Search
  • Follow NativePlanet
Share
» »ബെംഗളൂരു വാരാന്ത്യം; ഉൾസൂർ തടാകത്തിൽ പ്രഭാതഭക്ഷണം കഴിച്ച് തുടങ്ങാം, പെയിന്‍റിങ്, സിനിമ.. പ്ലാൻ ചെയ്യാം

ബെംഗളൂരു വാരാന്ത്യം; ഉൾസൂർ തടാകത്തിൽ പ്രഭാതഭക്ഷണം കഴിച്ച് തുടങ്ങാം, പെയിന്‍റിങ്, സിനിമ.. പ്ലാൻ ചെയ്യാം

ബെംഗളൂരു വാരാന്ത്യത്തെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. മഴ പെയ്ത് തണുപ്പുള്ളതിനാലും സാധാരണ ഏപ്രിൽ ചൂട് അനുഭവപ്പെടുന്നില്ലാത്തതിനാലും പുറത്തിറങ്ങുവാൻ കാത്തിരിക്കുകയാണ് കുട്ടികളും മുതിർന്നവരും. മാർച്ച് മാസത്തെയപേക്ഷിച്ച് പ്രസന്നമായ കാലാവസ്ഥയാണെന്നത് മാത്രമല്ല, അവധി തുടങ്ങിയതോടെ ഇഷ്ടം പോലെ പരിപാടികളും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിട്ടുണ്ട്.

വീക്കെന്‍ഡിൽ റൂമിൽ വെറുതേയിരിക്കുന്നതിനു പകരം പുറത്തേയ്ക്ക് ഒന്നിറങ്ങിയാലോ.. രണ്ടു ദിവസം മുഴുവനായും ആഘോഷിക്കുവാനും കറങ്ങുവാനും പറ്റിയ ഒത്തിരി ആക്റ്റിവിറ്റികൾ ഈ ശനിയും ഞായറും ബാംഗ്ലൂരിലുണ്ട്. നിങ്ങഴെ ഇഷ്ടംപോലെ സിനിമ, സ്റ്റാൻഡപ്പ് കോമഡി, വർക്ക് ഷോപ്പ്, ഭക്ഷണമേളകള് എന്നിങ്ങനെ ഒത്തിരി കാര്യങ്ങളാണ് ഇവിടെയുള്ളത്.

Bangalore Weekend Events amp amp Activities April 4 6

സിനിമ കാണാം

ഇതില്‍ പറഞ്ഞില്ലെങ്കിലും വാരന്ത്യത്തിൽ ഒരു സിനിമ കാണാന്‍ പ്ലാനുള്ളവരാണ് മിക്ക ബെംഗളൂരു മലയാളികളും. ചിലര്‍ക്ക് സിനിമ കാണാതെ വാരാന്ത്യം ആഘോഷിക്കാൻ പറ്റില്ല. മറ്റുചിലർക്ക് സമയം രോകാൻ സിനിമയ്ക്ക് പോയേ തീരൂ. നിങ്ങൾ ഏതു തരത്തിലുള്ള സിനിമാ ആസ്വാദകനാണെങ്കിലും വ്യത്യസ്തമായ ഒരു സിനിമാ അനുഭവമാണ് ബെംഗളൂരുവിൽ ഈ ആഴ്ച കാത്തിരിക്കുന്നത്.

വൈകുന്നേരം ആകാശത്തിൽ നക്ഷത്രങ്ങളെ സാക്ഷിയാക്കി, തുറന്ന് ടെറസിൽ ബീൻ ബാഗിൽ കിടന്ന് സിനിമ കണ്ടിട്ടുണ്ടോ? ചിത്രങ്ങളിലും വീഡിയോയിലും ഒക്കെ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊന്ന് പരിചയപ്പെടാൻ നിങ്ങൾക്കൊരു അവസരം ലഭിക്കുകയാണ്. ബെംഗളൂരു സൺസെറ്റ് സിനിമാ ക്ലബ്ബാണ് ഈ അവസരം നിങ്ങൾക്കു തരുന്നത്. ബോളിവുഡ് കൾട്ട് ക്ലാസിക് "ജാനേ തു യാ ജാനേ നാ" യുടെ ഓപ്പൺ എയർ പ്രദർശനം 1 MG-ലിഡോ മാളിന്റെ മേൽക്കൂരയിൽ ഇരുന്ന് ആസ്വദിക്കാം.

