Search
  • Follow NativePlanet
Share
» » ബെംഗളൂരുവിൽ തിരക്ക് കുറയും, കുരുക്ക് അഴിയും! വരുന്നൂ ഡബിൾ ഡെക്കർ ഫ്ലൈഓവറും മെട്രോ ഇടനാഴിയും, വമ്പൻ പദ്ധതി

ബെംഗളൂരുവിൽ തിരക്ക് കുറയും, കുരുക്ക് അഴിയും! വരുന്നൂ ഡബിൾ ഡെക്കർ ഫ്ലൈഓവറും മെട്രോ ഇടനാഴിയും, വമ്പൻ പദ്ധതി

ബെംഗളൂരു നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഇവിടുത്തെ ഗതാഗതക്കുരുക്കാണ്. എന്തൊക്കെ ചെയ്തിട്ടും എത്ര പുതിയ റഡുകൾ വന്നിട്ടും മെട്രോ വിപുലീകരിച്ചിട്ടും ഇതിനൊരു പരിഹാരം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പുതിയ പദ്ധതികളും ആശയങ്ങളും തുരങ്ക പാതകളും അടക്കം നിരവധി കാര്യങ്ങൾ വരുന്നുണ്ടെങ്കിലും ഇതുവരെയും ഫലത്തിലെത്തിയിട്ടില്ല. ഇപ്പോഴിതാ, വലിയൊരു മുഖം മിനുക്കലിന് ഒരുങ്ങുകയാണ് ഉദ്യാന നഗരം.

ബെംഗളൂരു നഗരത്തിനുള്ളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുവാനും സിറ്റി യാത്രകൾ എളുപ്പവും കാര്യക്ഷമവുമാക്കാനും വേണ്ടി ഡബിൾ ഡെക്കർ ഫ്ലൈ ഓവറും മെട്രോ ഇടനാഴിയും വരികയാണ്. എവിടെയാണ് ഇതെന്നല്ലേ.. തിരക്ക് ഒരിക്കലും ഒഴിയാത്ത, ഔട്ടർ റിംഗ് റോഡിൽ ജെപി നഗറിനും ഹെബ്ബാളിനും ഇടയിൽ ആണ് 32.15 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ ഡബിൾ ഡെക്കർ ഫ്ലൈഓവറും മെട്രോ ഇടനാഴിയും പദ്ധതി വരിക. അടിസ്ഥാന സൗകര്യ വികസനങ്ങൾക്കൊപ്പം മെച്ചപ്പെട്ട കണക്ടിവിറ്റിയും ആണ് ഇതുവഴി ലക്ഷ്യമിടുന്നത്.

Bangalore Travel 32 KM Double-Decker Flyover and Metro Corridor

റാഗിഗുഡ്ഡ - സിൽക്ക് ബോർഡ് ഫ്ലൈഓവർ മാതൃകയിൽ മാതൃകയിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇവിടെ ഡബിൾ ഡെക്കർ ഫ്ലൈ ഓവറും മെട്രോ കോറിഡോറും വരിക. ഇതുകൂടാതെ മാഗഡി റോഡിൽ എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള ഒരു എലിവേറ്റഡ് റോഡും പദ്ധതിയുടെ ഭാഗമായി വരും. ബെംഗളൂരു നമ്മ മെട്രോയുടെ മൂന്നാം ഘട്ട വികസനത്തിന്‍റെ ഭാഗമായാണ് ഇത് വരുന്നത്. എലിവേറ്റഡ് റോഡുകളും മെട്രോ ലൈനുകളും സംയോജിപ്പിക്കുന്ന ഒരു സിഗ്നൽ രഹിത, സംയോജിത ഇടനാഴിയായാണ് മുഴുവൻ സംരംഭവും രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് . ടൈംസ് പ്രോപ്പർട്ടിയുടെ റിപ്പോർട്ട് വിശദമാക്കുന്നു.

