Search
  • Follow NativePlanet
Share
» » ബെംഗളൂരു രണ്ടാം വിമാനത്താവളം; വിധി മാറുന്നത് തെക്കൻ ബെംഗളൂരുവിന് ആയിരിക്കുമോ? വളർച്ച ടൂറിസത്തിലും.. മാറുന്നത്

ബെംഗളൂരു രണ്ടാം വിമാനത്താവളം; വിധി മാറുന്നത് തെക്കൻ ബെംഗളൂരുവിന് ആയിരിക്കുമോ? വളർച്ച ടൂറിസത്തിലും.. മാറുന്നത്

ബെംഗളൂരു രണ്ടാം വിമാനത്താവളം: ബാംഗ്ലൂരിലെ ഏറ്റവും പ്രധന ചര്‍ച്ചകൾ ഇപ്പോൾ ഇവിടെ വരാൻ പോകുന്ന രണ്ടാം വിമാനത്താവളത്തെ ചുറ്റിപ്പറ്റിയാണ്. കനകപുര റോഡിലെ ചുഡഹള്ളി, സോമനഹള്ളി എന്നിവയും നെലമംഗല-കുനിഗൽ റോഡിനടുത്തുള്ള ഒരു സ്ഥലവും അടക്കം മൂന്നിടങ്ങളാണ് അവസാന പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഈ സ്ഥലങ്ങളുടെ സാധ്യതയെക്കുറിച്ച് പരിശോധിക്കാൻ കഴിഞ്ഞ ആഴ്ച എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഉദ്യോഗസ്ഥർ ബെംഗളൂരുവിൽ എത്തിയിരുന്നു.

അതേസമയം, ഈ മൂന്നിടങ്ങൾ കൂടാതെ, തുംകൂരിന്‍റെ ഭാഗമായ സിറയെന്ന പ്രദേശത്ത് വിമാനത്താവളം വരണമെന്ന് 42 എംഎൽഎമാർ അടങ്ങിയ സംഘം ആവശ്യപ്പെട്ടിരുന്നു. കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ബെംഗളൂരുവിലെ ജനസംഖ്യ വർധിക്കുമെന്നും അത് സിറ വരെ വ്യാപിക്കുമെന്നും അത് കണക്കിലെടുക്കുമ്പോള്‍ സിറയിൽ രണ്ടാം വിമാനത്താളം വരണമെന്നുമാണ് ഇതിനെ അനുകൂലിക്കുന്നവർ ആവശ്യപ്പെടുന്നത്.

Bengaluru Second Airport A Lifeline for South Bangalore

സാധ്യതകളും ആവശ്യകതകളു കണക്കിലെടുക്കുമ്പോഴും ഭാവിയിലെ ആവശ്യങ്ങൾ നോക്കിയാലും എന്തുകൊണ്ടും തെക്കൻ ബെംഗളൂരുവിൽ വിമാനത്താവളം വരുന്നതാണ് ബെംഗളൂരുവിനും കർണ്ണാടകയ്ക്കും പ്രയോജനപ്പെടുക. ദേവനഹള്ളിയിൽ സ്ഥിതി ചെയ്യുന്ന നിലവിലെ വിമാനത്താവളം ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ അതിന്‍റെ പരമാവധി ശേഷിയിലേക്ക് എത്തും. കൂടി വരുന്ന ആവശ്യകതകളും യാത്രക്കാരുടെ എണ്ണവും രണ്ടാമൊതര വിമാനത്താവളത്തിന്‍റെ ആവശ്യകതയെയുമാണ് എടുത്തുകാണിക്കുന്നത്.

എന്തുകൊണ്ട് തെക്കൻ ബെംഗളൂരു

നിലവിലെ സാഹചര്യത്തിൽ തെക്കൻ ബെംഗളൂരുവിന്‍റ ഭാഗങ്ങളിലേക്കാണ് നഗരവ്യാപനം നടക്കുന്നത്. ജെപി നഗർ, ജയനഗർ, ബനശങ്കരി, കനകപുര റോഡ്, ഇലക്ട്രോണിക് സിറ്റി, ബെന്നാർഘട്ട, ബിദാദി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്ക് മണിക്കൂറുകൾ വേണം. അപ്രതീക്ഷിതമായ ട്രാഫിക് ബ്ലോക്ക്, ഉയർന്ന് ടാക്സി നിരക്ക്, സമയ നഷ്ടം തുടങ്ങിയവ സൗത്ത് ബെംഗളൂരുവിൽ നിന്ന് വിമാനത്താവളത്തിലേക്ക് വരുന്നവർ സ്ഥിരം നേരിടുന്ന പ്രതിസന്ധികളാണ്.

