Search
  • Follow NativePlanet
Share
» »ബെംഗളൂരു- കാൺപൂർ സ്പെഷ്യൽ ട്രെയിൻ.. അവധിക്കാല യാത്രയിൽ ഗംഗാ ആരതിയും കിടിലൻ സ്ട്രീറ്റ് ഫൂഡും.. പ്ലാൻ ചെയ്യാം

ബെംഗളൂരു- കാൺപൂർ സ്പെഷ്യൽ ട്രെയിൻ.. അവധിക്കാല യാത്രയിൽ ഗംഗാ ആരതിയും കിടിലൻ സ്ട്രീറ്റ് ഫൂഡും.. പ്ലാൻ ചെയ്യാം

മേയ് മാസം വന്നാൽ അവധി തീരാൻ ഒരു മാസം കൂടിയേ ഉള്ളൂ എന്നാണല്ലോ കണക്ക്. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ അതങ്ങു തീരും. പിന്നെ പഴയ പോലെ സ്കൂളും ബഹളങ്ങളും തന്നെ. അവധി തീരുന്നതിനു മുൻപേ കഴിവതും സ്ഥലങ്ങൾ കാണാനുള്ള ആഗ്രഹത്തിലാണ് കുട്ടിക്കൂട്ടങ്ങൾ. ചെറിയ ചെറിയ യാത്രകൾക്ക് പകരമായി ഇത്തവണ നീണ്ട ഒരു യാത്ര പോയാലോ.. ബെംഗളൂരു- കാൺപൂര്‍ റൂട്ടിൽ പ്രഖ്യാപിച്ച സമ്മർ സ്പെഷ്യൽ ട്രെയിനിൽ കാൺപൂരു പോയി കണ്ടുവരാം.

അവധിക്കാലവും യാത്രാ തിരക്കും മുൻനിര്ത്തി നോർത്ത് സെൻട്രൽ റെയിൽവേയാണ് എസ് എം വി ടി ബെംഗളൂരുവിനും ഉത്തർ പ്രദേശിലെ കാൺപൂരിനും ഇടയിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലായി ഇരുദിശകളിലുമായി ആറ് സർവീസുകൾ വീതം ആകെ 12 സർവീസുകൾ നടത്തും.

Bangalore-Kanpur Summer Special Train Witness Ganga Aarti

കാൻപൂർ സെൻട്രൽ - എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ

ട്രെയിൻ നമ്പർ 04131 കാൻപൂർ - എസ്.എം.വി.ടി ബെംഗളൂരു ഞായറാഴ്ച വൈകിട്ട് 7.50 ന് കാൻപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച വൈകിട്ട് 6.30ന് സ്എംവിടി ബെംഗളൂരുവിൽ എത്തും. ഏപ്രിൽ 27, മേയ്- 4, 11, 18, 25, ജൂൺ- 1 എന്നീ തിയതികളിലാണ് സർവീസ്.

1 - എസി ടു ടിയർ കോച്ച്, 2 - എസി ത്രി ടിയർ കോച്ച് , 8 - സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 6 - ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഭിന്നശേഷിക്കാർക്കായി 2 കോച്ചുകൾ എന്നിവയാണ് ഇതിനുള്ളത്.

കാൺപൂർ സെൻട്രൽ - 19.50
ഫതേഹ്പൂർ - 20.50/20.52
പ്രയാഗ്‌രാജ് - 22.35/22.45
ശങ്കർഗഢ് - 23.40/23.42
മാണിക്പുര്‍ - 01.38/01.40
സത്ന - 02.50/02.55
കട്‌നി - 04.15/04.20
ജബൽപൂർ - 05.35/05.45
ഇതാർസി - 09.25/09.35
നാഗ്പൂർ - 15.50/15.55
ബൽഹർഷാ - 19.55/20.00
സിർപൂർ കാഗസ്നഗർ - 20.50/20.52
ബെലമ്പള്ളി - 21.20/21.22
മൻചേരാല് - 21.35/21.37
വാറംഗൽ - 23.35/23.40
ഖമ്മം - 00.45/00.47
വിജയവാഡ - 03.35/03.45
ചിരാല - 04.45/04.47
ഓംഗോളെ - 05.18/05.20
നെല്ലൂർ - 06.35/06.37
പെരമ്പൂർ - 10.05/10.10
അരക്കോണം - 11.13/11.15
കാട്ട്പാടി - 12.00/12.10
ജോലപ്പേട്ട - 13.40/13.45
ബംഗാരപ്പേട് - 14.43/14.45
കൃഷ്ണരാജപുരം - 16.23/16.25
എസ്എംവിടി ബെംഗളൂരു - 18.30

