Search
  • Follow NativePlanet
Share
» » ബെംഗളൂരു ഈസ്റ്റർ: നാട്ടിലെ രുചികൾ മിസ് ചെയ്യുന്നുണ്ടോ? ബ്രഞ്ച് ഒരുക്കി ബാംഗ്ലൂർ ഹോട്ടലുകൾ.. കിടിലൻ മെനു!

ബെംഗളൂരു ഈസ്റ്റർ: നാട്ടിലെ രുചികൾ മിസ് ചെയ്യുന്നുണ്ടോ? ബ്രഞ്ച് ഒരുക്കി ബാംഗ്ലൂർ ഹോട്ടലുകൾ.. കിടിലൻ മെനു!

ഈസ്റ്റർ ഇതാ ഇങ്ങെത്തി.. ചടങ്ങുകളും പ്രാർത്ഥനകളും വീട്ടുകാരുമായുള്ള സമയം ചെലവഴിക്കലിനും ഒപ്പം നാട്ടിൽ പോകാത്തവർക്ക് ഏറ്റവും മിസ് ചെയ്യുന്നത് ഭക്ഷണം തന്നെയാണ്. നോൺ വെജ് വിഭവങ്ങളും ഊണും നാട്ടിലെ മറ്റു രുചികളും കഴിക്കാൻ പറ്റിയില്ലല്ലോ എന്നോർത്ത് വിഷമിക്കേണ്ട. ഇതാ ബെംഗളൂരുവിൽ നിരവധി ഹോട്ടലുകളും റസ്റ്റോറന്‍റുകളും ഈസ്റ്റർ സ്പെഷ്യൽ മീൽസു ബ്രഞ്ചും ഒരുക്കുന്നുണ്ട്.

തേങ്ങയരച്ചുവെച്ച മട്ടൺ കറി, ചിക്കൻ കറി, സ്റ്റ്യൂ, കൊഞ്ച് കറി എന്നിങ്ങനെ മലയാളികൾക്ക് പ്രിയപ്പെട്ട രുചികൾക്കൊപ്പം ഈസ്റ്ററിന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണ വൈവിധ്യങ്ങളും ബെംഗളൂരുവിലെ ഹോട്ടലുകളിൽ ഒരുക്കുന്നുണ്ട്. ഈസ്റ്ററിന് രുചികരമായ വിഭവങ്ങള്‍ എവിടെ പോയി കഴിക്കാം എന്നു നോക്കാം..

Bangalore Easter 2025 Best Brunches amp amp Meals

കപ്പ ചക്ക കാന്താരി

കേരളാ സ്റ്റൈൽ ഈസ്റ്റർ വിഭവങ്ങള്‍ കഴിക്കാൻ ആഗ്രഹിക്കുന്നവര്‍ക്കായി തിരുവനന്തപുരം സ്റ്റൈൽ മസാലായരച്ച് വറുത്ത ചിക്കൻ, താറാവ് മപ്പാസ്, ബ്രെഡും ചിക്കൻ റോസ്റ്റും പഴം നിറച്ചത് എന്നിങ്ങനെ വായില്‌ കപ്പലോടിക്കുന്ന രുചികളാണ് കപ്പ ചക്ക കാന്താരിയിൽ ഈസ്റ്റർ ബ്രഞ്ച് ആയി ഒരുക്കിയിട്ടുള്ളത്. ഏപ്രിൽ 20 ഞായറാഴ്ച രാവിലെ 10.00 മണി മുതൽ വൈകിട്ട് 3.30 വരെയാണ് ഈസ്റ്റർ ബ്രഞ്ച് ലഭ്യമാലുക. ഒരാൾക്ക് 1790 രൂപയാണ് നിരക്ക്.

സോർ ബേക്കര്‍

നമ്മുടെ സ്ഥിരം ഈസ്റ്റർ വിഭവങ്ങൾ മാറ്റിപിടിക്കുവാൻ താല്പര്യമുണ്ടെങ്കിൽ കോറമംഗള ഫോർത്ത് ബ്ലോക്കിലെ സോർ ബേക്കർ തിരഞ്ഞെടുക്കാം. ഹോട്ട് ക്രോസ് ബൺ ആണ് ഇത്തവണത്തെ പ്രധാന താരം. ബണ്ണിൽ റുവപ്പട്ട, ജാതിക്ക, ഇഞ്ചി, മുഴുവൻ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്താണ് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ, ചോക്ലേറ്റ്, ക്രാൻബെറി ബാബ്ക, ഗോതമ്പ് മാവും ശർക്കരയും ചേർത്ത് നിർമ്മിച്ച കാരറ്റ് കേക്കും ഇവിടെ തയ്യാറാകുന്നു. 350 രൂപാ മുതലാണ് ഈസ്റ്റർ സ്പെഷ്യൽ മെനു നിരക്ക് തുടങ്ങുന്നത്.

