Search
  • Follow NativePlanet
Share
» » ബെംഗളൂരു അക്ഷയ തൃതീയ: ഒരിക്കലും തീരാത്തത്രയും ഐശ്വര്യവും അനുഗ്രഹവും.. സന്ദർശിക്കാം ഈ ലക്ഷ്മി ക്ഷേത്രങ്ങൾ

ബെംഗളൂരു അക്ഷയ തൃതീയ: ഒരിക്കലും തീരാത്തത്രയും ഐശ്വര്യവും അനുഗ്രഹവും.. സന്ദർശിക്കാം ഈ ലക്ഷ്മി ക്ഷേത്രങ്ങൾ

ബെംഗളൂരു അക്ഷയ തൃതീയ ആഘോഷങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു. സ്വർണ്ണം വാങ്ങുന്നതിനാണ് പലരും ഈ ദിനത്തെ ഉപയോഗപ്പെടുത്തുന്നത്. ഐശ്വര്യങ്ങൾ നല്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ ദിവസത്തിൽ ക്ഷേത്രങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവരും നിരവധിയുണ്ട്. ബെംഗളൂരുവിൽ അക്ഷയ തൃതീയ ദിനത്തിൽ പോകാൻ സാധിക്കുന്ന ലക്ഷ്മി ക്ഷേത്രങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. സമൃദ്ധിയുടെ ദിവസമായി വളരെ പുരാതന കാലം മുതലേ ഈ ദിവസം ആഘോഷിക്കുന്നു. അക്ഷയതൃതിയ നാളിൽ ചെയ്യുന്ന നല്ല കാര്യങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ലെന്നതാണ് മറ്റൊരു വിശ്വാസം. , മഹാലക്ഷ്മി അനുഗ്രഹം ചൊരിയുന്ന ദിവസം കൂടിയായതിനാൽ മഹാക്ഷ്മി ക്ഷേത്രങ്ങളിൽ പോകുവാൻ ആളുകൾ താല്പര്യപ്പെടുന്നു.

Bangalore Akshaya Tritiya Special Visit These Lakshmi Temples for Prosperity

എന്തുകൊണ്ട് അക്ഷയതൃതീയ

ഭഗവതി അന്നപൂർണേശ്വരിയുടെ അവതാര ദിവസം, മഹാലക്ഷ്മി അനുഗ്രഹം ചൊരിയുന്ന ദിവസം എന്നീ പ്രത്യേകതകൾ കൂടി അക്ഷയ തൃതീയക്കുണ്ട്. അതുകൊണ്ടു തന്നെ ഈ ദിവസങ്ങളിലെ ക്ഷേത്രദർശനത്തിന് ഫലങ്ങൾ കൂടിയേക്കാം. ഈ ദിവസം നേടുന്ന പുണ്യം ഒരിക്കലും ഇല്ലാതാകില്ല. ഈ വർഷം 2025 ഏപ്രിൽ 30 ബുധനാഴ്ചയാണ് അക്ഷയ തൃതീയ ദിനം വരുന്നത്.

ശ്രീ മഹാലക്ഷ്മി ക്ഷേത്രം, ശേഷാദ്രിപുരം

ബെംഗളൂരു ശേഷാദ്രിപുരം വിവി ഗിരി കോളനിക്ക് സമീപം സ്ഥിതി ചെയ്യുന്ന ശ്രീ മഹാലക്ഷ്മി ക്ഷേത്രം ബെംഗളൂരുവിലെ പ്രധാനപ്പെട്ട ലക്ഷ്മി ക്ഷേത്രമാണ്. വലുപ്പത്തിന്‍റെ കാര്യത്തിൽ ചെറുതാണെന്ന് തോന്നുമെങ്കിലും ഇവിടെ എത്തുന്നവർക്കും ദേവിയുടെ അനുഗ്രഹം വാങ്ങി മടങ്ങുന്നവർക്കും അതൊരു തടസ്സമേയല്ല. 1980 ല് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ വന്നാൽ പ്രത്യേകമായ ഒരു ഊർജം ലഭിക്കുമെന്നാണ് ഇവിടെ വന്നിട്ടുള്ളവർ പറയുന്നത്. ഇവിടുത്തെ മഹാലക്ഷ്മി ശക്തിയേറിയ ദേവിയാണെന്നും ഏതാഗ്രഹവും ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാൽ നടക്കുമെന്നുമാണ് പറയപ്പെടുന്നത്.

