Search
  • Follow NativePlanet
Share
» »ബെംഗളൂരു വിഷു സദ്യ; നാട്ടിലേക്കാൾ രുചിയിൽ കഴിക്കാം, ഇതാ 5 ഹോട്ടലുകൾ

ബെംഗളൂരു വിഷു സദ്യ; നാട്ടിലേക്കാൾ രുചിയിൽ കഴിക്കാം, ഇതാ 5 ഹോട്ടലുകൾ

ബെംഗളൂരു വിഷു: വിഷു മലയാളികൾക്ക് മാറ്റിനിർത്തുവാൻ കഴിയാത്ത ആഘോഷമാണ്. തെക്കൻ കേരളത്തിലേതിനേക്കാൾ വടക്കോട്ടാണ് വിഷു ആഘോഷങ്ങൾക്ക് പൊതുവേ ഗരിമ കൂടുതലുള്ളതെന്ന് പറയാം. എന്നിരുന്നാലും വിഷു കണി, വിഷുക്കോടി, കൈനീട്ടം , മറ്റു ചടങ്ങുകൾ എന്നിവയൊന്നും കേരളത്തിലൊരു നാട്ടിലും ഒരു കുറവുമില്ല. സദ്യയുടെ കാര്യം പിന്നെ പ്രത്യേകം പറയേണ്ടല്ലോ.. വിഷു സദ്യയില്ലാതെ എന്ത് വിഷു ആഘോഷം..

വിഷുവിന് പല കാരണങ്ങളാൽ നാട്ടിൽ പോകുവാൻ സാധിക്കാത്തവർക്ക് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് വിഷു സദ്യ തന്നെയാകും. സാമ്പാറും പരിപ്പും അവിയലും എരിശ്ശേരിയും കൂട്ടുകറിയും ഓലനും എന്നിങ്ങനെ നിരവധി വിഭവങ്ങളും ഒപ്പം പായസവും കൂടി ചേരുന്നാണ് സദ്യ. ഈ വിഷു നിങ്ങൾ ബെംഗളൂരിലാണ് ചെലവഴിക്കുന്നതെങ്കിൽ സദ്യയുടെ കാര്യത്തിൽ ഒരു ടെൻഷനും വേണ്ട. നിരവധി ഹോട്ടലുകളാണ് രുചിയേറുന്ന വിഷു സദ്യ വിളമ്പാൻ തയ്യാറായിരിക്കുന്നത്.

Bangalore Restaurants Serve Traditional Vishu Sadya

മാവേലി റസ്റ്റോറന്‍റ്

‌ഭെൽ മെയിൻ റോഡിൽ ആർ ആർ നഗറിൽ സ്ഥിതി ചെയ്യുന്ന മാവേലി റസ്റ്റോറന്‍റ് ഈ വർഷം രുചികരമായ വിഷു സദ്യ ഒരുക്കുന്നു. വിഷുവിന് സദ്യ മിസ് ചെയ്യുന്ന മലാളികള്‍ക്കായി തനി കേരള സദ്യ ഇവിടെ ഒരുക്കുന്നു. മൂന്ന് വ്യത്യസ്ത തരത്തിലുള്ള പാസങ്ങളടക്കം 28 വിഭവങ്ങളാണ് മാവേലിയിടെ വിഷു സദ്യയ്ക്ക് വിളമ്പുന്നത്. പ്രീ ഓർഡറും ടേക്ക് എവേയും ലഭ്യമാണ്. വിഷു സദ്യ മുൻകൂട്ടി ഓർഡൻ ചെയ്യുവാൻ ഫോൺ നമ്പർ - 8951326333, 9901591600. 550 രൂപയും ജിഎസ്ടിയുമാണ് സദ്യയുടെ നിരക്ക്.

കൊറാക്കിൾ ബെംഗളൂരു

ബെംഗളൂരു ഇന്‍റർ നാഷണൽ സെന്‍റർ ഇന്ദിരാനഗറിൽ സ്ഥിതി ചെയ്യുന്ന കൊറാക്കിൾ ഏപ്രിൽ 13 ഞായറാഴ്ചയാണ് വിഷു സദ്യ വിളമ്പുന്നത്. നെയ്യ് ചേർത്ത പരിപ്പ്, സാമ്പാർ, അവിയൽ, എരിശ്ശേരി, ഓലൻ, എരിവുള്ള പൈനാപ്പിൾ പച്ചടി, ന്ന വെള്ളരിക്ക പച്ചടി, രസം, പുളി ഇഞ്ചി, എന്നിങ്ങനെ രസമുകളങ്ങളെ ഉണർത്തുന്ന രുചികൾ ചേരുന്ന വിഷു സദ്യയാണ് ഇവിടുത്തേത്. അതോടൊപ്പം ചക്ക പ്രഥമനും ലഭിക്കും.

