്ര ആരംഭിക്കും. ഫാസ്റ്റ് പാസഞ്ചർ ബസിലാണ് പുറപ്പെടുന്നത്. ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ ആറ് മണിക്കൂർ നേരം ചിലവഴിക്കുന്ന യാത്രയിൽ ഉച്ചഭക്ഷണവും ബോട്ടിൽ നിന്നാണ്. ആലപ്പുഴയുടെ രുചിക്കൂട്ടുകൾ ചേർത്തൊരുക്കിയ കരിമീനും കൂട്ടിയുള്ള ഊണും ഒരാകർഷണം തന്നെയാണ്.

വെറും 1900 രൂപയാണ് ഒരാൾക്കുള്ള പാക്കേജ് നിരക്ക്. ഇതില്‌ ബസ് ടിക്കറ്റ്, ആറ് മണിക്കൂർ ഹൗസ് ബോട്ട് യാത്ര, കരിമീൻ കൂട്ടിയുള്ള ഉച്ചഭക്ഷണം, ചായ, പലഹാരങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിനു പുറത്തുവരുന്ന മറ്റു ചിലവുകൾ യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്.

നെല്ലിയാമ്പതി യാത്ര

മലപ്പുറത്തു നിന്നും പാലക്കാടിനുള്ള യാത്രയാണ് നിലമ്പൂർ ഡിപ്പോയുടെ തന്നെ നെല്ലിയാമ്പതി പാക്കേജ്. കോടമഞ്ഞും തണുപ്പും ഹെയർപിൻ റോഡുകളും ഓറഞ്ചും ഫാമും വ്യൂ പോയിന്‍റുകളും അണക്കെട്ടും ഒക്കെ ചേരുന്നതാണ് നെല്ലിയാമ്പതിയുടെ സൗന്ദര്യം. ഏകദിന യാത്രകളാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ എളുപ്പത്തിൽ ഇവിടം തിരഞ്ഞെടുക്കാം. മേയ് 1, 7, 18, 25 എന്നീ തിയതികളിൽ രാവിലെ 5.00 മണിക്ക് നിലമ്പൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഓർഡിനറി ബസിൽ യാത്ര ആരംഭിക്കും. വൈകിട്ടോടെ മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരണം. ബസ് ടിക്കറ്റ് മാത്രം 840 രൂപയാണ്.

മലക്കപ്പാറ യാത്ര

ഏകദിന യാത്രകൾ പോകാൻ ഇഷ്ടപ്പെടുന്നവർക്കുള്ള റൂട്ടാണ് മലക്കപ്പാറ. അതിരപ്പിള്ളി കഴിഞ്ഞ് വാൽപ്പാറ പോകുന്ന റൂട്ടിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന

മലക്കപ്പാറ പ്രകൃതി മനോഹരമായ കാഴ്ചകളാൽ സമ്പന്നമാണ്. വെള്ളച്ചാട്ടങ്ങളും കാടും അണക്കെട്ടും വ്യൂ പോയിന്‍റും കണ്ടുള്ള യാത്രയാണ് ഇവിടുത്തെ ആകർഷണം. കെഎസ്ആർടിസിയിൽ പോകാൻ പറ്റുന്ന റോഡ് ട്രിപ്പുകളിൽ ഏറ്റവും മുന്നിലുള്ള ഇടം കൂടിയാണ് മലക്കപ്പാറ. മേയ് 11 ഞായറാഴ്ച പുലർച്ചെ നാല് മണിക്ക് ഫാസ്റ്റ് പാസഞ്ചർ ബസിൽ പുറപ്പെടുന്ന യാത്ര രാത്രിയോടെ മടങ്ങിയെത്തും. നിലമ്പൂർ- മലക്കപ്പാറ യാത്രയ്ക്ക് ബസ് ടിക്കറ്റ് മാത്രം 1050 രൂപയാണ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: ksrtc one day trip alappuzha
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+