Search
  • Follow NativePlanet
Share
» »ബെംഗളുരു മെട്രോ മൂന്നാം ഘട്ടം: സർജാപൂർ- ഹെബ്ബാൾ റൂട്ട്, 28 സ്റ്റേഷനുകളും 36.59 കിലോമീറ്ററും..ചെലവ് 28,405 കോടി

ബെംഗളുരു മെട്രോ മൂന്നാം ഘട്ടം: സർജാപൂർ- ഹെബ്ബാൾ റൂട്ട്, 28 സ്റ്റേഷനുകളും 36.59 കിലോമീറ്ററും..ചെലവ് 28,405 കോടി

ബെംഗളൂരു നഗരത്തിലൂടെയുള്ള യാത്രകൾ ഏറ്റവും സുഗമമാക്കുന്നവയാണ് മെട്രോ സർവീസുകള്‍. വ്യത്യസ്ത ലൈനുളിലായി ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും ബാംഗ്ലൂർ ‍ മെട്രോ സർവീസ് പ്രയോജനപ്പെടുത്തുന്നത്. വരുന്ന ജനുവരി മാസത്തിൽ ആര്‍വി റോഡിനെയും ബൊമ്മസാന്ദ്രയേയും തമ്മിൽ ബന്ധിപ്പിക്കുന്ന യെല്ലോ ലൈന്‍ പ്രവർത്തനമാരംഭിക്കും. ജയദേവ ഹോസ്പിറ്റൽ, ബിടിഎം ലേഔട്ട്, സിൽക്ക് ബോർഡ് ജംഗ്ഷൻ, ഇലക്ട്രോണിക്സ് സിറ്റി തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

ഇപ്പോഴിതാ, ബെംഗളൂരു മെട്രോ റെയിൽ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് കർണ്ണാടക സർക്കാർ അനുമതി നല്കിയിരിക്കുകയാണ്. തെക്കുകിഴക്കൻ ബെംഗളൂരുവിലെ സർജാപൂരിനെ വടക്ക് ഹെബ്ബാളുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് റെഡ് ലൈൻ അഥവാ ഫേസ് ത്രി എ.
ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) നിർമാണത്തിനു മുമ്പുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ ആണ് സംസ്ഥാന മന്ത്രിസഭയുടെ അനുമതി ലഭിച്ചിരിക്കുന്നത്. നഗരവികസന വകുപ്പിന്‍റെ (യുഡിഡി) ഭരണാനുമതി ലഭിച്ച് മൂന്നാഴ്ചയ്ക്ക് ശേഷം ധനകാര്യ വകുപ്പിൽ നിന്ന് അതിവേഗ അനുമതി ലഭിച്ചിരുന്നു.

Bengaluru Metro Phase 3A Most Expensive Namma Metro Project
Photo Credit:

ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (ബിഎംആർസിഎൽ) വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) ഭേദഗതികളില്ലാതെ അംഗീകരിച്ചതായി കർണ്ണാടക അഡീഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) എൽ കെ അതീഖ് സ്ഥിരീകരിച്ചതായി വൺ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ചാലേ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കൂ.

തെക്കുകിഴക്കൻ ബെംഗളൂരുവിനെയും വടക്കൻ ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന റെഡ് ലൈനിന്‍റെ 3 എ ഘട്ടം 36.59 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. നഗരത്തിനുള്ളിലെ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാത വരുന്നതോടെ ബെംഗളൂരുവിന്‍റെ വർദ്ധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾ ഒരുപരിധി വരെ പരിഹരിക്കപ്പെടും എന്നാണ് കരുതുന്നത്.

28,405 കോടി രൂപാ ചെലവാണ് റെഡ് ലൈനിന്‍റെ 3 എ ഘട്ടത്തിന് പ്രതീക്ഷിക്കുന്നത്. അതായത് ഒരു കിലോമീറ്റർ മെട്രോയ്ക്ക് നിർമ്മാണം പൂർത്തിയാക്കാൻ ഏകദേശം 776 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്ക്. ഭൂമി ഏറ്റെടുക്കലിന് മാത്രമായി 5,000 കോടി രൂപ മാറ്റിവയ്ക്കും.നമ്മ മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഘട്ടമാണ് ഇത്. ഇതിനെ മാറ്റുന്നു. 17 സ്റ്റേഷനുകളാണ് റെഡ് ലൈനിൽ ഉണ്ടാവുക. 22.14 കിലോമീറ്റർ നീളത്തിൽ 17 എലവേറ്റഡ് സ്റ്റേഷനുകളും 14.45 കിലോമീറ്ററിൽ 11 സ്റ്റേഷനുകളുള്ള ഭൂഗർഭ പാതയുമാണ് റെഡ് ലൈനിൽ ഉൾപ്പെടുന്നത്.

ഇബ്ലൂർ (ബ്ലൂ ലൈൻ), ഡയറി സർക്കിൾ (പിങ്ക് ലൈൻ), കെആർ സർക്കിൾ (പർപ്പിൾ ലൈൻ), ഹെബ്ബാൾ (ബ്ലൂ, ഓറഞ്ച് ലൈനുകൾ) എന്നിവിടങ്ങളിൽ ഇന്‍റർചേഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടുത്തും.
സർജാപൂരിലെ എലവേറ്റഡ് സെക്ഷനിൽ ആരംഭിക്കുന്ന റെഡ് ലൈൻ ഇബ്ലൂരിലെ ബ്ലൂ ലൈനുമായി ബന്ധിപ്പിക്കും. സെൻട്രൽ സിൽക്ക് ബോർഡ് - കെംപഗൗഡ ഇന്‍റർനാഷണൽ എയർപോർട്ട് റൂട്ടാണ് ബ്ലൂ ലൈൻ. തുടർന്ന് കോറമംഗലയിലെത്തിയ ശേഷം ലൈൻ ഭൂഗർഭപാതയാകും. 2031 ൽ റെഡ് ലൈൻ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം

നമ്മ മെട്രോയിൽ കേന്ദ്ര സർക്കാരിന് 50 ശതമാനം ഓഹരി പങ്കാളിത്തമുള്ളതിനാൽ റെഡ് ലൈൻ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കൂടി വേണം. ഇത് ലഭിക്കുകയാണ് അടുത്തഘട്ടം. 2025 ഡിസംബറോടെ അനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സ്ഥലം ഏറ്റെടുക്കൽ, യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, ഡിസൈൻ വർക്കുകൾ എന്നിവയുൾപ്പെടെയുള്ള നിർമ്മാണത്തിന് മുമ്പുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷനു അനുമതിയുണ്ട്. കേന്ദ്രത്തിന്‍റെ കൂടി അനുമതി ലഭിച്ചാലേ നിർമ്മാണ പ്രവര്‍ത്തനങ്ങൾ ആരംഭിക്കാൻ സാധിക്കൂ.

റെഡ് ലൈനിന്‍റെ 3 എ ഘട്ടം പൂര്‍ത്തിയായാൽ ബെംഗളൂരുവിന്‍റെ മെട്രോ ശൃംഖല 258.79 കിലോമീറ്ററായി മാറും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore namma metro travel
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+