Bangalore Easter 2025 Best Brunches amp amp Meals

കോൺറാഡ് ബെംഗളൂരു

വിശാലമായ, വയറു നിറച്ചു കഴിച്ചു വരാന് സാധിക്കുന്ന ഈസ്റ്റർ ബ്രഞ്ചിന് മുൻഗണ നല്കുന്നവർക്ക് ഉൾസൂരിലെ കോൺറാഡിൽ പോകാം. നിരവധി ഈസ്റ്റർ ബുഫേ വിഭവങ്ങൾക്കൊപ്പം ഷെഫ് സ്പെഷ്യൽ വിഭവങ്ങളും ഈസ്റ്ററിന് ഇവിടെ വിളമ്പുന്നു. കുട്ടികളെയും കൂട്ടി വരുന്നവർക്ക് കുട്ടികൾക്കായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന ഈസ്റ്റർ തീം ആക്ടിവിറ്റീസിലും പങ്കെടുക്കാം. ഈസ്റ്റർ മുട്ട കണ്ടെത്തൽ, ഫേസ് പെയിന്‍റിങ്, ഈസ്റ്റർ മുട്ട അലങ്കരിക്കൽ എന്നിങ്ങനെ നിരവധി ആക്ടിവിറ്റികൾ ഉണ്ട്.

ഏപ്രിൽ 20 ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 4.00 മണി വെയാണ് ഹസലൂരുവിലുള്ള കോൺറാഡിലെ കാർഎവേ കിച്ചണില്‌ ഈസ്റ്റർ ബ്രഞ്ച് ലഭ്യമാകുന്ന സമയം. 3000 രൂപയാണ് ഒരു പ്ലേറ്റിന്‍റെ വില.

ലമാര പാറ്റിസെറി

ബെംഗളൂരു ചല്ലഗട്ടയിലെ ലമാര പാറ്റിസെറി മൂന്ന് ഈസ്റ്റര്‍ സ്പെഷ്യൽ വിഭവങ്ങളാണ് ഒരുക്കുന്നത്. ഗൗർമെറ്റ് ചോക്ലേറ്റ് മുട്ടകൾ നിറച്ച ഈസ്റ്റർ ബാസ്കറ്റുകൾ (ഷോർട്ട്ബ്രെഡ്-ന്യൂട്ടെല്ല, ദുബായ് ചോക്ലേറ്റ് ഗണാഷെ പോലുള്ള ഫില്ലിംഗുകൾ ഉൾപ്പെടുന്നു) വിസ്കി കാരമൽ എൻട്രെമെറ്റ്, ഒരു ലെയേർഡ് കേക്ക്; ചോക്ലേറ്റ് സിംനെൽ കേക്ക് എന്നിവ നിറച്ച മറ്റൊരു ഈസ്റ്റർ ബാസ്കറ്റ്, എന്നിവയാണ് പ്രധാനം. ഇംഗ്ലണ്ടിലെ നോമ്പ് കാലത്തെ പ്രധാന വിഭവങ്ങളിലൊന്നാണിത്. 1,275 രൂപാ മുതലാണ് ഇവിടുത്തെ ഈസ്റ്റര്‍ സ്പെഷ്യൽ വിഭവങ്ങളുടെ നിരക്ക് തുടങ്ങുന്നത്.

കൊറാക്കിൾ

ഈസ്റ്ററിന് നമ്മുടെ കേരളാ രുചികൾ മിസ് ചെയ്യുന്നുണ്ടോ? ഡക്ക് റോസ്റ്റും വെള്ളയപ്പവും ബ്രെഡും സ്റ്റ്യൂവും ഒക്കെ കൂട്ടി ആഘോഷമായി കഴിച്ചാലോ. കൂടാതെ പോർക്ക് റോസ്റ്റ്, ഫിഷ് ബേക്ക് തുടങ്ങിയവയും ഡോമലൂരിലെ ബിഐസി കോറാക്കിളിൽ ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 20 ഞായറാഴ്ച രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക് 3.00 മണി വരെയാണ് ഈസ്റ്റർ വിഭവങ്ങൾ ലഭ്യമായ സമയം.

ദ ഇന്ത്യൻ ഈറ്ററി

വീട്ടിൽ ഈസ്റ്റർ ആഘോഷിക്കുവാൻ താല്പര്യപ്പെടുന്നവർക്ക് ദ ഇന്ത്യൻ ഈറ്ററിയുടെ ഈസ്റ്റര് കോംബോ തിരഞ്ഞെടുക്കാം. ബിരിയണി ആണ് ഇത്തവണ ഒരുക്കുന്നത്. ചിക്കൻ അല്ലെങ്കിൽ മട്ടൺ ബിരിയാണി, ഒപ്പം ചിക്കൻ 65, റയ്ത്ത, പായസം എന്നിവയും കോംബോയിൽ ഉണ്ടാകും. ആറ് പേർക്ക് കഴിക്കാൻ വിധത്തിലാണ് കോംബോ. കല്യാൺ നഗറിലെ ദ ഇന്ത്യൻ ഈറ്ററിയിൽ ഏപ്രിൽ 18 മുതൽ 20 വരെ ദിവസം മുഴുവനും ഈസ്റ്റർ കോംബോ ലഭ്യമാണ്. ആറ് പേർക്ക് വരെ കഴിക്കാവുന്ന കോംബോയ്ക്ക് 3000 രൂപയാണ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore food easter
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+