Search
  • Follow NativePlanet
Share
» »ബെംഗളൂരു വിമാനത്താവളം, മൈസൂർ- ബാംഗ്ലൂർ എക്സ്പ്രസ് വേ യാത്രകളൊക്കെ ചെലവേറും, ടോൾ നിരക്ക് കൂട്ടുന്നു

ബെംഗളൂരു വിമാനത്താവളം, മൈസൂർ- ബാംഗ്ലൂർ എക്സ്പ്രസ് വേ യാത്രകളൊക്കെ ചെലവേറും, ടോൾ നിരക്ക് കൂട്ടുന്നു

ബെംഗളൂരുവിൽ നിന്നുള്ള യാത്രകൾ ചെലവേറുന്നു. ഏപ്രിൽ 1 മുതൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കർണ്ണാടകയിലെ റോഡുകളിൽ ടോൾ നിരക്ക് വര്‍ധിപ്പിക്കും. മൂന്ന് മുതൽ അഞ്ച് ശതമാനം വരെയാണ് ടോൾ കൂട്ടുന്നത്. കർണാടക ടോൾ നിരക്കുകളിലെ വർദ്ധനവ് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് പണപ്പെരുപ്പത്തെയും ഹൈവേ അറ്റകുറ്റപ്പണികളുടെ വർദ്ധിച്ചുവരുന്ന ചെലവുകളെയും കാണിക്കുന്നു.

ഇതോടെ, ബെംഗളൂരു വിമാനത്താവളം, മൈസൂർ - ബാംഗ്ലൂർ എക്സ്പ്രസ് വേ, സാറ്റലൈറ്റ് റിങ് റോഡ് തുടങ്ങിയ പ്രധാന റോഡുകളിലൂടെയുള്ള യാത്രയ്ക്കും ചെലവേറും. ഇതാ ടോൾ നിരക്ക് വർധനവിനെക്കുറിച്ചും വിവിധ പാതകളിൽ വ്യത്യസ്ത വാഹനങ്ങൾക്ക് എത്രത്തോളം അധിക നിരക്ക് കൊടുക്കേണ്ടി വരുമെന്നും നോക്കാം.

Bengaluru airport STRR amp amp Mysuru Highway Toll Expenses To Rise Details

ബെംഗളൂരു എയർപോർട്ട് റോഡ് ടോൾ നിരക്ക്

ബെംഗളൂരുവിലെ യാത്രക്കാരെ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്ന ടോൾ നിരക്കുകളിലൊന്ന് എയർപോർട്ട് റോഡിലേക്കുള്ളതാണ്. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്) പോകുന്ന സദഹള്ളി റൂട്ടിലെ ടോൾ പ്ലാസയിലാണ് അധിക നിരക്ക് കൊടുക്കേണ്ടത് . കാറുകൾ, ജീപ്പുകൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവയുടെ പുതിയ നിരക്ക് 120 രൂപയാണ്. നേരത്തെ ഇത് 115 രൂപയായിരുന്നു. മടക്കയാത്രയ്ക്ക് ടോൾ 170 ല് നിന്ന് 180 ആയും ഉയർത്തി.

ലൈറ്റ് കൊമേഴ്‌സ്യൽ കാറുകളും മിനിബസുകളും: ഒറ്റ യാത്രയ്ക്ക് 185 രൂപ, മടക്ക യാത്രയ്ക്ക് 275 രൂപയായും വാനുകളും പൂർണ്ണ വലുപ്പത്തിലുള്ള ബസുകൾക്കുംഒരു വശത്തേക്കുള്ള യാത്രയ്ക്ക് 370 രൂപയും ഒരു റൗണ്ട് ട്രിപ്പ് യാത്രയ്ക്ക് 550 രൂപയായും വർധിപ്പിച്ചു. 15 രൂപാ വീതമാണ് വർധനവ്. കൂടാതെ പ്രതിമാസ ടോൾ നിരക്കിലും വ്യത്യാസം വന്നിട്ടുണ്ട്. 3835 രൂപയിൽ നിന്ന് 3970 രൂപയായാണ് ഉയർത്തിയിരിക്കുന്നത്. 50 യാത്രകളാണ് പ്രതിമാസ പാസ് ഉപയോഗിച്ച് നടത്താൻ സാധിക്കുക.

ബെംഗളൂരു- മൈസൂർ എക്സ്പ്രസ് വേ ടോൾ നിരക്ക്

ഏപ്രിൽ 1 മുതൽ ബെംഗളൂരു- മൈസൂർ അതിവേഗ പാതയിൽ യാത്ര ചെയ്യുന്നതിനുള്ള നിരക്കും വർധിക്കും. വാഹനങ്ങൾക്കനുസരിച്ച് അഞ്ച് മുതൽ പത്ത് രൂപ വരെയാണ് ടോൾ നിരക്ക് അധികമായി വരുന്നത്.

അതുപോലെ, ട്രക്കുകളുടെയും ബസുകളുടെയും ടോൾ നിരക്കുകളും വർദ്ധിപ്പിച്ചു. ഇതിന് ഒറ്റ യാത്രാ നിരക്ക് 355 രൂപയിൽ നിന്ന് 370 രൂപയായും മടക്ക യാത്രാ നിരക്ക് 535 ൽ നിന്ന് 550 രൂപയായും ആയും പ്രതിമാസ പാസിന്റെ വില 11,845 രൂപയില്‍ നിന്ന് 12,265 രൂപയായും വർദ്ധിച്ചു.

ഇതുകൂടാതെ, സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ്), ബെംഗളൂരു-തിരുപ്പതി ഹൈവേ, ബെംഗളൂരു-ഹൈദരാബാദ് ഹൈവേ എന്നീ റൂട്ടുകളിലും ടോൾ നിരക്ക് വര്‍ധനവ് ബാധിക്കും, ഒറ്റ യാത്രാ നിരക്ക് 175 രൂപയിൽ നിന്ന് 185 ആയും മടക്ക യാത്രാ നിരക്ക് 265 ൽ നിന്ന് 275 രൂപ ആയും കൂടി. പ്രതിമാസ പാസിന്റെ നിരക്ക് 5,890 രൂപയിൽ നിന്ന് 6,100 ആയി പരിഷ്കരിച്ചു.

നല്ലുരു-ദേവനഹള്ളി ടോൾ പ്ലാസയിൽ കാറുകൾക്ക് പ്രതിമാസ പാസുകൾക്ക് 2,815 രൂപയും ലോക്കൽ പാസിന് 350 രൂപയുമാണ് ഫീസ്. ഹുലികുന്തെയിൽ കാറുകൾക്ക് പ്രതിമാസ പാസിന് 3,615 രൂപയും ലോക്കൽ പ്രതിമാസ പാസിന് 350 രൂപയുമാണ് ഫീസ്.

റോഡിന്റെ ഗുണനിലവാരം, സുരക്ഷ, ഗതാഗത പ്രവാഹം എന്നിവ നിലനിർത്തുന്നതിന് ഈ വർദ്ധനവ് ആവശ്യമാണെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ പറഞ്ഞു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore expressway mysore
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+