ഇത് പൂർത്തിയാകുന്നതോടെ 40 കിലോമീറ്റർ കൂടി മെട്രോ ശൃംഖല വ്യാപിക്കും. മാത്രമല്ല, ഈ ഇടനാഴി പൂർണ്ണമായും സിഗ്നൽ രഹിത പാതയായി പ്രവർത്തിക്കും. ഇതോടെ യാത്രയിലെ മറ്റു തടസ്സങ്ങൾ കുറയുകയും യാത്രാ സമയം ലാഭിക്കാനും കഴിയും. പദ്ധതിയുടെ നടത്തിപ്പിനായി പ്രതിരോധ മന്ത്രാലയത്തിൽ നിന്നും സെൻട്രൽ മാനുഫാക്ചറിംഗ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഭൂമി ഏറ്റെടുക്കും. റോഡിലേക്കുള്ള പ്രവേശനവും യാത്രയും എളുപ്പമാക്കുകയും ഇത് നേരിട്ടുള്ള ഉപരിതല റോഡിന് അനുയോജ്യമാവുകയും ചെയ്യും.

റിപ്പോർട്ടുകളനുസരിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അടുത്തിടെ ഹെബ്ബാൽ, ബിഇഎൽ റോഡ്, ഗൊരഗുണ്ടേപാളയ, സുമ്മനഹള്ളി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയും പുരോഗതി അവലോകനം ചെയ്യുകയും ചെയ്തു. അതിന്റെ ഫലമായി പീനിയയിൽ നിന്ന് ഗൊരഗുണ്ടേപാളയയിലേക്ക് ഇന്റർചേഞ്ച് സ്റ്റേഷൻ മാറ്റി. ഇതോടെ മെട്രോ ലൈനിന്റെ മൊത്തത്തിലുള്ള നീളം 300 മീറ്റർ കുറഞ്ഞു. കൂടാതെ, പദ്ധതിയുടെ ഈആകെ ചെലവ് 9,800 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ബിബിഎംപിയും നമ്മ മെട്രോയും ചെല് തുല്യമായി പങ്കിടുവാനാണ് ധാരണയായിരിക്കുന്നത്.

ബെംഗളൂരു സിൽക്ക് ബോർഡ് ഡബിൾ ഡക്കർ ഫ്ലൈഓവർ

ബെംഗളൂരുവിലെ അടുത്തിടെ ഭാഗികമായി തുറന്നു കൊടുത്ത സിൽക്ക് ബോർഡ് ഡബിൾ ഡക്കർ ഫ്ലൈഓവർ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിൽ വലിയ സേവനമാണ് നല്കുന്നത്. റാഗിഗുഡ്ഡ മെട്രോ സ്റ്റേഷനിൽ തു ടങ്ങി യെല്ലോ ലൈനിന് താഴെയുള്ള സിൽക്ക് ബോർഡ് ജംഗ്ഷൻ വരെയാണ് ഈ ഡബിൾ ഡക്കർ ഫ്ലൈഓവർ ഉള്ളത്.
റാഗിഗുഡ്ഡ മെട്രോ സ്റ്റേഷനെ ഹൊസൂർ റോഡുമായി ബന്ധിപ്പിക്കുന്ന റാമ്പ് എ, എച്ച്എസ്ആർ ലേഔട്ടിനെ ബന്ധിപ്പിക്കുന്ന റാംപ് ബി, ബിടിഎം ലേഔട്ടിൽ നിന്ന് ഹൊസൂർ റോഡിലേക്കും എച്ച്എസ്ആർ ലേഔട്ടിലേക്കും ചേരുന്ന റാമ്പ് എ എന്നീ മൂന്ന് റാമ്പുകൾ ഈ നിർണായക സ്ഥലങ്ങളിലെ തിരക്ക് ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹൊസൂർ റോഡ്, ബിടിഎം ലേഔട്ട്, എച്ച്എസ്ആർ ലേഔട്ട്, റാഗിഗുഡ്ഡ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഈ പുതിയ റൂട്ടിൽ 30-40 മിനിറ്റ് യാത്രാ സമയം ലാഭിക്കാം. 2025 മധ്യത്തോടെ പാത പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore namma metro
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+