മഹാലക്ഷ്മി ക്ഷേത്രം കോറമംഗള

കോറമംഗളയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മഹാലക്ഷ്മി ക്ഷേത്രം നിരധി പേരുടെ ആശ്രയമാണ്. ഓഫീസിലേക്ക് പോകുന്ന വഴി പലരും ഇവിടെ കയറി പോകുന്നു. കെംപഗൗഡയുടെ കാലത്ത് അദ്ദേഹം തന്നെ നിർമ്മിച്ച ഈ ക്ഷേത്രത്തിന് ചരിത്രപ്രാധാന്യവും ഉണ്ട്. പിന്നീട് ഈ ക്ഷേത്രം പുതുക്കിപ്പണിയുകയും ചെയ്തു. നഞ്ചപ്പ റെഡ്ഡി ലേഔട്ടിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മഹാലക്ഷ്മി സന്നിധി, ഇസ്കോൺ

ബെംഗളൂരുവിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയമായ ഇസ്കോൺ ക്ഷേത്രത്തിലെ
മഹാലക്ഷ്മി സന്നിധി അക്ഷയ തൃതിയ ദിവസത്തിൽ പോകാൻ പറ്റിയ ഇടമാണ്. ഇസ്കോൺ ക്ഷേത്രത്തിലെത്തുന്ന ആരും ലക്ഷ്മി ദേവിയുടെ ദർശനം നേടാതെ മടങ്ങാറില്ല. ബെംഗളൂരു ബികാസിപുരയിൽ വസന്തവല്ലഭ നഗറിൽ വൈകുണ്ഡ ഹിൽസിലാണ് ഇവിടമുള്ളത്.

ദൊഡ്ഡഗഡ്ഡവല്ലി ലക്ഷ്മി ക്ഷേത്രം

ബെംഗളൂരുവിന് അടുത്തെന്ന് പറയുവാൻ സാധിക്കില്ലെങ്കിലും അക്ഷയ തൃതീയക്ക് പോകാൻ പറ്റുന്ന ഒരു ലക്ഷ്മി ക്ഷേത്രമാണ് ഹാസൻ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന
ദൊഡ്ഡഗഡ്ഡവല്ലി ലക്ഷ്മി ക്ഷേത്രം. ബാംഗ്ലൂരിൽ നിന്ന് ഏകദേശം മൂന്ന് മണിക്കൂർ ഡ്രൈവിങ് ദൂരമുണ്ട് ഇവിടേക്ക്. 12-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ നാലു കോവിലുകൾക്കായി ഒരു മണ്ഡപം മാത്രമാണുള്ളത്. മഹാലക്ഷ്മി കൂടാതെ കാളി, ശിവ, വിഷ്ണു എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഹൊയ്സാല രാജവംശത്തിലെ രാജാവായ വിഷ്ണുവർദ്ധനന്റെ ഭരണകാലത്ത് നിർമ്മിച്ചതാണ് ഇത്.

ബാംഗ്ലൂർ-ഹസ്സൻ ഹൈവേയിൽ ബാംഗ്ലൂരിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് ദൊഡ്ഡഗഡ്ഡവള്ളി. ബാംഗ്ലൂരിൽ നിന്ന് ഏകദേശം 3 മണിക്കൂർ യാത്രയുണ്ട് ഇവിടേക്ക്. ബേലൂർ, ഹാലെബീഡു, ചിക്കമഗളൂർ എന്നിവയാണ് സമീപത്തുള്ള മറ്റ് സ്ഥലങ്ങൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore temples
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+