സദ്യയ്ക്കൊപ്പം നോൺ വെജിറ്റേറിയൻ വിഭവങ്ങൾ വേണ്ടവർക്ക് അധിക നിരക്കിൽ ആഡ് ഓൺ ആയി ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 13 ന് ഉച്ചയ്ക്ക് 12.00 മുതൽ 3.30 വരെ, വൈകിട്ട് 5.30 മുതൽ 10.30 വരെ എന്നിങ്ങനെയാണ് സദ്യ വിളമ്പുന്ന സമയം. 1750 രൂപയാണ് സദ്യയുടെ നിരക്ക്, നോൺ വെജിറ്റേറിയൻ വിഭവങ്ങൾക്ക് 500 രൂപ അധികം നല്കണം.
വിഷു സദ്യ ബുക്ക് ചെയ്യുവാൻ - +91 9611652064

കോട്ടയം റസ്റ്റോറന്‍റ്

എച്ച് എസ് ആർ ലേഔട്ടില് സെക്ടർ 4 ൽ ബിഡിഎ കോംപ്ലക്സില് സ്ഥിതി ചെയ്യുന്ന കോട്ടയം റസ്റ്റോറന്‍റും വിഷു സദ്യ ഒരുക്കുന്നു. പുളിശേരി മുൽ പായസം വരെ തനത് കേരളാ രുചിയിൽ ഒരുക്കുന്ന വിഷു സദ്യയ്ക്ക് 25 ലധികം വിഭവങ്ങളുണ്ട്. വാഴയിലയിലാണ് സദ്യ വിളമ്പുന്നത്. ഏപ്രിൽ 12,13,14 തിയതികളിൽ സദ്യ ലഭിക്കും.
വിഷു സദ്യ ബുക്ക് ചെയ്യുവാൻ - +91 9986577544

No.10 ഫോർട്ട് കൊച്ചി

ബെംഗളൂരുവിലെ സീ-ഫൂഡ് റസ്റ്റോറന്‍റുകളിലൊന്നായNo.10 ഫോർട്ട് കൊച്ചിയും വിഷു സദ്യ ഒരുക്കുന്നു. സെന്‍റ് മാർക്ക്സ് റോഡ്, 100 ഫീറ്റ് റോഡ് ഇന്ദിരാനഗർ, മാറത്തഹള്ളി എന്നിവിടങ്ങളിലെ No.10 ഫോർട്ട് കൊച്ചി റസ്റ്റോറന്‍റിൽ ഏപ്രിൽ 11,1 2, 13,1 4 തിയതികളിൽ രാവിലെ 11.30 മുതൽ വിഷു സദ്യ ലഭ്യമാണ്. ഡൈൻ ഇന്നിന് 900 രൂപയും രണ്ട് പേർക്കുള്ള ടേക്ക് എവേയ്ക്ക് 1699 രൂപയുമാണ് നിരക്ക്.

വിഷു സദ്യ ബുക്ക് ചെയ്യുവാൻ - 7777876000 / 9083776666/ 9164600600

വേമ്പനാട്, ദ പേൾ ബെംഗളൂരു

ഡോമലൂർ എംബസി ഗോൾഫ് ലിങ്കിന് എതിർവശത്തുള്ള ഇന്‍റർമീഡിയേറ്റ് റിങ് റോഡിൽ സ്ഥിതി ചെയ്യുന്ന
വേമ്പനാട്, ദ പേൾ ബെംഗളൂരു റസ്റ്റോറന്‍റിൽ അവിയൽ, ഓലൻ, കാലൻ, കിച്ചടി, പച്ചടി, സാമ്പാർ തുടങ്ങി നിരവധി വിഭവങ്ങളോടെ വിഷു സദ്യ വിളമ്പുന്നു. ഏപ്രിൽ 14 ന് ഉച്ചയ്ക്ക് 12.00 മണി മുതൽ സദ്യ ലഭ്യമാണ്. ടാക്സ് കൂടാതെ 2299 രൂപയാണ് നിരക്ക്.
വിഷു സദ്യ ബുക്ക് ചെയ്യുവാൻ - +91 8040477777

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore vishu food
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+