കനകപുര- രാമനഗര ഭാഗങ്ങളിലായി രണ്ടാം വിമാനത്താവളം വരികയാണെങ്കിൽ സൗത്ത് ബാംഗ്ലൂരിൽ നിന്നും കുറഞ്ഞ സമയത്തിൽ വിമാനത്താവളത്തിലെത്താം, കൂടാതെ, ഔട്ടർ റിങ് റോഡ് ഉൾപ്പെടെയുള്ള സിറ്റിക്കുള്ളിലെ റോഡുകളിലെ ഗതാഗതം കുറയുകയും ചെയ്യും.

തെക്കൻ കർണ്ണാടകയ്ക്ക് ഗെയിം ചേഞ്ചർ തെക്കൻ ബെംഗളൂരുവിൽ രണ്ടാം വിമാനത്താവളം വന്നാൽ തെക്കൻ കർണ്ണാടകയ്ക്കും ഇത് ഗുണകരമായി മാറും. മൈസൂരു, മാണ്ഡ്യ, രാമനഗര, ചാമരാജ നഗര്ഡ, ഹാസൻ തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവർക്ക് നിലവിൽ മൈസൂരിലെ ചുരുക്കം ഫ്ലൈറ്റുകളെ ആശ്രയിക്കുകയോ അല്ലെങ്കിൽ ബെംഗളൂരു വിമാനത്താവളം വരെ നീണ്ട യാത്ര നടത്തുകയോ വേണം. എന്നാൽ തെക്കൻ ബെംഗളൂരുവിൽ പുതിയ വിമാനത്താവളം വന്നാൽ സൗത്ത് കർണ്ണാടകയ്ക്ക് ഇതൊരു നേട്ടമായി മാറും.

ഈ ഭാഗത്തെ ഒരു ട്രാവൽ ഹബ്ബായി മാറുവാനും
മൈസൂർ, കൂർഗ്, ശ്രീരംഗപട്ടണ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിനോദസ‍ഞ്ചാരം കൂട്ടാനും ഇത് സഹായിക്കും. കർഷകർക്ക് തങ്ങളുടെ ഉല്പന്നങ്ങള്‌ക്ക് രാജ്യാന്തരര വിപണിയിലേക്കുള്ള മാര്‍ഗം ഒരുപടി കൂടി അടുക്കും

വെല്ലുവിളികൾ

എന്നാൽ കാർഷിക മേഖലകളിലെ ഭൂമി ഏറ്റെടുക്കലിന് പ്രാദേശിക എതിർപ്പിനെ നേരിടേണ്ടിവരും. കൂടാതെ ബന്നാർഘട്ട പോലുള്ള വനപ്രദേശങ്ങൾക്ക് സമീപമുള്ള പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. 100 കിലോമീറ്ററിനുള്ളിലെ രണ്ട് വിമാനത്താവളങ്ങൾ തമ്മിലുള്ള ഏകോപനത്തിന് തടസ്സമില്ലാത്ത വ്യോമഗതാഗത ആസൂത്രണം ആവശ്യമാണ്. ശക്തമായ കണക്റ്റിവിറ്റി (എക്സ്പ്രസ് വേകൾ, സബർബൻ റെയിൽ, മെട്രോ എക്സ്റ്റൻഷനുകൾ) വിജയത്തിന് നിർണായകമാകും.

തെക്കൻ ബെംഗളൂരുവിനെ സംബന്ധിച്ചിടത്തോളം, ഇവിടെ വരുന്ന വിമാനത്താവളം യാത്ര കൂടുതൽ എളുപ്പമാക്കുകയും നഗരത്തിനുള്ളിലെ ഗതാഗതക്കുരുക്കിന് ഒരു പരിഹാരം നല്കാൻ സാധിക്കുകയും ചെയ്യും. തെക്കൻ കർണാടകയെ സംബന്ധിച്ചിടത്തോളം ഇത് സാധ്യതകളിലേക്കുള്ള അവസരമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore airport
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+