പെയിന്‍റിങ്

വാരാന്ത്യത്തിൽ ഒപു വൈകുന്നേരം മറ്റു ചിന്തകളോ തടസ്സങ്ങളോ ഒന്നുമില്ലാതെ പെയിന്‍റിംഗിനായി കുറച്ച് സമയം മാറ്റിവെച്ചാലോ? ഇത് വെറും പെയിന്‍റിംഗല്ല, മറിച്ച് നിറയെ വികൃതികളായ പട്ടിക്കുട്ടികളുള്ള സ്ഥലത്ത്, അവർക്കൊപ്പം കളിച്ച്, അവരുടെ കുസൃതികൾ കണ്ട് ഒരു പെയിന്‍റിംഗ് സെഷൻ. വെറുതേ കുറേ ചിത്രങ്ങൾ ക്യാൻവാസിൽ പകര്‍ത്തുകയല്ല ഇവിടെ ചെയ്യുന്നത്, മറിച്ച് ടീ ഷർട്ടിലും ടോട്ടെ ബാഗിലും ഒക്കെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങൾ വരയ്ക്കുവാൻ ഇവിടെ സാധിക്കും.

ബെംഗളൂരു നൊമാഡ് പിസയിൽ ഏപ്രിൽ 7 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ പോസം പെയിന്‍റിങ് സ്ര്പീ എന്ന പരിപാടി ആരംഭിക്കും. സീറ്റ് ലഭ്യതയെക്കുറിച്ച് മുൻകൂട്ടി അന്വേഷിച്ച് ഉറപ്പാക്കി വേണം വരുവാൻ.

ബേക്കിങ് വര്‍ക്ക് ഷോപ്പ്

പാചകത്തിൽ, പ്രത്യേകിച്ച് ബേക്കിങ്ങിലും മറ്റും പുതിയ കാര്യങ്ങൾ പരീക്ഷിക്കുവാനും പഠിക്കുവാനും താല്പര്യമുള്ളവർ ഒരുപാടുണ്ട്. എന്നാൽ ഇതിൽ ഒന്നും അറിയില്ലെന്ന കാരണത്താൽ നിങ്ങൾ പിന്തിരിഞ്ഞിരിക്കുകയാണോ. മികച്ച ഒരവസരം വന്നിട്ടുണ്ട്. കുക്കിങ്ങിലും ബേക്കിങ്ങിലും നിങ്ങൾ തുടക്കം ആണെങ്കില്‍ പോലും ആസ്വദിക്കാൻ പറ്റിയ, രുചിയുടെ ലോകത്തേയ്ക്ക് കടന്നു ചെല്ലുവാൻ പറ്റിയ ഒരു വർക്ക് ഷോപ്പ് ഇതാ വരുന്നു. ഒരു പ്രൊഫഷണൽ പേസ്ട്രി ഷെഫിനൊപ്പം പാചകത്തിന്‍റെ ബാലപാഠങ്ങൾ മുൻവിധികളില്ലാതെ ഇവിടെ പഠിക്കാം. ബെംഗളൂരു സ്മോൾ വേൾഡിൽ ഏപ്രിൽ 5 ശനിയാഴ്ച വരെയാണ് ഈ വർക്ക് ഷോപ്പ് ഉള്ളത്.

ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ആഘോഷിക്കാം

ഒരു ദിവസം എങ്ങനെയുള്ളത് ആയിരിക്കണമെന്ന് തീരുമാനിക്കാൻ ആ ദിവസത്തെ പ്രഭാത ഭക്ഷണത്തിന് സാധിക്കുമെന്ന് വിശ്വസിക്കുന്നവർ ഒരുപാടുണ്ട്. അങ്ങനെയെങ്കിൽ ഏറ്റവും രുചികരമായ ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് തുടങ്ങിയാലോ. അതും ഉള്‍സൂർ തടാകത്തിന്റെ ഭംഗി ആസ്വദിച്ച് ഒരു പ്രഭാതത്തിൽ. ജ്യൂസ്, നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ മുട്ടകൾ, സോസേജുകൾ, ബേക്ക്ഡ് ബീൻസ്, ബട്ടർ പുരട്ടിയ ടോസ്റ്റ്, ജാം,വാഫിൾസ്, പാൻകേക്കുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന രുചികൾ ഇവിടെ ഒരുക്കിയിരിക്കുന്നു.

ഉൾസൂർ തടാകത്തിന് സമീപത്തുള്ള അർബൻ സൊലേസിൽ ഏപ്രിൽ 5 ശനിയാഴ്ച രാവിലെ 9.00 മുതൽ ബ്രേക്ക് ഫാസ്റ്റ് ആരംഭിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+