Search
  • Follow NativePlanet
Share
» »ബെംഗളൂരു- പയ്യന്നൂർ റൂട്ടിൽ അധിക കെഎസ്ആർടിസി ബസ്, കാസര്‍കോഡ് ജില്ലക്കാർക്ക് പ്രയോജനപ്പെടുത്താം

ബെംഗളൂരു- പയ്യന്നൂർ റൂട്ടിൽ അധിക കെഎസ്ആർടിസി ബസ്, കാസര്‍കോഡ് ജില്ലക്കാർക്ക് പ്രയോജനപ്പെടുത്താം

വിഷു, ഈസ്റ്റർ യാത്രാ തിരക്കിലാണ് മിക്കവരും. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലേക്കുള്ള യാത്ര ഉറപ്പിച്ചവർ യാത്രാ ദിവസം ആകാനുള്ള കാത്തിരിപ്പിലാണ്. എന്നാൽ ഭൂരിഭാഗം പേർക്കും ടിക്കറ്റ് കിട്ടിയിട്ടില്ല. കേരളാ ആർടിസിയും കർണ്ണാടക ആർടിസിയും അധിക സർവീസുകൾ നടത്തുന്നുണ്ടെങ്കിലും അതൊന്നും പര്യാപ്തമല്ലാത്ത അവസ്ഥയാണ്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഇന്ത്യൻ റെയിൽവേയും ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും തിരികെയും സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുന്നുണ്ട്.

ബെംഗളൂരുവിൽ നിന്ന് കാസർകോഡ്, കണ്ണൂർ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർക്കായി കെ എസ് ആർ ടി സി പയ്യന്നൂർ ഡിപ്പോ ബാംഗ്ലൂർ - പയ്യന്നൂർ റൂട്ടിൽ അധിക സർവീസ് നടത്തുന്നു. ചെറുപുഴ വഴിയായിരിക്കും ബസ് ഓടുക. വിഷുവിന് നാട്ടിലെത്താൻ കഴിയുന്ന വിധത്തിൽ ഏപ്രിൽ, 10, 11, 12- വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ബാംഗ്ലൂർ - പയ്യന്നൂർ കെഎസ്ആർടിസി അഡീഷണൽ സർവീസ് നടത്തുക.

Bangalore -Payyannur KSRTC Special for Vishu 2025

ബാംഗ്ലൂർ - പയ്യന്നൂർ സ്പെഷ്യൽ ബസ്

ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റേഷനിൽ നിന്ന് രാത്രി 10.16 ന് പുറപ്പെടുന്ന
ബാംഗ്ലൂർ - പയ്യന്നൂർ സ്പെഷ്യൽ സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് പിറ്റേന്ന രാവിലെ 7.31 ന് പയ്യന്നൂർ എത്തും. 9 മണിക്കൂർ 15 മിനിറ്റാണ് യാത്രാ സമയം. ബാംഗ്ലൂർ - മൈസൂർ - ഇരിട്ടി - ആലക്കോട് - ചെറുപുഴ വഴി പയ്യന്നൂർ എത്തുന്ന വിധത്തിലാണ് റൂട്ട ക്രമീകരിച്ചിരിക്കുന്നത്.

ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റേഷൻ - 22:16 pm
കെങ്കേരി - 22:26 pm
രാജരാജേശ്വരി മെഡിക്കൽ കോളേജ് - 22:36 pm
ഐക്കോൺ കോളേജ് - 22:46 pm
ബിഡാദി - 22:56 pm
രാമനഗര - 23.13 pm
ചന്നപട്ടണ - 23:23 pm
മാണ്ഡ്യ - 23:46 pm
ശ്രീരംഗപട്ടണ - 00:13 am
മൈസൂർ - 01:31 am
ഇരിട്ടി - 05:16 am
ആലക്കോട് - 06:06 am
ചെറുപുഴ - 06:41 am
പയ്യന്നൂർ - 07:31 am

എന്നാൽ മടക്കയാത്രയ്ക്ക് അധിക ബസ് സർവീസുകൾ ഇല്ല. നിലവിൽ പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് രണ്ട് കെഎസ്ആർടിസി ബസുകളാണ് സർവീസ് നടത്തുന്നത്. ഒന്ന് കണ്ണൂർ വഴിയും അടുത്തത് ചെറുപുഴ വഴിയും.

പയ്യന്നൂർ -ചെറുപുഴ- ബെംഗളൂരു കെഎസ്ആർടിസി

പയ്യന്നൂരിൽ നിന്ന് എല്ലാ ദിവസവും വൈകിട്ട് 6.00 മണിക്ക് പയ്യന്നൂർ -ചെറുപുഴ- ബെംഗളൂരു കെഎസ്ആർടിസി സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് പിറ്റേന്ന് രാവിലെ 03:35 ന് സാറ്റലൈറ്റി്ൽ എത്തും.

പയ്യന്നൂർ - 18:00 pm
ചെറുപുഴ - 19:00 pm
ആലക്കോട് - 19:30 pm
മൈസൂർ - 01:00 am
ശ്രീരംഗപട്ടണ - 01:20 am
മാണ്ഡ്യ - 01:50 am
ചന്നപട്ടണ - 02:10 am
രാമനഗര -02:20 am
ബിഡാദി - 02:43 am
ഐക്കോൺ കോളേജ് - 02:50 am
രാജരാജേശ്വരി മെഡിക്കൽ കോളേജ് - 03:00 am
കെങ്കേരി -03:03 am
ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റേഷൻ -03:20 am

പയ്യന്നൂർ- കണ്ണൂർ -ബെംഗളൂരു കെഎസ്ആർടിസി

പയ്യന്നൂരിൽ നിന്ന് തളിപ്പറമ്പ്- കണ്ണൂർ വഴിയുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് രാത്രി 8.00 മണിക്ക് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ
04:45 ന് സാറ്റലൈറ്റ് എത്തും.

പയ്യന്നൂർ - 20:00 pm
ചെറുപുഴ - 21:15 pm
ഇരിട്ടി - 22:30 pm
മൈസൂർ - 02:25 am
ശ്രീരംഗപട്ടണ - 02:45 am
മാണ്ഡ്യ - 03:15 am
ചന്നപട്ടണ - 03:35 am
രാമനഗര - 03:45 am
ബിഡാദി - 04:00 am
ഐക്കോൺ കോളേജ് - 04:08, am
രാജരാജേശ്വരി മെഡിക്കൽ കോളേജ് - 04:18 am
കെങ്കേരി - 04:25 am
ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റേഷൻ - 04:45 am

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore ksrtc vishu
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+