Bangalore-Kanpur Summer Special Train

എസ്എംവിടി ബെംഗളൂരു - കാൻപൂർ സെൻട്രൽ സ്പെഷ്യൽ

ട്രെയിൻ നമ്പർ 04132 എസ്എംവിടി ബെംഗളൂരു - കാൻപൂർ സെൻട്രൽ സ്പെഷ്യൽ ട്രെയിൻ ബെംഗളൂരു എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബുധനാഴ്ച രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച പുലർച്ചെ 2.00 മണിക്ക് കാൺപൂർ സെൻട്രലിൽ എത്തും. ഏപ്രിൽ 20, മേയ്- 7, 14, 21, 28, ജൂൺ- 4 എന്നീ തിയതികളിലാണ് സർവീസ്.

എസ്എംവിടി ബെംഗളൂരു - 7.10
കൃഷ്ണരാജപുരം - 07.23/07.25
ബംഗാരപ്പേട് - 07.53/07.55
ജോലപ്പേട്ട - 11.00/11.05
കാട്ട്പാടി - 12.15/12.25
അരക്കോണം - 13.10/13.12
പെരമ്പൂർ - 14.10/14.15
നെല്ലൂർ - 16.38/16.40
ഓംഗോളെ - 18.23/18.25
ചിരാല - 19.05/19.07
വിജയവാഡ - 21.10/21.20
ഖമ്മം - 22.38/22.40
വാരംഗൽ - 00.05/00.07
മൻചേരാല് - 01.50/01.52
ബെലമ്പള്ളി - 02.05/02.07
സിർപൂർ കാഗസ്നഗർ - 02.35/02.37
ബൽഹർഷാ - 03.55/04.00
നാഗ്പൂർ - 07.30/07.35
ഇതാർസി - 12.30/12.35
ജബൽപൂർ - 15.45/15.55
കട്‌നി - 17.05/17.10
സത്ന - 18.30/18.35
മാനിക്പുര്‍ - 20.20/20.22
ശങ്കർഗഢ് - 20.55/20.57
പ്രയാഗ്‌രാജ് - 23.10/23.20
ഫതേഹ്പൂർ - 00.43/00.45

കാൺപൂർ കാഴ്ചകള്‍

ഇന്ത്യയിലെ വലിയ നഗരങ്ങളിലൊന്നായ കാൺപൂർ ഉത്തർപ്രദേശിലെ പ്രധാന നഗരങ്ങളിലൊന്നാണ്. . ഗംഗ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഇവിടം ചരിത്രവും മതപരവുമായ കാഴ്ചകൾക്ക് പ്രസിദ്ധമാണ്. തുണി, തുകൽ വ്യവസായങ്ങൾക്ക് ലോകപ്രസിദ്ധമാണ് കാൺപൂർ. ലോകത്തിന്‍റെ ലെതർ സിറ്റി എന്നു വിളിക്കപ്പെടുന്ന ഇവിടം കിഴക്കിന്‍റെ മാഞ്ചസ്റ്റർ എന്നും അറിയപ്പെടുന്നു. ഗംഗാ നദിയുടെ തീരത്ത് നടക്കുന്ന പ്രത്യേക ആരാധനയായ ഗംഗാ ആരതിയും ഇവിടെ കാണാം,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore uttar pradesh train
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+