Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ-ഊട്ടി യാത്ര ചെലവ് 350 രൂപ! പ്ലാൻ ചെയ്യുവാണെങ്കിൽ ഇങ്ങനെ വേണം..! ഇതിലും കുറഞ്ഞ ചെലവിൽ യാത്രയില്ല

ബാംഗ്ലൂർ-ഊട്ടി യാത്ര ചെലവ് 350 രൂപ! പ്ലാൻ ചെയ്യുവാണെങ്കിൽ ഇങ്ങനെ വേണം..! ഇതിലും കുറഞ്ഞ ചെലവിൽ യാത്രയില്ല

ഊട്ടിയെന്നു കേൾക്കുമ്പോൾ മലയാളികൾക്ക് ഒരു ഗൃഹാതുരത്വമാണ് എല്ലായ്പ്പോഴും. അതു സമയത്തും പോകാൻ റെഡിയായി നിൽക്കുന്ന ഊട്ടി ഏതുപാതിരാത്രിയിലെ യാത്രാ പ്ലാനുകൾക്കും പറ്റിയ ഇടം കൂടിയാണ്. കേരളത്തിൽ നിന്നു മാത്രമല്ല, ബാംഗ്ലൂരിൽ നിന്നും വീക്കെൻഡ് യാത്രകളിൽ ഊട്ടി കടന്നു വരുന്നു. എളുപ്പത്തിൽ ചെലവ് കുറഞ്ഞു പോകാൻ കഴിയുന്ന ഒരു ഇടമാണ് എപ്പോഴും ഊട്ടി.

എന്നാൽ വെറും 350 രൂപയ്ക്ക് ബാംഗ്ലൂരിൽ നിന്നും ഊട്ടിയ്ക്ക് പോകാം എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? അതും പാക്കേജായി പോകുമ്പോൾ ഏറ്റവം കുറഞ്ഞത് അയ്യായിരമെങ്കിലും ഒരാൾക്കു വരുന്ന ഊട്ടിയിലേക്കോ എന്നല്ലേ.. അതെ. വേണമെങ്കിൽ ഊട്ടിക്കും പോകാം മൂന്നക്ക തുകയില്‍. ബാഗ്ലൂരിൽ നിന്നും ഊട്ടി സൂപ്പർ കൂള്‍ ബജറ്റ് യാത്ര എങ്ങനെ നടത്താമെന്ന് നോക്കാം.

Bengaluru To Ooty-Budget Travel

ബാംഗ്ലൂർ-ഊട്ടി യാത്ര

സീസൺ പോലും നോക്കാതെ ബാംഗ്ലൂരിൽ നിന്നും പോകുവാൻ പറ്റിയ ഇടമാണ് ഊട്ടി. വേനൽക്കാല്തത് പോലും 20 ഡിഗ്രിയിൽ കൂടുതൽ താപനില പോകില്ല.. ഇനി തണുപ്പു കാലമാണെങ്കിലോ സമീപ പ്രദേശങ്ങളേക്കാൾ വലിയ തണുപ്പുണ്ടെങ്കിലും ഇവിടുത്തെ ഫീലും അന്തരീക്ഷവും അടിപൊളി തന്നെ. മഴക്കാലത്താണെങ്കിൽ പച്ചപ്പണിഞ്ഞു നിൽക്കുന്ന ഭൂപ്രകൃതിയും കാണാം.

ബാംഗ്ലൂരിൽ നിന്നും 271 കിലോമീറ്റർ ആണ് ഊട്ടിയിലേക്കുള്ള ദൂരം. ആറു മണിക്കൂര്‍ 15 മിനിറ്റിൽ സാധാരണ യാത്രയിൽ ഇവിടെ എത്താം. മൈസൂർ- മസിനഗുഡി വഴിയാണ് ആദ്യ റൂട്ട്.ബാംഗ്ലൂർ- രാമനഗര - ചന്നപട്ടണ - മാണ്ഡ്യ - ശ്രീരംഗപട്ടണം - മൈസൂർ - നഞ്ചൻഗുഡ് - ഗുണ്ട്ലുപേട്ട് - മസിനഗുഡി - ഊട്ടി വഴിയാണിത്.

Bangalore-Ooty Travel Ideas

അടുത്തത് കനകപുര വഴിയാണ്. ബാംഗ്ലൂർ- കനകപുര - ശിവനസമുദ്ര - കൊല്ലേഗൽ - ചാമരാജനഗർ - മസിനഗുഡി - ഊട്ടിയിൽ എത്താം.
മൂന്നാമത്തെ റൂട്ട് ബാംഗ്ലൂർ - ഹൊസൂർ- കൃഷ്ണഗിരി - ധർമ്മപുരി - സേലം - അവിനാശി - കൂനൂർ- ഊട്ടിയിൽ എത്തുന്നതാണ്.

ഓരോ റൂട്ടും ഒരുപാട് കാഴ്ചകളുള്ളത് ആയതിനാല്‍ ഏതുവഴി പോയാലും അടിപൊളി യാത്രയായിരിക്കും.

ഊട്ടിയിലേക്ക് 350 രൂപയ്ക്ക് യാത്ര

പറഞ്ഞുവന്നത് ഊട്ടിയിലേക്കുള്ള 350 രൂപയുടെ യാത്രയാണ്. കുറഞ്ഞ ചെലവിൽ പോകുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ പോയി വരാം. ബസ് യാത്രയും ട്രെയിൻ യാത്രയും ചേരുന്ന ഒരു ട്രിപ്പ് ആണിത്. ബാംഗ്ലൂരിൽ നിന്നും മൈസൂരിലേക്ക് ആദ്യം ട്രെയിനിന് വരണം. ഇതിന് ഏകദേശം 150 രൂപ മാത്രമേ ചെലവ് വരൂ. മൈസൂരിലെത്തിയാല്‍ അവിടുന്ന് ഊട്ടിയിലേക്ക് ഇഷ്ടംപോലെ ബസുകൾ ഉണ്ട്. കര്‍ണ്ണാടക ആർടിസി ബസുകൾക്ക് 200 രൂപയാണ് നിരക്ക്.

ooty trip

ഇങ്ങനെ ബാംഗ്ലൂർ-മൈസൂർ ട്രെയിനിന് 150 രൂപയും മൈസൂർ-ഊട്ടി ബസിന് 200 രൂപയും മുടക്കിയാൽ ആകെ വെറും 350 രൂപയ്ക്ക് ഊട്ടിയിൽ എത്താം.
ഇനി ഊട്ടിയിൽ എത്തിക്കഴിഞ്ഞാലുള്ള ചെലവ് ഭക്ഷണം, താമസം, സൈറ്റ് സീയിങ് എന്നിവയാണ്. താമസത്തിന് 600 രൂപാ മുതൽ നല്ല റൂമുകൾ പലഭാഗങ്ങളിലായി ലഭിക്കും. ഭക്ഷണത്തിനാവട്ടെ ഒരു നേരം ശരാശരി 150 രൂപയെങ്കിലും മുടക്കണം.

പൊതുഗതാഗതം ഉപയോഗിച്ചുള്ള ഇടങ്ങളിലേക്കാണ് പോകുന്നതെങ്കിൽ സൈറ്റ് സീയിങ് വളരെ കുറഞ്ഞ ചെലവിൽ നടത്താം, അല്ലാത്ത സ്ഥലങ്ങളിലേക്ക് സൈറ്റ് സീയിങ് പാക്കേജ് എടുത്തു പോകുന്നതോ ഓട്ടോയിൽ ഒരു തുക പറഞ്ഞുറപ്പിച്ച് പോകുന്നതോ പ്രയോജനപ്പെടും. ഇതനുസരിച്ച് സാധരണ ചെലവ് കുറച്ച് പോയാൽ പരമാവധി 300 രൂപയിൽ ഊട്ടി യാത്ര കഴിഞ്ഞ് ബാംഗ്ലൂരിൽ എത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+